Connect with us

മനുഷ്യന്‍ മതങ്ങളെ സൃഷ്ടിച്ചു, മതങ്ങള്‍ ദൈവങ്ങളെ സൃഷ്ടിച്ചു…ഇപ്പോള്‍ മനുഷ്യരെ മാത്രം കാണാനില്ല; പ്രതികരണവുമായി ഗായകരും

Malayalam

മനുഷ്യന്‍ മതങ്ങളെ സൃഷ്ടിച്ചു, മതങ്ങള്‍ ദൈവങ്ങളെ സൃഷ്ടിച്ചു…ഇപ്പോള്‍ മനുഷ്യരെ മാത്രം കാണാനില്ല; പ്രതികരണവുമായി ഗായകരും

മനുഷ്യന്‍ മതങ്ങളെ സൃഷ്ടിച്ചു, മതങ്ങള്‍ ദൈവങ്ങളെ സൃഷ്ടിച്ചു…ഇപ്പോള്‍ മനുഷ്യരെ മാത്രം കാണാനില്ല; പ്രതികരണവുമായി ഗായകരും

കഴിഞ്ഞ ദിവസമായിരുന്നു അയോധ്യയിലെ പ്രാണപ്രതിഷ്ഠാ ചടങ്ങ്. ഈ വേളയില്‍ പ്രതികരണങ്ങളുമായി രംഗത്തെത്തിയിരിക്കുകയാണ് ഗായകരും. പ്രതാപ്, സയനോരാ ഫിലിപ്പ്, സിതാരാ കൃഷ്ണകുമാര്‍ എന്നിവര്‍ സോഷ്യല്‍ മീഡിയയിലൂടെയാണ് ഈ വിഷയത്തില്‍ തങ്ങളുടെ നിലപാട് വ്യക്തമാക്കി. മൂന്നുപേരുടേയും പോസ്റ്റുകള്‍ക്ക് നിരവധി പേരാണ് പ്രതികരണവുമായെത്തിയത്.

‘അല്ലാഹ് തേരോ നാം…’ എന്ന ഗാനം ആലപിച്ചുകൊണ്ടുള്ള വീഡിയോ ആണ് സിതാര കൃഷ്ണകുമാര്‍ പങ്കുവെച്ചത്. പകലുകള്‍ പങ്കിടുന്ന, രാത്രികള്‍ ഒരേപോലെയുള്ള ഈ ഭൂമിയില്‍ നില്‍ക്കുമ്പോള്‍, സ്‌നേഹത്തെയും സമാധാനത്തെയും ഐക്യത്തെയും കുറിച്ചുള്ള ലളിതവും മനോഹരവുമായ ഒരു കഥ കേള്‍ക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു എന്നാണ് വീഡിയോക്കൊപ്പം സിതാര കുറിച്ചത്. ഇക്വാലിറ്റി, ഹാര്‍മണി, പീസ് എന്നീ ഹാഷ്ടാഗുകളും അവര്‍ വീഡിയോക്കും കുറിപ്പിനുമൊപ്പം ചേര്‍ത്തിട്ടുണ്ട്.

‘മതം ഒരു ആശ്വാസം ആകാം. ആവേശം ആകരുത്’ എന്നാണ് ഗായകന്‍ വിധു പ്രതാപ് കുറിച്ചത്.

‘മനുഷ്യന്‍ മതങ്ങളെ സൃഷ്ടിച്ചു, മതങ്ങള്‍ ദൈവങ്ങളെ സൃഷ്ടിച്ചു… ‘എന്ന വയലാര്‍ രാമവര്‍മയുടെ പ്രശസ്തമായ വരികളാണ് സയനോര കുറിച്ചത്. ഇതിനൊപ്പം ‘ഇപ്പോള്‍ മനുഷ്യരെ മാത്രം കാണാനില്ല’ എന്നും അവരെഴുതി.

പ്രാണപ്രതിഷ്ഠാ ചടങ്ങിനെതിരെ പലരും ഭരണഘടനയുടെ ആമുഖം പങ്കുവച്ചാണ് പ്രതിഷേധം അറിയിക്കുന്നത്. ഗായകന്‍ ഇഷാന്‍ ദേവ്, സംവിധായകന്‍ ജിയോ ബേബി, നടന്‍ ഷെയ്ന്‍ നിഗം, നടിമാരായ പാര്‍വതി തിരുവോത്ത്, റിമ കല്ലിങ്കല്‍, ദിവ്യപ്രഭ, സംവിധായകന്‍ ആഷിഖ് അബു തുടങ്ങിയവര്‍ തങ്ങളുടെ എതിര്‍പ്പ് വ്യക്തമാക്കിയിരുന്നു.

Continue Reading
You may also like...

More in Malayalam

Trending

Recent

To Top