Connect with us

ഓരോ ദിവസവും അവൻ വളർന്നുകൊണ്ടിരിക്കുകയാണ്, ആ വളർച്ച കാണുന്നതിൽ ഭയങ്കര സന്തോഷമുണ്ട്. മാതൃത്വം ഞാൻ നല്ലപോലെ ആസ്വദിക്കുന്നുണ്ട്’, മൈഥിലി

Movies

ഓരോ ദിവസവും അവൻ വളർന്നുകൊണ്ടിരിക്കുകയാണ്, ആ വളർച്ച കാണുന്നതിൽ ഭയങ്കര സന്തോഷമുണ്ട്. മാതൃത്വം ഞാൻ നല്ലപോലെ ആസ്വദിക്കുന്നുണ്ട്’, മൈഥിലി

ഓരോ ദിവസവും അവൻ വളർന്നുകൊണ്ടിരിക്കുകയാണ്, ആ വളർച്ച കാണുന്നതിൽ ഭയങ്കര സന്തോഷമുണ്ട്. മാതൃത്വം ഞാൻ നല്ലപോലെ ആസ്വദിക്കുന്നുണ്ട്’, മൈഥിലി

മലയാളികളുടെ പ്രിയ നടിയാണ് മൈഥിലി. സിനിമയിൽ എത്തി ചുരുങ്ങിയ കാലം കൊണ്ട് തന്നെ ഒരുപിടി മികച്ച കഥാപാത്രങ്ങളെ പ്രേക്ഷകർക്ക് സമ്മാനിക്കാൻ താരത്തിനായി. ഈ വർഷം ഏപ്രിലിൽ ആയിരുന്നു മൈഥിലിയുടേയും ആര്‍ക്കിടെക്റ്റായ സമ്പത്തിന്റെയും വിവാഹം.


. കഴിഞ്ഞ ജനുവരിയിലാണ് മൈഥിലിക്ക് ഒരു ആൺ കുഞ്ഞ് ജനിക്കുന്നത്. നീൽ സമ്പത്ത് എന്നാണ് മകന് പേരിട്ടിരിക്കുന്നത്. സോഷ്യൽ മീഡിയയിലൂടെ മകന്റെ വിശേഷങ്ങളെല്ലാം മൈഥിലി ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്.

കഴിഞ്ഞ വർഷം ഏപ്രിലിൽ ആയിരുന്നു മൈഥിലിയുടെ വിവാഹം. ആർക്കിടെക്റ്റായ സമ്പത്താണ് ഭർത്താവ്. ഗുരുവായൂരിൽ വെച്ച് അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിലായിരുന്നു വിവാഹം. അധികം വൈകാതെ തന്നെ താൻ ഗർഭിണിയാണെന്ന് മൈഥിലി ആരാധകരെ അറിയിക്കുകയായിരുന്നു. ഇപ്പോൾ സമ്പത്തിനും കുഞ്ഞിനുമൊപ്പം കൊടൈക്കനാലിൽ ജീവിതം ആസ്വദിക്കുകയാണ് മൈഥിലി.
പ്രണയവിവാഹമായിരുന്നു ഇവരുടേത്.

കൊടൈക്കനാലിൽ വെച്ചാണ് ഇരുവരും കണ്ടുമുട്ടുന്നതും പ്രണയത്തിലാകുന്നതും. ഇപ്പോഴിതാ യൂട്യൂബ് ചാനലിന് നൽകിയ ഓണം സ്പെഷ്യൽ അഭിമുഖത്തിൽ പ്രണയകഥ പങ്കുവച്ചിരിക്കുകയാണ് മൈഥിലിയും സമ്പത്തും. അമ്മയായ ശേഷമുള്ള ജീവിതത്തെ കുറിച്ചും മൈഥിലി വാചാലയാകുന്നുണ്ട്

ഞങ്ങൾ രണ്ടുപേരും ഒരു മരത്തിന്റെ മുകളിൽ വെച്ചാണ് പരിചയപ്പെടുന്നത്. ഞാൻ കൺസ്‌ട്രക്‌ഷൻ മേഖലയിലാണ്. സസ്‌റ്റൈനബിൾ ആർകിടെക്ച്ചർ ആണ് ഞാൻ ചെയ്യുന്നത്. ഇവിടെ ഞാനൊരു ട്രീ ഹൗസ് ചെയ്ത് കൊണ്ടിരിക്കുകയായിരുന്നു. അതൊരു വലിയ ട്രീ ഹൗസാണ്. അതിനിടയിലാണ് പുള്ളിക്കാരി ഇവിടെയൊരു സ്ഥലം വാങ്ങുന്നതിനായി വരുന്നത്. ഞങ്ങളുടെ ഒരു കോമൺ സുഹൃത്തുണ്ട്. പുള്ളി എന്റെയൊപ്പമാണ് വർക്ക് ചെയ്യുന്നത്’,

‘അങ്ങനെ പുള്ളി വിളിച്ചിട്ട് മൈഥിലി അങ്ങോട്ട് വരുകയായിരുന്നു. അന്ന് ട്രീ ഹൗസിന്റെ വർക്ക് നടക്കുന്നത് കൊണ്ട് മരത്തിന് മുകളിലായിരുന്നു ഞങ്ങളുടെ താമസമൊക്കെ. അതുകൊണ്ടാണ് മരത്തിനു മുകളിൽ വെച്ച് പരിചയപ്പെട്ടു എന്ന് പറയുന്നത്’, സമ്പത്ത് പറഞ്ഞു.

‘ഒരു കുന്നിന് മുകളിലാണ് ഈ മരം. ഒരു ഫുൾ മൂണിനാണ് ഞാൻ അങ്ങോട്ട് കയറി ചെല്ലുന്നത്. അങ്ങനെ ഞങ്ങൾ പരിചയപ്പെട്ടു. ഒരു രണ്ടു ദിവസത്തെ ആവശ്യം എന്ന നിലയ്ക്കാണ് ഞാൻ പോയത്. പക്ഷേ സ്ഥലത്തിന്റെ പേപ്പർ വർക്കും മറ്റുമായി ഒരു നാല് മാസം അവിടെ കഴിയേണ്ടി വന്നു’, മൈഥിലി കൂട്ടിച്ചേർത്തു.

ആദ്യം പ്രെപോസ് ചെയ്തത് സമ്പത്ത് ആണെന്നും മൈഥിലി പറഞ്ഞു. ‘ഞങ്ങൾ പരിചയപ്പെട്ടത് മുതൽ നല്ല സുഹൃത്തുക്കളായിരുന്നു. മൈഥിലിയുടെ ഹെല്പിങ് മെന്റാലിറ്റിയാണ്‌ ആകർഷിച്ചത്. ഞങ്ങൾ എല്ലാവരും കൂടിയുള്ളൊരു സ്റ്റേ ആയിരുന്നു അവിടെ. എല്ലാ പരിപാടികളും എല്ലാവരും ഒന്നിച്ചാണ് ചെയ്തിരുന്നത്. ഏതോ ഒരു നിമിഷത്തിൽ നമ്മുക്ക് അങ്ങ് ജീവിച്ചാലോ എന്ന് ചോദിച്ചു. അങ്ങനെയാണ്’, സമ്പത്ത് പറഞ്ഞു. അമ്മയെന്ന നിലയിലും ഭാര്യ എന്ന നിലയിലും മൈഥിലി താൻ സന്തോഷവാനാണെന്നും സമ്പത്ത് കൂട്ടിച്ചേർത്തു.

ജീവിതത്തിൽ താൻ ഏറ്റവും കൂടുതൽ സന്തോഷിച്ച മൊമെന്റായിരുന്നു കല്യാണദിവസം എന്ന് പറഞ്ഞ മൈഥിലി അത് ലളിതമായി നടത്താനുണ്ടായ കാരണവും പങ്കുവച്ചു. വളരെ സിമ്പിളായി നടത്തേണ്ട ചടങ്ങാണ് വിവാഹമെന്നാണ് ഞാൻ കരുതുന്നത്. അത് അത്രയും പേഴ്സണലാക്കി ചെയ്യാൻ പറ്റിയാൽ അത്രയും നല്ലത് എന്നാണ് വിശ്വസിക്കുന്നത്. അതുകൊണ്ടാണ് വിവാഹം സിമ്പിളായി നടത്തിയത്. മൈഥിലി പറഞ്ഞു.

അമ്മയായുള്ള ജീവിതത്തെ കുറിച്ചും മൈഥിലി സംസാരിച്ചു. ‘ഒരു കുഞ്ഞു ജനിക്കുമ്പോൾ അതിനൊപ്പം ഒരു അമ്മയും മാതാപിതാക്കളും കൂടിയാണ് ജനിക്കുന്നത്. ജീവിതത്തിലെ പുതിയൊരു അനുഭവമാണ് ഇത്. ഓരോ ദിവസവും അവൻ വളർന്നുകൊണ്ടിരിക്കുകയാണ്. ആ വളർച്ച കാണുന്നതിൽ ഭയങ്കര സന്തോഷമുണ്ട്. മാതൃത്വം ഞാൻ നല്ലപോലെ ആസ്വദിക്കുന്നുണ്ട്’, മൈഥിലി പറഞ്ഞു.

കഴിഞ്ഞ വർഷം പുറത്തിറങ്ങിയ ചട്ടമ്പി എന്ന സിനിമയിലാണ് മൈഥിലി അവസാനമായി അഭിനയിച്ചത്. ഏകദേശം രണ്ടു വർഷത്തെ ഇടവേളയ്ക്ക് ശേഷം അഭിനയിച്ച സിനിമയായിരുന്നു ഇത്. ഇനി കുഞ്ഞ് വലുതായ ശേഷം അഭിനയത്തിലേക്ക് തിരിച്ചുവരാം എന്നതാണ് മൈഥിലിയുടെ തീരുമാനം.

More in Movies

Trending