Sports
ഇംഗ്ലണ്ടിനെ പറത്തി ചുവന്ന ചെകുത്താന്മാര്‍, മൂന്നാം സ്ഥാനം ബെല്‍ജിയത്തിന്
ഇംഗ്ലണ്ടിനെ പറത്തി ചുവന്ന ചെകുത്താന്മാര്‍, മൂന്നാം സ്ഥാനം ബെല്‍ജിയത്തിന്
ഇംഗ്ലണ്ടിനെ പറത്തി ചുവന്ന ചെകുത്താന്മാര്‍, മൂന്നാം സ്ഥാനം ബെല്‍ജിയത്തിന്
സെന്റ് പീറ്റേഴ്‌സ്ബര്‍ഗ്: റഷ്യ ലോകകപ്പിലെ മൂന്നാം സ്ഥാനക്കാര്‍ക്കുള്ള മത്സരത്തില്‍ ഇംഗ്ലണ്ടിനെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് ബെല്‍ജിയം തോല്‍പ്പിച്ചു. തോമസ് മുനിയര്‍, എഡ്വിന്‍ ഹസാര്‍ഡ് എന്നിവരാണ് ചുവന്ന ചെകുത്താന്മാര്‍ക്ക് വേണ്ടി ഗോളുകള്‍ നേടിയത്. . ഫ്രാന്‍സിനോട് തോറ്റ് എത്തിയ ബെല്‍ജിയവും ക്രൊയേഷ്യയോട് തോറ്റ് എത്തിയ ഇംഗ്ലണ്ടും തമ്മിലുള്ള പോരാട്ടം മികച്ചതായിരുന്നെങ്കിലും മൂന്നാം സ്ഥാനക്കാര്‍ക്കുള്ള പോരാട്ടമെന്ന ആലസ്യമുണ്ടായിരുന്നു. മൂന്നാം സ്ഥാനം നേടി നാട്ടിലേയ്ക്ക് മടങ്ങാനുദ്ദേശിച്ചുള്ള ബെല്‍ജിയം-ഇംഗ്ലണ്ട് മത്സരം വിരസതയാണ് സൃഷ്ടിച്ചത്. സെമി ഫൈനലില്‍ ഫ്രാന്‍സിനോട് തോറ്റതിന്റെ വാശി ബെല്‍ജിയം ഇംഗ്ലണ്ടിനെതിരെ പ്രയോഗിച്ചു. ബെല്‍ജിയത്തിന്റെ അതിവേഗ കൗണ്ടര്‍ അറ്റാക്കിന് മുന്നില്‍ ഇംഗ്ലണ്ട് പട പതറിപ്പോയി.
മത്സരത്തിന്റെ നാലാം മിനിട്ടില്‍ തന്നെ ഇംഗ്ലണ്ടിനെ ഞെട്ടിച്ചാണ് ബെല്‍ജിയം കളി തുടങ്ങിയത്. ഇടത് വിങ്ങില്‍ നിന്നും ചാഡ്‌ലി നല്‍കിയ ക്രോസില്‍ നിന്നും തോമസ് മുനിയര്‍ ഇംഗ്ലീഷ് ഗോളി ജോര്‍ദാന്‍ പിക്ക്‌ഫോര്‍ഡിനെ കീഴടക്കുകയായിരുന്നു. ബെല്‍ജിയം ഗോളി കോട്വയുടെ ഗോള്‍ കിക്കില്‍ നിന്നാണ് ആദ്യ ഗോളിന്റെ തുടക്കം. ബെല്‍ജിയത്തിന്റെ ഒരു ഗോള്‍ ലീഡിലാണ് മത്സരത്തിന്റെ ആദ്യ പകുതി പൂര്‍ത്തിയായത്. മത്സരത്തിന്റെ 82ാം മിനിട്ടിലായിരുന്നു ബെല്‍ജിയത്തിന്റെ രണ്ടാം ഗോള്‍. കെവിന്‍ ഡിബ്രുയ്ന്‍ നല്‍കിയ പാസില്‍ നിന്നും ക്യാപ്റ്റന്‍ എഡ്വിന്‍ ഹസാര്‍ഡ് ലക്ഷ്യം കണ്ടു.. ഈ ലോകകപ്പില്‍ ഹസാര്‍ഡിന്റെ മൂന്നാം ഗോളായിരുന്നു ഇത്. അര്‍ഹതയ്ക്കുക്കുള്ള അംഗീകാരം.
പരാജയപ്പെട്ടെങ്കിലും ഈ ലോകകപ്പിലെ ടോപ്പ് സ്‌കോറര്‍മാരുടെ പട്ടികയില്‍ ഒന്നാം സ്ഥാനത്താണ് ഇംഗ്ലീഷ് ക്യാപ്റ്റന്‍ ഹാരി കെയ്ന്‍. മൂന്ന് ഗോള്‍ നേടിയ താരങ്ങളുണ്ടെങ്കിലും നാളെ നടക്കുന്ന ഫ്രാന്‍സ്-ക്രൊയേഷ്യ ലോകകപ്പ് ഫൈനലില്‍ ഈ നേട്ടം മറികടക്കാന്‍ സാധ്യത കുറവാണ്. എന്നാല്‍ വരാനിരിക്കുന്ന ലോകകപ്പുകളില്‍ പുതിയ ചരിത്രം സൃഷ്ടിക്കുമെന്ന സന്ദേശമാണ് ബെല്‍ജിയവും ഇംഗ്ലണ്ടും നല്‍കുന്നത്. നാളെ രാത്രി 8.30 നാണ് ഫ്രാന്‍സ്-ക്രൊയേഷ്യ ഫൈനല്‍.
കൂടുതല്‍ വായിക്കുവാന്‍-
ഉദിച്ചു അർജൻറീന, നേടി പ്രീ ക്വാർട്ടർ ബെർത്ത്; ക്രൊയേഷ്യയ്ക്കും ജയം
Begium beat England to claim third place