News
15 മത് അന്താരാഷ്ട്ര ഡോക്യൂമെന്ററി ഹ്രസ്വ ചലച്ചിത്ര മേളയിലേക്കുള്ള എന്‍ട്രികള്‍ ക്ഷണിച്ചു; അപേക്ഷിക്കേണ്ടത് ഇങ്ങനെ!
15 മത് അന്താരാഷ്ട്ര ഡോക്യൂമെന്ററി ഹ്രസ്വ ചലച്ചിത്ര മേളയിലേക്കുള്ള എന്‍ട്രികള്‍ ക്ഷണിച്ചു; അപേക്ഷിക്കേണ്ടത് ഇങ്ങനെ!
കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി സംഘടിപ്പിക്കുന്ന 15 മത് അന്താരാഷ്ട്ര ഡോക്യൂമെന്ററി ഹ്രസ്വ ചലച്ചിത്ര മേളയിലേക്കുള്ള എന്‍ട്രികള്‍ ക്ഷണിച്ചു.
2023 മെയ് 05 മുതല്‍ ജൂണ്‍ 10 വരെ www.idsffk.in എന്ന വെബ്‌സൈറ്റ് വഴി ഓണ്‍ലൈനായി എന്‍ട്രികള്‍ സമര്‍പ്പിക്കാം. 2023 ആഗസ്റ്റ് 04 മുതല്‍ 09 വരെ തിരുവനന്തപുരത്താണ് മേള നടക്കുക.
മത്സരവിഭാഗത്തില്‍ ലോങ്ങ് ഡോക്യൂമെന്ററി (40 മിനിറ്റും അതില്‍ കൂടുതലും) ഷോര്‍ട്ട് ഡോക്യൂമെന്ററി (40 മിനിറ്റില്‍ താഴെ), ഷോര്‍ട്ട് ഫിക്ഷന്‍ (60 മിനിറ്റും അതില്‍ താഴെയും), അനിമേഷന്‍ ഫിലിംസ്, ക്യാമ്പസ് ഫിലിംസ് എന്നിവ, മലയാളം മത്സരേതര വിഭാഗം എന്നീ വിഭാഗങ്ങളിലാണ് എന്‍ട്രികള്‍ ക്ഷണിച്ചിട്ടുള്ളത്.
2022 മെയ് 01 മുതല്‍ 2023 ഏപ്രില്‍ 30 വരെയുള്ള കാലയളവില്‍ പൂര്‍ത്തീകരിച്ച ചിത്രങ്ങളാണ് സമര്‍പ്പിക്കേണ്ടത്. ഓണലൈന്‍ സ്‌ക്രീനറുകള്‍ മാത്രമായിരിക്കും എന്‍ട്രിയായി സ്വീകരിക്കുക. മത്സരവിഭാഗങ്ങളിലേക്കുള്ള എന്‍ട്രികള്‍ക്കുള്ള അപേക്ഷാ ഫീസ് അപേക്ഷ സമര്‍പ്പിച്ചതിന് ശേഷം ലഭിക്കുന്ന ഇമെയിലിലെ ലിങ്ക് മുഖാന്തിരം അടയ്ക്കാവുന്നതാണ്.
