Connect with us

സത്യഭാമയുടെ അതി നീചവും നികൃഷ്ടവുമായ പ്രസ്താവന ഒരു ഓർമ്മപ്പെടുത്തൽ കൂടിയാവേണ്ടതുണ്ട്; വിവാദ പരാമർശത്തിൽ പ്രതികരിച്ച് സിതാര കൃഷ്ണകുമാർ!!!

Malayalam

സത്യഭാമയുടെ അതി നീചവും നികൃഷ്ടവുമായ പ്രസ്താവന ഒരു ഓർമ്മപ്പെടുത്തൽ കൂടിയാവേണ്ടതുണ്ട്; വിവാദ പരാമർശത്തിൽ പ്രതികരിച്ച് സിതാര കൃഷ്ണകുമാർ!!!

സത്യഭാമയുടെ അതി നീചവും നികൃഷ്ടവുമായ പ്രസ്താവന ഒരു ഓർമ്മപ്പെടുത്തൽ കൂടിയാവേണ്ടതുണ്ട്; വിവാദ പരാമർശത്തിൽ പ്രതികരിച്ച് സിതാര കൃഷ്ണകുമാർ!!!

കലാഭവൻ മാണിയുടെ സഹോദരനും നർത്തകനുമായ ഡോ ആർഎൽവി രാമകൃഷ്ണനെതിരെ ജാതി അധിക്ഷേപ പരാമർശം നടത്തിയ കലാമണ്ഡലം സത്യഭാമയ്ക്കെതിരെ കേരളത്തിന്റെ നാനാ ഭാഗങ്ങളിൽനിന്നും രൂക്ഷവിമർശങ്ങളാണ് ഉയരുന്നത്. ഇപ്പോഴിതാ വിവാദ പരാമർശത്തിൽ പ്രതികരിച്ച് ഗായിക സിതാര കൃഷ്ണകുമാർ രംഗത്തെത്തിയിരിക്കുകയാണ്. സത്യഭാമയുടെ വാക്കുകൾ ഒരു ഓർമപ്പെടുത്തലാണെന്നും തെറ്റുപറ്റുന്നതിലും അപകടമാണ് അത് തിരിച്ചറിയാതെ പോകുന്നതെന്നും സിതാര ഇൻസ്റ്റഗ്രാമിൽ കുറിച്ചു.

സിതാരയുടെ വാക്കുകൾ ഇങ്ങനെ:- ശ്രീമതി സത്യഭാമയുടെ അതി നീചവും നികൃഷ്ടവുമായ പ്രസ്താവന ഒരു ഓർമ്മപ്പെടുത്തൽ കൂടിയാവേണ്ടതുണ്ട്!! തെറ്റ് പറ്റുന്നതിലും അപകടമാണ് അത് തിരിച്ചറിയാത്തത്തും, ഇനി മനസ്സിലായാൽ പോലും അത് അംഗീകരിച്ച് മനസ്സറിഞ്ഞ് മാപ്പുപറയാൻ തയ്യാറാവാത്തതും !!! മറ്റൊന്നുകൂടെ കൂട്ടി ചേർക്കേണ്ടതുണ്ട്…

” നല്ല വെളുത്ത സുന്ദരിക്കുട്ടി”, “ഒരു കറുത്ത് തടിച്ച സാധനം ”, ” ചെറുമക്കുടിയിലെ പോലെ ഒച്ചപ്പാട് ” , “കല്യാണപെണ്ണിന് നല്ല നിറം! ചെക്കനെ പോലെയല്ലാത്തതുകൊണ്ട് ഉണ്ടാവുന്ന കൊച്ചിന് ചിലപ്പോ വെളുപ്പ് കിട്ടും “, അങ്ങനെ അങ്ങനെ നിരുപദ്രവകരം എന്നും, തമാശയെന്നും കരുതി പലരും പറയുന്ന അശ്രദ്ധമായ അനവധി നിരവധി വാചകങ്ങൾ നിങ്ങളുടെ ഉള്ളിലും ഉണ്ടോ, അത്തരം പ്രസ്താവനകളെ നിങ്ങളും ചിരിച്ച് തള്ളാറുണ്ടോ? ഇങ്ങനെ ആത്മപരിശോധനക്കുള്ള ഒരവസരം കൂടെയാണ് സത്യഭാമ ടീച്ചറുടെ ആക്രോശം!!!!!

കഴിഞ്ഞദിവസമാണ് ആർ.എൽ.വി രാമകൃഷ്ണനെതിരെ കലാമണ്ഡലം സത്യഭാമ ഒരു അഭിമുഖത്തിൽ സംസാരിക്കുന്നതിന്റെ ക്ലിപ്പുകൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചത്. ഇതിനുപിന്നാലെ നിരവധിപേരാണ് സത്യഭാമയ്ക്കെതിരെ രൂക്ഷവിമർശനവുമായി രം​ഗത്തെത്തിയത്.

More in Malayalam

Trending

Recent

To Top