Actor
ബോളിവുഡിലോ കോളിവുഡിലോ ഇതാ ഞങ്ങളുടെ മസിൽമാൻ എന്നു പറഞ്ഞ് നമുക്ക് അഭിമാനത്തോടെ കൊണ്ടുനിർത്താവുന്ന നടനായിരുന്നു ജയൻ; മധു
ബോളിവുഡിലോ കോളിവുഡിലോ ഇതാ ഞങ്ങളുടെ മസിൽമാൻ എന്നു പറഞ്ഞ് നമുക്ക് അഭിമാനത്തോടെ കൊണ്ടുനിർത്താവുന്ന നടനായിരുന്നു ജയൻ; മധു

മലയാളികൾക്ക് ഒരു മുഖവുരയുടെ ആവശ്യമില്ലാത്ത താരമാണ് മധു. മലയാള സിനിമയുടെ കാരണവർ എന്ന് തന്നെയാണ് അദ്ദേഹത്തെ വിശേഷിപ്പിക്കുന്നതും. ഇപ്പോഴിതാ നടൻ ജയനെ കുറിച്ച് മനസ് തുറക്കുകയാണ് അദ്ദേഹം.ജയനിൽ എനിക്ക് തോന്നിയ ഒരു സവിശേഷത അദ്ദേഹത്തിന്റെ ആരോഗ്യ പരിപാലനമായിരുന്നു.
നന്നായി വ്യായാമം ചെയ്ത് ദൃഢപ്പെടുത്തിയ ആ ശരീരം ജയൻ പൊന്നുപോലെയാണ് സൂക്ഷിച്ചത്. ബോളിവുഡിലോ കോളിവുഡിലോ ഇതാ ഞങ്ങളുടെ മസിൽമാൻ എന്നു പറഞ്ഞ് നമുക്ക് അഭിമാനത്തോടെ കൊണ്ടുനിർത്താവുന്ന നടനായിരുന്നു ജയൻ. ഇതിനർഥം ജയൻ വെറും സ്റ്റണ്ട് നടനായിരുന്നു എന്നല്ല.
നല്ല അഭിനയശേഷി ജയനിലുണ്ടായിരുന്നു. കോളിളക്കം സിനിമയിൽ ഞാൻ ജയന്റെ അച്ഛനായാണ് അഭിനയിച്ചത്. അതിനുമുമ്പ് ഐ.വി. ശശിയുടെ മീനിലും ചന്ദ്രകുമാറിന്റെ ദീപത്തിലും ഞാൻ ജയന്റെ അച്ഛനായി അഭിനയിച്ചിരുന്നു.
വർഷങ്ങൾക്ക് മുമ്പ് മലയാള സിനിമയ്ക്ക് സംഭവിച്ച ആ നഷ്ടം ഇന്നും നികത്താനാവാതെ തുടരുകയാണ്. ജീവിച്ചിരുന്നെങ്കിൽ ജയൻ മലയാളത്തിൽ മാത്രമല്ല, തമിഴിലും ഹിന്ദിയിലുമൊക്കെ ശ്രദ്ധേയനാകുമായിരുന്നുവെന്നും മധു പറയുന്നു.
മലയാളി പ്രേക്ഷകരുടെ പ്രിയങ്കരനാണ് സുരേഷ് കൃഷ്ണ. സഹനടനായും വില്ലനായുമെല്ലാം തിളങ്ങിയ താരം കോമഡി റോളുകളിലും എത്തിയിരുന്നു. അടുത്തിടെ കൺവിൻസിങ് സ്റ്റാർ എന്നൊരു...
ഒരുകാലത്ത് തെന്നിന്ത്യയിൽ നിരവധി ആരാധകരുള്ള നടനായിരുന്നു മാധവൻ. ഇപ്പോഴിതാ 20 വർഷമായി താൻ പിന്തുടരുന്ന ആയുർവേദ ദിനചര്യയെ കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് നടൻ....
ദക്ഷിണേന്ത്യൻ സിനിമകളിൽ സജീവമായ പ്രശസ്ത തെലുങ്ക് നടൻ കോട്ട ശ്രീനിവാസ റാവു അന്തരിച്ചു. 83 വയസായിരുന്നു. ജൂബിലി ഹിൽസിലെ ഫിലിംനഗറിലുള്ള വീട്ടിൽ...
നാല് പതിറ്റാണ്ടിലേറെയായി മലയാള സിനിമയുടെ താരസിംഹാസനത്തിൽ പ്രതിഷ്ഠിതനായ മഹാനടനാണ് മോഹൻലാൽ. അഭിനയ ജീവിതത്തിലെ ലാളിത്യവും, ഏത് കഥാപാത്രത്തെയും തൻ്റേതായ ശൈലിയിൽ ആഴത്തിൽ...
പ്രേക്ഷകർക്കേറെ പ്രിയങ്കരനാണ് ധ്യാൻ ശ്രീനിവാസൻ. ഇപ്പോഴിതാ ഞാൻ ആദ്യമായി കാണുന്ന സൂപ്പർസ്റ്റാർ അനൂപ് മേനാൻ ആണെന്ന് പറയുകയാണ് നടൻ. ഒരു യൂട്യൂബ്...