Connect with us

മാളികപ്പുറത്തിനും ലൂസിഫറിനും മുൻപ് കോടികൾ വാരിക്കൂട്ടി, ചെമ്മീൻ നേടിയ കളക്ഷൻ റെക്കോഡ് കണ്ടോ?

Articles

മാളികപ്പുറത്തിനും ലൂസിഫറിനും മുൻപ് കോടികൾ വാരിക്കൂട്ടി, ചെമ്മീൻ നേടിയ കളക്ഷൻ റെക്കോഡ് കണ്ടോ?

മാളികപ്പുറത്തിനും ലൂസിഫറിനും മുൻപ് കോടികൾ വാരിക്കൂട്ടി, ചെമ്മീൻ നേടിയ കളക്ഷൻ റെക്കോഡ് കണ്ടോ?

ഇന്ന് മലയാള സിനിമകളുടെ ബോക്സ് ഓഫീസില്‍ കോടികളുടെ ക്ലബ്ബിൽ കയറുന്നതാണ് ബോക്സ് ഓഫീസ് വിജയമായി കണക്കാക്കുന്നത്. പണ്ട് സിനിമ എത്ര ദിവസം അവ തിയറ്ററുകളില്‍ ഓടി എന്നതായിരുന്നു വിജയം തീരുമാനിച്ചിട്ടിരുന്നത്. കോടികളുടെ ക്ലബ്ബുകളിൽ എത്തുന്നതോടെ അവ പരസ്യത്തിനായും ഉപയോഗിക്കപ്പെടുന്നു. ഇതിലെ ഇപ്പോഴത്തെ താരമാണ് ഉണ്ണി മുകുന്ദന്റെ നായകനായ മാളികപ്പുറം.

1987ല്‍ പുറത്തിറങ്ങിയ മമ്മൂട്ടി ചിത്രം ‘ന്യൂഡെല്‍ഹി’യാണ് മലയാളത്തില്‍ ആദ്യമായി ഒരു കോടി കളക്ഷന്‍ നേടിയ ചിത്രം. ഇതിന്റെ സംവിധാനം ജോഷിയാണ് മലയാളത്തിലെ ആദ്യ അഞ്ച് കോടി ക്ലബ്ബ് ചിത്രം മോഹന്‍ലാൽ പ്രിയദർശൻ കൂട്ടുകെട്ടിൽ 1991ല്‍ പുറത്തെത്തിയ ‘കിലുക്ക’മാണ്. അന്നത്തെ കാലത്ത് ഏറ്റവും ചെലവേറിയ പടമായിരുന്നു കിലുക്കം. തെലുങ്ക്, തമിഴ്, ഹിന്ദി റൈറ്റ്സ് വിറ്റ് അന്നത്തെ കാലത്ത് എട്ടോ പത്തോ ലക്ഷം രൂപ നേടി. അതും കിലുക്കത്തിന്‍റെ റെക്കോര്‍ഡ് ആയിരുന്നു.

പിന്നീടങ്ങോട്ട് 100 കോടി, 150 കോടി, 200 കോടി ക്ലബ്ബുകളൊക്കെ മലയാള സിനിമകളുടെ പേരിലും ഉണ്ടായി. മോഹന്‍ലാല്‍ നായകനായ പൃഥ്വിരാജിന്‍റെ അരങ്ങേറ്റ സംവിധാന സംരംഭം ‘ലൂസിഫര്‍’ (Lucifer) ആയിരുന്നു മലയാളം ബോക്സ് ഓഫീസിലെ ആദ്യ 200 കോടി ചിത്രം. മോഹന്‍ലാൽ വൈശാഖ് കൂട്ടുകെട്ടിലെ ചിത്രം ‘പുലിമുരുകന്‍’ ആണ് ബോക്സ് ഓഫീസ് കണക്കുകള്‍ പോസ്റ്ററില്‍ പരസ്യത്തിനായി ഉപയോഗിച്ച മലയാളത്തിലെ ആദ്യ ചിത്രം.

എന്നാൽ അല്പം പുറകോട്ടു നോക്കിയാൽ 1965 കാലഘട്ടത്തിൽ മലയാള സിനിമയിലെ കളക്ഷൻ റെക്കോഡ് ആദ്യമായി പരസ്യപ്പെടുത്തിയത് കൺമണി ഫിലിംസ് ആണെന്ന് ഇപ്പോൾ സോഷ്യൽ മീഡിയ കണ്ടെത്തൽ. ഈ ബാനറിൽ നിർമ്മിച്ച ചെമ്മീൻ എന്ന ചിത്രത്തിന്റെ കളക്ഷൻ റെക്കോഡ് പരസ്യപ്പെടുത്തിയതിന്റെ ചിത്രം പങ്കുവച്ചാണ് ഇതിനെ സാധൂകരിക്കുന്നത്. ചില്ലറ പെെസാ ഉൾപ്പെടെ 706427 രൂപ 52 പൈസയാണ് ഇത് പ്രസിദ്ധീകരിച്ചിരിക്കുന്നത്. കണ്ടവരുടെ കണക്കും ഇതിൽ ഉണ്ട് അത് 707490 പേരാണ് എന്ന് പറയുന്നു. പണപ്പെരുപ്പത്തിന്റെ കണക്ക് നോക്കുകയാണെങ്കിൽ അന്നത്തെ കണക്കുവച്ചു ഈ ചിത്രം 4 കോടി ക്ലബ്ബിൽ കേറേണ്ടതാണ് എന്നാണ് കമെന്റുകൾ. അതുപോലെ തന്നെ തിയേറ്ററിലെ ടിക്കറ്റ് നിറയ്ക്കും അന്ന് വളരെ കുറവായിരുന്നു.ആളൊന്നിന് ഒരു രൂപയില്‍ താഴെയായിരുന്നു നിരക്ക് എന്നൊക്കെയാണ് കമെന്റുകൾ വരുന്നത്.

More in Articles

Trending

Recent

To Top