Football
പറങ്കിപ്പട്ടാളവും ഫ്രാൻസിനു പുറത്ത്; പോർച്ചുഗൽ ഉറുഗ്വെയോട് തോറ്റത് 2-1 ന്, കവാനിക്ക് ഇരട്ട ഗോൾ
പറങ്കിപ്പട്ടാളവും ഫ്രാൻസിനു പുറത്ത്; പോർച്ചുഗൽ ഉറുഗ്വെയോട് തോറ്റത് 2-1 ന്, കവാനിക്ക് ഇരട്ട ഗോൾ
By
Published on
സോച്ചി:മെസിയുടെ അർജന്റീനയ്ക്കു ശേഷം, ക്രിസ്ത്യാനോ റൊണാൾഡോയുടെ പോർച്ചുഗലിനും മടക്കടിക്കറ്റ് . ലോകകപ്പ് രണ്ടാം പ്രീ ക്വാര്‍ട്ടറില്‍ പോർച്ചുഗലിനെ 2-1 ന് പരാജയപ്പെടുത്തി ഉറുഗ്വെ ക്വാർട്ടറിൽ.
എഡിൻസൻ കവാനി നേടിയ ഇരട്ട ഗോൾ മികവിലാണ് ഉറുഗ്വെ മുന്നേറിയത്. ക്വാർട്ടറിൽ ഉറുഗ്വെ ഫ്രാൻസിനെ നേരിടും.
ഉറുഗ്വയ്‌ക്കെതിരേ പോര്‍ച്ചുഗല്‍ ആദ്യ പകുതിയില്‍ പിന്നിലായിരുന്നു.. എഡിസണ്‍ കവാനി നേടിയ ഒരു ഗോളിനാണ് റൊണാള്‍ഡോയും കൂട്ടരും പിന്നിലായത്. മത്സരത്തിന്റെ ഏഴാം മിനുട്ടില്‍ തന്നെ ലീഡ് നേടിയ ഉറുഗ്വ പോര്‍ച്ചുഗലിനെതിരേ പ്രതിരോധം ശക്തമാക്കി കളിച്ചു.
ലൂയിസ് സുവാരസിന്റെ ക്രോസില്‍ നിന്നാണ് കവാനിയുടെ ഗോള്‍ പിറന്നത്. ഇടത് പാര്‍ശ്വത്തില്‍ നിന്നും നല്‍കിയ ക്രോസ് മനോഹരമായി പോര്‍ച്ചുഗല്‍ കീപ്പറെ കവാനി മറികടക്കുകയായിരുന്നു. കവാനി കൊടുത്ത പാസാണ് സുവാരസ് മറിച്ചുനൽകിയത്.
ഗോൾ മടക്കാൻ 56-ാം മിനിറ്റുവരെ കാത്തിരിക്കേണ്ടി വന്നു പോർച്ചുഗലിന്. പോർച്ചുഗലിന് അനുകൂലമായി ലഭിച്ച കോർണറിൽ നിന്ന് ഹെഡ് ചെയ്ത് പെപ്പെയാണ് പോർച്ചുഗലിന് സമനില സമ്മാനിച്ചത്. എന്നാൽ സമനിലക്കുരുക്കഴിച്ചു കൊണ്ട് കവാനി ഉറുഗ്വെയ്ക്ക് ലീഡ് സമ്മാനിച്ചു. ബെന്റാങ്കർ നൽകിയ പാസിൽ നിന്നായിരുന്നു ഗോൾ പിറന്നത്.
അവസാനം വരെ പൊരുതിയെങ്കിലും പോർച്ചുഗലിന് ഉറുഗ്വെൻ പ്രതിരോധം മറികടക്കാനായില്ല.
picture courtesy: www.fifa.com
Portugal vs. Uruguay prequarter
Continue Reading
You may also like...
Related Topics:FIFA World Cup 2018, worldcup football