Connect with us

അന്ന് മമ്മൂട്ടിയെ തൊടാന്‍ മടിച്ചു; ഇന്ന് ആദ്യം രംഗം ചുംബനം.. അലൻസിയറിനെ ഉമ്മ വെച്ച് തുടങ്ങിയപ്പോൾ സംഭവിച്ചത്!

Malayalam

അന്ന് മമ്മൂട്ടിയെ തൊടാന്‍ മടിച്ചു; ഇന്ന് ആദ്യം രംഗം ചുംബനം.. അലൻസിയറിനെ ഉമ്മ വെച്ച് തുടങ്ങിയപ്പോൾ സംഭവിച്ചത്!

അന്ന് മമ്മൂട്ടിയെ തൊടാന്‍ മടിച്ചു; ഇന്ന് ആദ്യം രംഗം ചുംബനം.. അലൻസിയറിനെ ഉമ്മ വെച്ച് തുടങ്ങിയപ്പോൾ സംഭവിച്ചത്!

സത്യൻ അന്തിക്കാട് ചിത്രം ശ്രീധരന്റെ ഒന്നാം തിരുമുറിവിലെ മമ്മൂട്ടിയുടെ മുൻകോപിയായ നായിക അശ്വതിയെ അത്ര പെട്ടന്നൊന്നും ജനങ്ങൾ മറക്കില്ല. ഉള്ളിൽ വലിയൊരു നോവ് ഒളിപ്പിച്ച അശ്വതിയെ അത്രയും അനായാസമായാണ് നീന കുറുപ്പ് കൈകാര്യം ചെയത്. പിന്നീട് നിരവധി സിനിമകളിലും സീരിയിലുകളിലുമായി നീന തന്റെ അഭിനയജീവിതത്തിന്റെ മാറ്റ് കൂട്ടിക്കൊണ്ടിരുന്നു. . മിനിസ്‌ക്രീന്‍ പരമ്ബരകളിലൂടെ പ്രേക്ഷക ഹൃദയത്തില്‍ ചേക്കേറിയ താരം സിനിമയിലെത്തിയപ്പോള്‍ മികച്ച സ്വീകാര്യതയാണ് ലഭിച്ചത്. നായികയുടെ സഹോദരിയായും കൂട്ടുകാരിയായുമൊക്കെ എത്തുന്ന നീനയേയും പ്രേക്ഷകര്‍ ശ്രദ്ധിച്ചിരുന്നു. അഭിനയത്തെ കുറിച്ചും ജീവിതത്തെ കുറിച്ചും വ്യക്തമായ കാഴ്ച്ചപാടുള്ള നീന മാതൃഭൂമി ഡോട്ട്കോമുമായി തന്റെ അനുഭവങ്ങൾ പങ്കുവെയ്ക്കുന്നു.

ശ്രീധരന്റെ ഒന്നാം തിരുമുറിവ് എന്ന സിനിമയിലൂടെയായിരുന്നു നീന കുറുപ്പ് അരങ്ങേറിയത്. തികച്ചും അപ്രതീക്ഷിതമായിരുന്നു ആ വരവ്. ഗാന്ധിനഗറിലെ ഡാന്‍സ് സീനില്‍ പ്രത്യക്ഷപ്പെട്ടിരുന്നു അത് കണ്ടാണ് ഈ ചിത്രത്തിലേക്ക് വിളിച്ചത്. അഭിനയത്തെ ഗൗരവമായി കണ്ടിരുന്ന പ്രായമായിരുന്നില്ല അത്. മമ്മൂട്ടിയെ പോലൊരു നടന്റെ കൂടെ അഭിനയിക്കുകയാണെന്ന എക്സൈറ്റ്മെന്റ് പോലും അന്നുണ്ടായിരുന്നില്ല. ഇന്ന് ഒരു സീനിലെങ്കിലും അദ്ദേഹത്തോടൊപ്പം അഭിനയിക്കാൻ ചാൻസ് കിട്ടിയാൽ വല്ലാത്ത എക്സൈറ്റ്മെന്റായിരിക്കുമെന്ന് നീന പറയുന്നു

ശരിക്കുമൊരു വെക്കേഷന്‍ മൂഡിലായിരുന്നു ലൊക്കേഷനിലേക്ക് പോയിരുന്നത്. സിനിമയിലെ കഥാപാത്രം റിബല്‍ ടൈപ്പായതിനാല്‍ താനും അങ്ങനെയായിരുന്നുവെന്ന് നീന കുറുപ്പ് പറയുന്നു. തന്റെ കരിയറിലെ പ്രിയപ്പെട്ട കഥാപാത്രങ്ങളിലൊന്നായ ജാൻസിയെ കുറിച്ചും നീന തുറന്ന പറഞ്ഞു. രണ്ട് സീനുകൾ മാത്രമേയുള്ളൂ എങ്കിലും എനിക്ക് തൃപ്തി നൽകിയ കഥാപാത്രമായിരുന്നു അത്. ബോൾഡ് ക്യാരക്ടേഴ്സ് ചെയ്യാനാണ് താല്‍പര്യം. ഈ കരയുന്ന അമ്മ കരയുന്ന ചേച്ചി അതൊക്കെ ഞാൻ കുറേയേറെ ചെയ്തതാണ്. ഇനിയെങ്കിലും അൽപം വെറൈറ്റി ഷെയ്ഡുള്ള കഥാപാത്രം ചെയ്യണം. അത്തരത്തിലൊന്നിന് വേണ്ടിയാണ് ഞാൻ കാത്തിരിക്കുന്നത്. ഇപ്പോൾ തന്നെ അതിനുള്ള പ്രായം കടന്നുപോയിക്കൊണ്ടിരിക്കുകയാണ്. ഈ സിനിമയിലെ എന്റെ ആദ്യം രംഗം അലൻസിയറിന് ചുംബനം നൽകി എണീറ്റ് പോകുന്നതായിരുന്നു. സത്യത്തിൽ ആ രംഗം വെറുതെ അടുത്ത് നിന്ന് എണീറ്റ് പോകുന്നതായിരുന്നു. എന്നാൽ എനിക്കെന്തോ അത്തരത്തിൽ വെറുതെ എണീറ്റ് പോയാൽ ശരിയാവില്ലെന്ന് തോന്നി. അങ്ങനെ ഞാനാണ് ചുംബിച്ചു കൊണ്ട് എണീറ്റ് പോകുന്നത് ചെയ്തുകൂടെ എന്ന് സംവിധായകനോട് സജസ്റ്റ് ചെയ്യുന്നത്. അദ്ദേഹം അത് സന്തോഷപൂർവം സ്വീകരിക്കുകയായിരുന്നു. എന്റെ അഭിനയത്തെ ഏതൊക്കെ ലെവലിലേക്ക് കൊണ്ടുപോവാൻ പറ്റുമെന്നതിനുള്ള അടുത്ത പടിയായിരുന്നു ജാൻസിയെന്ന് നീന പറയുന്നു

More in Malayalam

Trending

Recent

To Top