News
പ്രശസ്ത മലയാള സിനിമാ താരത്തിന്റെ നികുതി വെട്ടിപ്പ്, സകല രേഖകളും ഇന്ന് പുറത്തുവിടും; ബിജെപി നേതാവ് സന്ദീപ് വാര്യര്‍
പ്രശസ്ത മലയാള സിനിമാ താരത്തിന്റെ നികുതി വെട്ടിപ്പ്, സകല രേഖകളും ഇന്ന് പുറത്തുവിടും; ബിജെപി നേതാവ് സന്ദീപ് വാര്യര്‍

മലയാള സിനിമയിലെ പ്രശസ്ത സിനിമാ താരത്തിന്റെ നികുതി വെട്ടിപ്പ് സംബന്ധിച്ച രേഖ ഇന്ന് പുറത്തുവിടുമെന്ന് ബിജെപി നേതാവ് സന്ദീപ് വാര്യര്‍. ഉച്ചയ്ക്ക് പന്ത്രണ്ട് മണിക്ക് ഇതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ താന്‍ പുറത്തുവിടുമെന്നും അദ്ദേഹം ഫെയ്സ്ബുക്ക് കുറിപ്പിലൂടെ അറിയിച്ചു.
‘ഇന്ന് ഉച്ചക്ക് പന്ത്രണ്ട് മണിക്ക് മലയാളത്തിലെ പ്രമുഖ സിനിമാ താരത്തിന്റെ നികുതി വെട്ടിപ്പ് സംബന്ധിച്ച രേഖ പുറത്തു വിടുന്നു. നികുതിയടക്കണം എന്ന് പണ്ടേ പറഞ്ഞതാണ്.’ എന്നാണ് സന്ദീപ് വാര്യര്‍ ഫേസ്ബുക്കില്‍ കുറിച്ചിരിക്കുന്നത്.
ആരാണ് ആ സിനിമാ താരം എന്ന് ചോദിച്ച് നിരവധി പേര് പോസ്റ്റിന് താഴെ കമന്റ് ചെയ്തിട്ടുണ്ട്. അതിനൊന്നും സന്ദീപ് വാര്യര്‍ മറുപടി നല്‍കിയിട്ടില്ല. അടുത്തിടെ ബി ജെ പി സംസ്ഥാന വക്താവ് സ്ഥാനത്തു നിന്ന് സന്ദീപ് വാര്യരെ നീക്കിയിരുന്നു.
വക്താവെന്ന നിലയില്‍ സന്ദീപ് വാര്യരുടെ പ്രവര്‍ത്തനം തൃപ്തികരമല്ലെന്നും, ആഭ്യന്തര കാര്യമായതിനാല്‍ കാരണങ്ങള്‍ പരസ്യപ്പെടുത്താനാവില്ലെന്നും സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രന് പറഞ്ഞിരുന്നു.
പ്രശസ്ത കന്നഡ സിനമ- ടെലിവിഷൻ താരം രാകേഷ് പൂജാരി(34) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്നാണ് അന്ത്യം സംഭവിച്ചതെന്നാണ് വിവരം. ഉടുപ്പിയിൽ സുഹൃത്തിന്റെ വിവാഹാഘോഷത്തിൽ...
പ്രേക്ഷകർക്കേറെ പ്രിയങ്കരനാണ് നടന് ധ്യാൻ ശ്രീനിവാസൻ. ഇപ്പോഴിതാ കുറച്ച് നാളുകൾക്ക് മുമ്പ് നിർമാതാവ് ലിസ്റ്റിൻ സ്റ്റീഫൻ നടത്തിയ പരാമർശം തന്നെ കുറിച്ചാണെന്ന്...
കഴിഞ്ഞ ദിവസമായിരുന്നു മാതൃദിനം. നിരവധി താരങ്ങളാണ് തങ്ങളുടെ അമ്മമാർക്കൊപ്പമുള്ള ചിത്രങ്ങൾ പങ്കുവെച്ച് എത്തിയിരുന്നത്. ഈ വേളയിൽ നടി കാവ്യ മാധവന്റെ ഫാൻ...
മലയാളികളുടെ പ്രിയപ്പെട്ട നടിമാരിൽ ഒരാളാണ് നവ്യ നായർ. ദിലീപിന്റെ നായികയായി ഇഷ്ടം എന്ന ചിത്രത്തിലൂടെയാണ് നവ്യ മലയാള സിനിമ രംഗത്ത് എത്തുന്നത്....
സംവിധായകൻ പ്രിയദർശൻ തിരക്കഥ എഴുതി ആലപ്പി അഷറഫ് സംവിധാനം ചെയ്ത് 1986-ൽ പുറത്തിറങ്ങിയ ചിത്രമാണ് നിന്നിഷ്ടം എന്നിഷ്ടം. മോഹൻലാൽ നായകനായി എത്തിയ...