Connect with us

സിനിമാ താരങ്ങളുടെ ലഹരി ഉപയോഗം; സെറ്റുകളില്‍ ഇനി മുതല്‍ ഷാഡോ പോലീസ്!

News

സിനിമാ താരങ്ങളുടെ ലഹരി ഉപയോഗം; സെറ്റുകളില്‍ ഇനി മുതല്‍ ഷാഡോ പോലീസ്!

സിനിമാ താരങ്ങളുടെ ലഹരി ഉപയോഗം; സെറ്റുകളില്‍ ഇനി മുതല്‍ ഷാഡോ പോലീസ്!

സിനിമ സെറ്റുകളിലെ ലഹരി ഉപയോഗം തടയാന്‍ അന്വേഷണം തുടങ്ങിയെന്ന് കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ സേതുരാമന്‍. സിനിമാ സെറ്റുകളില്‍ ഇനി മുതല്‍ ഷാഡോ പോലീസ് വിന്യസിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഇത് സംബന്ധിച്ച് വിവരം ലഭിച്ചാല്‍ റെയ്ഡ് നടത്തും. പക്ഷെ ഇതുവരെ ആരില്‍നിന്നും പൊലീസിന് പരാതി ലഭിച്ചിട്ടില്ല.

വെളിപ്പെടുത്തലുകള്‍ നടത്തിയവരുടെ മൊഴി എക്‌സൈസ് രേഖപ്പെടുത്തുന്നുണ്ട്. ആവശ്യമെങ്കില്‍ പൊലീസും മൊഴി രേഖപ്പെടുത്തും. ഇതുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം പ്രത്യേക യോഗം ചേര്‍ന്നിരുന്നു. സിനിമ മേഖലയിലെ ലഹരി ഉപയോഗം സംബന്ധിച്ച് സിനിമാ പ്രവര്‍ത്തകരില്‍ നിന്ന് തന്നെയുള്ള തുറന്നു പറച്ചില്‍ സ്വാഗതാര്‍ഹമാണെന്നും കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ പറഞ്ഞു.

ലഹരി ഉപയോഗത്തിനെതിരേ കടുത്ത നടപടികളിലേക്ക് നീങ്ങാന്‍ വിവിധ സിനിമാസംഘടനകള്‍ തീരുമാനിച്ച സാഹചര്യത്തിലാണ് എക്‌സൈസും അന്വേഷണം ശക്തമാക്കുന്നത്. ഇതിന്റെ ഭാഗമായി നടനും അമ്മ എക്‌സിക്യൂട്ടിവ് അംഗവുമായ ടിനി ടോമിനെ മൊഴിയെടുക്കാന്‍ എക്‌സൈസ് വകുപ്പ് വിളിപ്പിച്ചുവെന്നാണ് പുറത്ത് വരുന്ന ചില റിപ്പോര്‍ട്ടുകള്‍.

ലഹരി ഉപയോഗിക്കുന്നവരുടെ പട്ടിക നിര്‍മാതാവ് ആന്റണി പെരുമ്പാവൂരിന്റെ കൈവശമുണ്ടെന്ന ടിനി ടോമിന്റെ വെളിപ്പെടുത്തലിലാണ് മൊഴിയെടുക്കല്‍ എന്നാണ് വിവരം. എക്‌സൈസ് കമ്മിഷണര്‍ മൊഴിയെടുക്കാന്‍ വിളിപ്പിച്ചതായും അറിയാവുന്ന കാര്യങ്ങള്‍ അന്വേഷണ ഉദ്യോഗസ്ഥരെ അറിയിക്കുമെന്നും ടിനി ടോം പറഞ്ഞതായാണ് വിവരം.

അറിയാവുന്ന കാര്യങ്ങള്‍ രഹസ്യമായി സൂക്ഷിക്കാന്‍ എക്‌സൈസ് നിര്‍ദേശമുള്ളതിനാല്‍ കൂടുതല്‍ പ്രതികരിക്കാനാകില്ലെന്നും ടിനി ടോം പ്രതികരിച്ചു. ലഹരി ഉപയോഗിക്കുന്നവര്‍, ഉപയോഗിക്കാത്തവര്‍ എന്നിങ്ങനെ തരംതിരിച്ച് ഒരു സംഘടനയ്ക്കു പട്ടിക സൂക്ഷിക്കാനാകുമോ? ആരൊക്കെയാണു ലഹരി ഉപയോഗിക്കുന്നതെന്ന് എല്ലാവര്‍ക്കും അറിയാമെന്നും ടിനി ടോം പറഞ്ഞു

ലഹരി ഉപയോഗിക്കുന്നവരുടെ പട്ടിക താരസംഘടനയുടെ കൈവശമുണ്ടെന്ന ആരോപണത്തില്‍ നടന്‍ ബാബുരാജിനെയും എക്‌സൈസ് സംഘം മൊഴിയെടുക്കാന്‍ വിളിപ്പിച്ചേക്കുമെന്നാണ് വിവരം. സിനിമാമേഖലയില്‍ ലഹരി ഉപയോഗം കൂടിയത് നിര്‍മാതാക്കളെ പ്രതിസന്ധിയിലാക്കിയിരുന്നു. ലഹരി ഉപയോഗിക്കുന്ന താരങ്ങളെ ഒറ്റപ്പെടുത്താനും സിനിമാരംഗത്തുനിന്ന് മാറ്റിനിര്‍ത്താനും താരസംഘടനയായ ‘അമ്മ’യുടെ സഹായം നിര്‍മാതാക്കള്‍ തേടിയിരുന്നു.

More in News

Trending

Recent

To Top