News
‘ചന്ദ്രമുഖി 2’ വിന്റെ കേരളത്തിലെ വിതരണാവകാശം സ്വന്തമാക്കി ഗോകുലം മൂവീസ്
‘ചന്ദ്രമുഖി 2’ വിന്റെ കേരളത്തിലെ വിതരണാവകാശം സ്വന്തമാക്കി ഗോകുലം മൂവീസ്
രാഘവ ലോറന്‍സ് പ്രധാന കഥാപാത്രമായെത്തുന്ന ‘ചന്ദ്രമുഖി 2’ വിന്റെ കേരളത്തിലെ വിതരണാവകാശം സ്വന്തമാക്കി ഗോകുലം മൂവീസ്. പൊന്നിയിന്‍ സെല്‍വനു ശേഷം ലൈക്ക പ്രൊഡക്ഷന്‍സം ഗോകുലം മൂവീസും ഒന്നിക്കുന്ന ചിത്രം കൂടിയാണ് ചന്ദ്രമുഖി 2.
18 വര്‍ഷങ്ങള്‍ക്ക് മുന്‍പ് രജനികാന്തിനെയും നയന്‍താരയെയും പ്രധാന കഥാപാത്രങ്ങളാക്കി ബോക്‌സ് ഓഫീസില്‍ ചരിത്രം സൃഷ്ടിച്ച സിനിമയായിരുന്നു ചന്ദ്രമുഖി. ഇപ്പോഴിതാ സിനിമയ്ക്ക് രണ്ടാം ഭാഗം വരുമ്പോള്‍ പ്രേക്ഷകരും ആരാധകരും വലിയ പ്രതീക്ഷയിലാണ്.
രാഘവ ലോറന്‍സിനൊപ്പം കങ്കണ റണാവത്താണ് സിനിമയില്‍ പ്രധാന വേഷത്തിലെത്തുന്നത്. വടിവേലു, രാധിക ശരത്കുമാര്‍, ലക്ഷ്മി മേനോന്‍, മഹിമ നമ്പ്യാര്‍ സൃഷ്ടി എന്നിവരാണ് ലൈക്ക പ്രൊഡക്ഷന്‍സ് നിര്‍മ്മിക്കുന്ന സിനിമയിലെ മറ്റ് പ്രധാന താരങ്ങള്‍.
ലൈക്ക പ്രൊഡക്ഷന്‍സുമായി ഗോകുലം മൂവീസ് സഹകരിക്കുന്ന ആറാമത് ചിത്രമായിരിക്കും ചന്ദ്രമുഖി 2. ലൈക്ക പ്രൊഡക്ഷന്‍സുമായി സഹകരിക്കുന്നതില്‍ തങ്ങള്‍ അങ്ങേയറ്റം അഭിമാനിക്കുന്നുവെന്നും തമിഴ്‌നാട്ടിലും കേരളത്തിലും ശ്രീ ഗോകുലം മൂവീസ് വിതരണം വ്യാപിപ്പിക്കുകയും ചെയ്തതോട് കൂടി ഇനിയും ലൈക്ക പ്രൊഡക്ഷന്‍സുമായി ചിത്രങ്ങള്‍ പ്രതീക്ഷിക്കാം എന്ന് ഗോകുലം മൂവീസിന്റെ എക്‌സിക്യൂടീവ് പ്രൊഡ്യൂസര്‍ കൃഷ്ണമൂര്‍ത്തി പ്രതികരിച്ചു. സെപ്റ്റംബര്‍ 28 നാണ് ചിത്രം തീയേറ്ററുകളിലെത്തുന്നത്. ഡ്രീം ബിഗ് ഫിലിംസ് ആണ് ഗോകുലം മൂവീസിന്റെ വിതരണ പങ്കാളികള്‍.