Sports Malayalam
പ്രണയത്തിനൊടുവില്‍ വിവാഹം…. സൈനയ്ക്ക് വരന് ബാഡ്മിന്റന്‍ താരം
പ്രണയത്തിനൊടുവില്‍ വിവാഹം…. സൈനയ്ക്ക് വരന് ബാഡ്മിന്റന്‍ താരം
പ്രണയത്തിനൊടുവില്‍ വിവാഹം…. സൈനയ്ക്ക് വരന് ബാഡ്മിന്റന്‍ താരം
ഇന്ത്യന്‍ ബാഡ്മിന്റന്‍ താരം സൈന നെഹ്വാള് വിവാഹിതയാകുന്നു. ഇന്ത്യന്‍ ബാഡ്മിന്റന്‍ താരം പി.കശ്യപിനെയാണ് സൈന വിവാഹം കഴിക്കുന്നത്. ഇരുവരും തമ്മില്‍ 10 വര്‍ഷമായി പ്രണയത്തിലായിരുന്നു. ഡിസംബര്‍ 16നാണ് വിവാഹം. ഹൈദരാബാദില്‍ വെച്ച് ലളിതമായ ചടങ്ങുകളോടെയാകും വിവാഹം. അടുത്ത സുഹൃത്തുക്കളും സുഹൃത്തുക്കളും മാത്രമായിരിക്കും ചടങ്ങില്‍ പങ്കെടുക്കുക. ഡിസംബര്‍ 21ന് വിരുന്ന് സത്കാരം നടത്തും.
ഇന്ത്യന്‍ ബാഡ്മിന്റണ്‍ താരങ്ങളായ സൈനയും കശ്യപും 10 വര്‍ഷമായി പ്രണയത്തിലായിരുന്നു. എന്നാല്‍ പ്രണയത്തിലാണെന്ന കാര്യം അംഗീകരിക്കാനോ നിഷേധിക്കാനോ ഇരുവരും തയ്യാറായിരുന്നില്ല. 2005ല്‍ പുല്ലേല ഗോപീചന്ദിന്റെ അക്കാഡമിയില്‍ പരിശീലനത്തിനിടെയാണ് ഇരുവരും കൂടുതല്‍ അടുത്തത്. പിന്നീടീ സൗഹൃദം വളര്‍ന്നു. 2012ലെ ലണ്ടന്‍ ഒളിമ്പിക്സിനിടെ ഇരുവരുടെയും ബന്ധം ശക്തമായി. ഗോള്‍ഡ് കോസ്റ്റില്‍ നടന്ന കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ബാഡ്മിന്റണ്‍ സ്വര്‍ണം നേടിയതോടെ തന്റെ ജീവിതത്തില്‍ കശ്യപിനുള്ള പങ്ക് സൈന പൊതുവേദിയില്‍ അംഗീകരിക്കുകയും ചെയ്തു. ടൂര്‍ണമെന്റില്‍ തന്നെ കശ്യപ് എത്രത്തോളം പ്രചോദിപ്പിച്ചു എന്ന് സൈന ആദ്യമായി അന്ന് തുറന്ന് പറഞ്ഞിരുന്നു.
2014ല്‍ ഗോപീചന്ദുമായി പിണങ്ങിയതിനെ തുടര്‍ന്ന് സൈന ബംഗളൂരുവിലെത്തി വിമല്‍ കുമാറിന്റെ കീഴില്‍ പരിശീലനം ആരംഭിച്ചു. എന്നാല്‍ കൃത്യമായ ഇടവേളകളില്‍ കശ്യപ് സൈനയെ കാണാന്‍ ബംഗളൂരുവില്‍ എത്തിയിരുന്നു. കശ്യപുമായി ഒന്നിക്കുന്നതിന് വേണ്ടി കൂടിയാണ് സൈന ഹൈദരാബാദിലേക്ക് മടങ്ങിയതെന്നും റിപ്പോര്‍ട്ടുകളുണ്ട്.
Saina Nehwal Kashyap wedding
