Football
അഖിൻഫീവ് അഥവാ പുതിയ കാലത്തിന്റെ ലെവ് യാഷിൻ; സ്പെയിനിനെ ഷൂട്ടൗട്ടിൽ പരാജയപ്പെടുത്തി റഷ്യ ക്വാർട്ടറിൽ
അഖിൻഫീവ് അഥവാ പുതിയ കാലത്തിന്റെ ലെവ് യാഷിൻ; സ്പെയിനിനെ ഷൂട്ടൗട്ടിൽ പരാജയപ്പെടുത്തി റഷ്യ ക്വാർട്ടറിൽ
By
Published on
മോസ്കോ: ഇതാ പുതിയ കാലത്തിന്റെ ലെവ് യാഷിൻ. അതെ, ഗോൾ കീപ്പർ അഖിൻ ഫീവിന്റ വല കാക്കൽ മികവിൽ റഷ്യക്ക് നൽകിയത് ക്വാർട്ടർ ബെർത്ത് ‘.
പരാജയത്തിന്റെ കൈപുനീർ കുടിച്ച് സ്പെയിൻ നാട്ടിലേക്ക്. പെനാൽറ്റി ഷൂട്ടൗട്ടിൽ സ്പെയിനിനെ പരാജയപ്പെടുത്തി ആതിഥേയരായ റഷ്യ ലോകകപ്പ് ക്വാർട്ടറിൽ. നിശ്ചിത സമയത്തും അധിക സമയത്തും ഇരു ടീമും 1 – 1 സമനില പാലിച്ചതോടെയാണ് മത്സരം ഷൂട്ടൗട്ടിലേക്ക് നീങ്ങിയത്.
സ്പെയിനു വേണ്ടി ഇനിയസ്റ്റ ,പിക്വെ, റാമോസ് എന്നിവർ അവസരം മുതലാക്കിയപ്പോൾ കൊക്കെ , ആസ്പാസ് , എന്നിവരുടെ സ്പോട്ട് കിക്ക് അഖിൻ ഫീവ് തടുത്തു.
സ്മോളോവ് , ഇഗ്നാ ഷെവിച്ച്, ഗോളോ വിൻ, ചെറി ഷേവ് എന്നിവർ റഷ്യക്കായി അവസരം മുതലാക്കി.
മത്സരം ആദ്യ പകുതി അവസാനിക്കുമ്പോൾത്തന്നെ ഇരുു ടീമും ഒപ്പത്തിനൊപ്പമായിരുന്നു.
പന്ത്രണ്ടാം മിനിറ്റില്‍ ഇഗ്‌നാഷെവിച്ചിന്റെ സെല്‍ഫ് ഗോളിലൂടെ് സ്‌പെയിനാണ് മുന്നിലെത്തിയത്. എന്നാല്‍ നാല്പത്തിയൊന്നാം മിനിറ്റില്‍ അനാവിശ്യ പെനാല്‍റ്റി വഴങ്ങിയത് സ്‌പെയിന് തിരിച്ചടിയായി. റഷ്യന്‍ താരത്തിന്റെ ഹെഡര്‍ പെനാല്‍റ്റി ബോക്‌സിനുള്ളില്‍ സ്‌പെയിന്റെ പ്രതിരോധ താരം ജെറാള്‍ഡ് പിക്വെയുടെ കയ്യില്‍ തട്ടിയതാണ് പെനാല്‍റ്റിയ്ക്ക് വഴിവച്ചത്. കിക്കെടുത്ത ഡയുബയ്ക്ക് പിഴച്ചില്ല.
റഷ്യയ്ക്ക് 11-ാം മിനിറ്റിൽ ഇഗ്നഷേവിച്ച് വഴങ്ങിയ പെനാൽറ്റി ആണ് തിരിച്ചടി ആയത്. ഫ്രീകിക്കിൽ നിന്നും അസെൻസിയോ പോസ്റ്റിലേക്ക് നൽകിയ ക്രോസ് റാമോസിനെ തടയുന്നതിന് ഇടയിൽ ഇഗ്നഷേവിച്ചിന്റെ കാലിൽ തട്ടി ഗോൾ ആവുകയായിരുന്നു.
ഒട്ടും ആവേശഭരിതമായിരുന്നില്ല ആതിഥേയരായ റഷ്യയും സ്പെയിനും തമ്മിലുള്ള പോര്. കൃത്യത ഇല്ലാത്ത പാസ്സുകളും മൂര്‍ച്ചയില്ലാത്ത ആക്രമണങ്ങളും കളിയുടെ ആവേശം ചോര്‍ത്തിക്കളഞ്ഞു. ആദ്യ പകുതിയിൽ റഷ്യൻ ബോക്സിൽ പ്പോലും കയറാൻ സ്പെയിനായില്ല.
രണ്ടാം പകുതിയിലാണ് അല്പമെങ്കിലും ആക്രമണ മൂർച്ചയുണ്ടായത്.
picture courtesy: www.fifa.com
Spain vs. Russia prequarter
Continue Reading
You may also like...
Related Topics:FIFA World Cup 2018, worldcup football
