Connect with us

ടെലിവിഷന്‍ ചാനലുകള്‍ ദേശീയപ്രാധാന്യവും സാമൂഹികപ്രസക്തിയും മുന്‍നിര്‍ത്തിയുള്ള പരിപാടികള്‍ എല്ലാ ദിവസവും 30 മിനിറ്റ് സംപ്രേഷണം ചെയ്യണം

News

ടെലിവിഷന്‍ ചാനലുകള്‍ ദേശീയപ്രാധാന്യവും സാമൂഹികപ്രസക്തിയും മുന്‍നിര്‍ത്തിയുള്ള പരിപാടികള്‍ എല്ലാ ദിവസവും 30 മിനിറ്റ് സംപ്രേഷണം ചെയ്യണം

ടെലിവിഷന്‍ ചാനലുകള്‍ ദേശീയപ്രാധാന്യവും സാമൂഹികപ്രസക്തിയും മുന്‍നിര്‍ത്തിയുള്ള പരിപാടികള്‍ എല്ലാ ദിവസവും 30 മിനിറ്റ് സംപ്രേഷണം ചെയ്യണം

രാജ്യത്തെ ടെലിവിഷന്‍ ചാനലുകള്‍ ദേശീയപ്രാധാന്യവും സാമൂഹികപ്രസക്തിയും മുന്‍നിര്‍ത്തിയുള്ള പരിപാടികള്‍ എല്ലാ ദിവസവും സംപ്രേഷണം ചെയ്യണമെന്ന് കേന്ദ്ര നിര്‍ദേശം. 30 മിനിറ്റാണ് സംപ്രേക്ഷണം ചെയ്യേണ്ടത്. ഉപഗ്രഹ ടിവി ചാനലുകള്‍ അപ്‌ലിങ്കുചെയ്യുന്നതിനും ഡൗണ്‍ലിങ്കുചെയ്യുന്നതിനുമുള്ള പുതുക്കിയ മാര്‍ഗനിര്‍ദേശങ്ങളിലാണ് ഈ വ്യവസ്ഥയുള്ളത്. കേന്ദ്രമന്ത്രിസഭാ യോഗം ഇത് അംഗീകരിച്ചു.

കേന്ദ്രസര്‍ക്കാര്‍ ദേശീയ താത്പര്യമുള്ള ഉള്ളടക്കം സംബന്ധിച്ച് നല്‍കുന്ന നിര്‍ദേശങ്ങള്‍ പാലിക്കാന്‍ ചാനലുകള്‍ നടപടി സ്വീകരിക്കണമെന്നും കേന്ദ്ര വാര്‍ത്താവിതരണ മന്ത്രാലയം തയ്യാറാക്കിയ മാര്‍ഗനിര്‍ദേശങ്ങളില്‍ പറയുന്നു. ഇന്ത്യന്‍ ടെലിപോര്‍ട്ടുകള്‍ക്ക് വിദേശചാനലുകള്‍ അപ്‌ലിങ്ക് ചെയ്യാമെന്ന് മാര്‍ഗനിര്‍ദേശത്തിലുണ്ട്.

ഏകീകൃത പിഴയ്ക്കു വിരുദ്ധമായി വ്യത്യസ്തതരത്തിലുള്ള നിയമലംഘനങ്ങള്‍ക്ക് വ്യത്യസ്ത സ്വഭാവമുള്ള പിഴ നിര്‍ദേശിക്കുന്നു. ദേശീയസുരക്ഷയും പൊതുതാത്പര്യവും മുന്‍നിര്‍ത്തി നിശ്ചിതകാലത്തേക്ക് ചാനലുകളുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യാനോ റദ്ദാക്കാനോ ഉള്ള അധികാരം വാര്‍ത്താവിതരണ മന്ത്രാലയത്തിനുണ്ടാവും. അടുത്ത അഞ്ചുവര്‍ഷത്തേക്ക് പുതിയ ലൈസന്‍സിന് അപേക്ഷിക്കാനാവില്ല.

30 മിനിറ്റ് പരിപാടിയില്‍ വിദ്യാഭ്യാസം മുതല്‍ ദേശീയോദ്ഗ്രഥനം വരെ

ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്ന ചാനലുകള്‍ 30 മിനിറ്റ് പൊതുജന സേവന പരിപാടികള്‍ സംപ്രേഷണം ചെയ്യണം. വിദ്യാഭ്യാസം, സാക്ഷരത, കൃഷി, ഗ്രാമീണവികസനം, ആരോഗ്യം, കുടുംബക്ഷേമം, ശാസ്ത്രം, സാങ്കേതിക വിദ്യ, സ്ത്രീകളുടെ ക്ഷേമം, സമൂഹത്തിലെ ദുര്‍ബലവിഭാഗങ്ങളുടെ ക്ഷേമം, പരിസ്ഥിതി സംരക്ഷണം, സാംസ്‌കാരിക പൈതൃകങ്ങളുടെ സംരക്ഷണം, ദേശീയോദ്ഗ്രഥനം തുടങ്ങിയവ അടിസ്ഥാനമാക്കിയുള്ള പരിപാടികളായിരിക്കണം തയ്യാറാക്കേണ്ടത്.

മറ്റ് പ്രധാന വ്യവസ്ഥകള്‍ :

തത്സമയസംപ്രേഷണത്തിന് അനുമതിതേടേണ്ടതില്ല. തത്സമയം സംപ്രേഷണം ചെയ്യുന്ന പരിപാടികളുടെ മുന്‍കൂര്‍ രജിസ്‌ട്രേഷന്‍ മാത്രമേ ആവശ്യമുള്ളൂ. ഭാഷ മാറ്റുന്നതിനോ സ്റ്റാന്‍ഡേര്‍ഡ് ഡെഫനിഷനില്‍(എസ്.ഡി)നിന്നു ഹൈ ഡെഫനിഷനിലേക്കും (എച്ച്.ഡി.) തിരിച്ചും സംപ്രേഷണമാര്‍ഗം മാറ്റുന്നതിനോ മുന്‍കൂര്‍ അനുമതി ആവശ്യമില്ല. എന്നാല്‍, മുന്‍കൂട്ടി ബന്ധപ്പെട്ടവരെ അറിയിക്കണം. ഇന്ത്യന്‍ ടെലിപോര്‍ട്ടുകളില്‍നിന്ന് വിദേശചാനലുകള്‍ അപ്‌ലിങ്ക് ചെയ്യാന്‍ എല്‍.എല്‍.പി.കളെ അല്ലെങ്കില്‍ കമ്പനികളെ അനുവദിക്കും.

സി.ബാന്‍ഡ് ഒഴികെയുള്ള ഫ്രീക്വന്‍സി ബാന്‍ഡില്‍ അപ്‌ലിങ്കുചെയ്യുന്ന ടി.വി. ചാനലുകള്‍ അവയുടെ സിഗ്‌നലുകള്‍ നിര്‍ബന്ധമായും എന്‍ക്രിപ്റ്റ് ചെയ്യണം. കുടിശ്ശിക അടയ്ക്കുന്നത് ഉറപ്പാക്കാന്‍ സുരക്ഷാനിക്ഷേപങ്ങള്‍ക്കും വ്യവസ്ഥചെയ്തിട്ടുണ്ട്. വാര്‍ത്താ ചാനലുകളുടെ നിയന്ത്രണവും ഉടമസ്ഥാവകാശവും പൂര്‍ണമായും ഇന്ത്യക്കാരില്‍ തന്നെയായിരിക്കണം.

More in News

Trending

Recent

To Top