Malayalam
ജാതി മത വ്യത്യാസങ്ങൾ ഇല്ലാതെ മനുഷ്യന് കൂട്ടായി മനുഷ്യൻ എന്ന ഒരേയൊരു വിചാരത്തിൽ ഒരു നാട് മുഴുവൻ ഒറ്റക്കെട്ടായി നിൽക്കുന്ന കാഴ്ച്ച; മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് സംഭാവന ചെയ്ത് സിത്താര കൃഷ്ണകുമാർ
ജാതി മത വ്യത്യാസങ്ങൾ ഇല്ലാതെ മനുഷ്യന് കൂട്ടായി മനുഷ്യൻ എന്ന ഒരേയൊരു വിചാരത്തിൽ ഒരു നാട് മുഴുവൻ ഒറ്റക്കെട്ടായി നിൽക്കുന്ന കാഴ്ച്ച; മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് സംഭാവന ചെയ്ത് സിത്താര കൃഷ്ണകുമാർ
പ്രേക്ഷകർക്കേറെ പ്രിയങ്കരിയായ ഗായികയാണ് സിത്താര കൃഷ്ണകുമാർ. സോഷ്യൽ മീഡിയയിൽ വളരെ സജീവമായ താരം പങ്കുവെയ്ക്കാറുള്ള വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. ഇപ്പോഴിതാ വയനാട്ടിന് കൈത്താങ്ങുമായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകി ഗായിക സിത്താര കൃഷ്ണകുമാർ. എല്ലാവരും തങ്ങളാൽ കഴിയുന്ന സഹായങ്ങൾ ദുരിതബാധിതർക്ക് വേണ്ടി ചെയ്യണമെന്നും സിത്താര സോഷ്യൽ മീഡിയയിൽ പങ്കുവെച്ച കുറിപ്പിൽ പറയുന്നു.
സിത്താരയുടെ വാക്കുകൾ ഇങ്ങനെ;
ജാതി മത വ്യത്യാസങ്ങൾ ഇല്ലാതെ, കക്ഷി രാഷ്ട്രീയ ഭേദമന്യേ, മനുഷ്യന് കൂട്ടായി മനുഷ്യൻ എന്ന ഒരേയൊരു വിചാരത്തിൽ ഒരു നാട് മുഴുവൻ ഒറ്റക്കെട്ടായി നിൽക്കുന്ന കാഴ്ച്ചകളാണ് എങ്ങും!! രാപ്പകൽ ഇല്ലാതെ രക്ഷപ്രവർത്തനത്തിൽ ഏർപ്പെടുന്ന സൈനികർ, പോലീസ്, ഫയർഫോഴ്‌സ്, സാധാരക്കാരായ മനുഷ്യർ, സന്നദ്ധ പ്രവർത്തകർ, ആരോഗ്യപ്രവർത്തകർ, മാധ്യമപ്രവർത്തകർ, അധ്യാപകർ ഇവരുടെ പ്രവർത്തനങ്ങളെക്കാൾ വലുതല്ല നമ്മുടെ ഏത് സംഭാവനയും!
എന്നിരുന്നാലും, 2018 ലെ പ്രളയത്തിൽ ഒരു വലിയ പരിധിവരെ ഇത്തരം പ്രകൃതിദു രന്തം ഉണ്ടാക്കുന്ന നാ ശന ഷ്ടങ്ങളും, തീരാവ്യ ഥകളും നേരിട്ട് കണ്ടും കൊണ്ടും അനുഭവിച്ചതിന്റെ പരിചയത്തിൽ പറയാൻ സാധിക്കും- അതിലും വ്യാപ്തിയേറിയ ഈ ദുരന്തത്തിൽ നിന്നും, ആ പ്രദേശത്തെ ജനങ്ങൾക്ക് മാനസികമായും, ശാരീരികമായും, സാമ്പത്തികമായും സൗഖ്യപ്പെടുക എന്നത് ഏറെ ശ്രമകരമാണ്!!
അതിനായി നമുക്ക് ഓരോരുത്തർക്കും തങ്ങളാൽ കഴിയുന്ന എല്ലാ സഹായങ്ങളും ചെയ്യാം! ഒരുമിച്ച് മുന്നോട്ട് നീങ്ങി സകല കടമ്പകളും കടന്നു പരിചയമുള്ളവരാണ് നമ്മൾ. ഇത്തവണയും നമ്മൾ എല്ലാ ദു രന്തങ്ങളും, ദു രിതങ്ങളും മറികടന്ന് കൂടുതൽ ശക്തിയോടെ മുന്നോട്ട് പോവുക തന്നെ ചെയ്യും, തീർച്ച.
അതേസമയം, ഉരുൾപൊട്ടലിൽ കാണാതായവർക്ക് വേണ്ടിയുള്ള തിരച്ചിൽ ഇന്നും തുടരും. സൈന്യത്തോടൊപ്പം എൻഡിആർഎഫ്, ഫയർ ഫോഴ്‌സ്, പൊലീസ്, സന്നദ്ധപ്രവർത്തകർ, നാട്ടുകാർ എന്നിവരുടെ നേതൃത്വത്തിൽ സോണുകൾ കേന്ദ്രീകരിച്ച് വിവിധ ടീമുകളായി തിരിഞ്ഞായിരിക്കും പരിശോധന.
ഇനിയും 180 ഓളം പേരെയാണ് കണ്ടെത്താനുള്ളത്. 380 പേരാണ് മരിച്ചത് എന്നാണ് അനൗദ്യോഗിക കണക്ക്. ഓദ്യോഗിക കണക്കനുസരിച്ച് 221 പേരാണ് മരിച്ചത്. ഇതിൽ 172 പേരെയാണ് ഇതുവരെ തിരിച്ചറിഞ്ഞിട്ടുള്ളത്. മരണ സംഖ്യ ഇനിയും ഉയരാനാണ് സാധ്യത. 17 ക്യാംപുകളിലായി 2551 പേരെയാണ് ദുരന്തമുഖത്ത് നിന്നും മാറ്റിപ്പാർപ്പിച്ചിരിക്കുന്നത്. അതിനിടെ ദുരന്തത്തിൽ ജീവൻ നഷ്ടപ്പെട്ട തിരിച്ചറിയാത്ത 67 മൃതദേഹങ്ങളിൽ എട്ട് മൃതദേഹങ്ങൾ ഇന്നലെ സംസ്‌കരിച്ചു.