Connect with us

അതിനു വയ്യ !! തര്‍ക്കങ്ങളുടെ ഒടുക്കം മിക്കപ്പോഴും പരസ്പരം ഉള്ള മുറിപ്പെടുത്തലില്‍ ചെന്ന് കലാശിക്കും !!

Malayalam

അതിനു വയ്യ !! തര്‍ക്കങ്ങളുടെ ഒടുക്കം മിക്കപ്പോഴും പരസ്പരം ഉള്ള മുറിപ്പെടുത്തലില്‍ ചെന്ന് കലാശിക്കും !!

അതിനു വയ്യ !! തര്‍ക്കങ്ങളുടെ ഒടുക്കം മിക്കപ്പോഴും പരസ്പരം ഉള്ള മുറിപ്പെടുത്തലില്‍ ചെന്ന് കലാശിക്കും !!

മലയാളി സ്ത്രീ എന്നാല്‍ വരച്ചിട്ട ഒരു രൂപമല്ല, അവര്‍ പലതാണെന്ന് ഗായിക സിതാര കൃഷ്ണകുമാര്‍. ലോക്ക്ഡൗണ്‍ ആയപ്പോള്‍ മലയാളിത്തം പോയോ എന്ന് ചോദിക്കുന്നവര്‍ക്ക് മറുപടിയായാണ് ഗായികയുടെ പ്രതിരണം. “ശാലീനത, മലയാളിത്തം”, എന്നെല്ലാം ഓര്‍മിപ്പിക്കുന്ന എല്ലാവരോടുമായുള്ള സംശയമാണ്,എന്താണ് ആ വാക്കുകള്‍ കൊണ്ട് ഉദ്ദേശിക്കുന്നത്? എന്നും സിതാര ചോദിക്കുന്നു.

“ലോക്ക്ഡൗണ്‍ ആയപ്പോള്‍ ആ മലയാളിത്തം അങ്ങ് പോയോ?” ഇടയ്ക്കിടെ വീഡിയോകള്‍ക്കടിയിലും മറ്റും കണ്ടുവരുന്ന ഒരു സ്ഥിരം പാറ്റേണ്‍ ചോദ്യമാണിത് !! ചോദിക്കുന്നവര്‍ മിക്കവാറും സ്നേഹിതരും, സ്നേഹമുള്ളവരും, ഓക്കെ ആയതുകൊണ്ടുതന്നെ കമന്റ്‌ ബോക്സില്‍ ഇരുന്ന് തര്‍ക്കത്തിനും, വിശദീകരണത്തിനും മുതിരാന്‍ മടിതോന്നും, തര്‍ക്കങ്ങളുടെ ഒടുക്കം മിക്കപ്പോഴും പരസ്പരം ഉള്ള മുറിപ്പെടുത്തലില്‍ ചെന്ന് കലാശിക്കും !!അതിനു വയ്യ !! “ശാലീനത, മലയാളിത്തം”, എന്നെല്ലാം ഓര്‍മിപ്പിക്കുന്ന എല്ലാവരോടുമായുള്ള സംശയമാണ് !!! എന്താണ് ആ വാക്കുകള്‍ കൊണ്ട് ഉദ്ദേശിക്കുന്നത്?

മലയാളി സ്ത്രീ എന്നാല്‍ വരച്ചിട്ട ഒരു രൂപമല്ല, അവര്‍ പലതാണ് ! മലയാളിത്തം എന്നത് ചിലര്‍ക്ക് കാല്പനികവും, മിക്കപ്പോഴും സാങ്കല്പികവുമായ ഒരു വിചാരം മാത്രമാണ് !!!! എന്റെ ഓര്‍മയിലും, ചിന്തകളിലും വന്നു കയറുന്ന ചില മലയാളി സ്ത്രീകളുടെ ചിത്രങ്ങള്‍ ആണിതെല്ലാം, മനസ്സില്‍ അതിലേറെ വൈവിധ്യത്തില്‍ എണ്ണമറ്റ മലയാളി സ്ത്രീകള്‍ വേറെയും !!! “മലയാളി” “തമിഴന്‍”, “ബംഗാളി” അത്തരം ഐഡിയകള്‍ തന്നെ ഒരു ഹാലൂസിനേഷന്‍ അല്ലെ കൂട്ടുകാരെ!!

“മനുഷ്യന്‍”, അവിടെ നിക്കട്ടെ, അതില്‍ നിന്ന് ഒന്നങ്ങോട്ടോ ഇങ്ങോട്ടോ മാറിയാല്‍ തന്നെ ഞമ്മളും എന്‍ജിനും തവിടുപൊടി !! മനുഷ്യരാവുമ്ബോ പല നിറത്തിലും ഗുണത്തിലും മണത്തിലും ഒക്കെ കാണൂലെ, പൂക്കളെപോലെ പക്ഷികളെ പോലെ !!!

Continue Reading
You may also like...

More in Malayalam

Trending

Recent

To Top