ഞങ്ങള്‍ ബെസ്റ്റ് ഫ്രണ്ട്‌സായിരുന്നു,അതിലും കൂടുതല്‍ അടുത്തപ്പോഴാണ് ഒന്നിച്ച് ജീവിക്കാന്‍ തീരുമാനിച്ചത്, കുറേ കണ്‍ഫ്യൂഷന്‍സൊക്കെ ഉണ്ടായിരുന്നു; നൂറിൻ
ഏറെ നാളത്തെ പ്രണയത്തിനൊടുവിൽ നടി നൂറിൻ ഷെരീഫും നടൻ ഫഹീം സഫറും ഈ അടുത്താണ് വിവാഹിതരായിയത് .
മലയാള സിനിമയിലെ യുവതാരങ്ങളാണ് നൂറിൻ ഷെരീഫും ഫഹീം സഫറും. . സിനിമയിലേക്ക് ഏകദേശം ഒരേ സമയത്ത് കടന്നുവന്നവരാണ് ഇരുവരും. അഡാർ ലവ് എന്ന സിനിമയിലൂടെയാണ് നൂറിൻ അരങ്ങേറ്റം കുറിക്കുന്നത്. ജൂൺ ആയിരുന്നു ഫഹീമിന്റെ ആദ്യ ചിത്രം. മധുരം എന്ന സിനിമയിലൂടെ തിരക്കഥാകൃത്തായും ഫഹീം ശ്രദ്ധനേടിയിട്ടുണ്ട്.
മലയാള സിനിമയിൽ ചുവടുറപ്പിക്കുന്നതിനിടെ അപ്രതീക്ഷിതമായി കണ്ടുമുട്ടി സുഹൃത്തുക്കളായവരാണ് നൂറിനും ഫഹീമും. തുടര്‍ന്ന് ആ സൗഹൃദം പ്രണയത്തിലേക്കും വിവാഹത്തിലേക്കും എത്തുകയായിരുന്നു. ഇപ്പോഴിതാ തങ്ങളുടെ പ്രണയവിവാഹത്തെക്കുറിച്ചും പുതിയ ജീവിതത്തെ കുറിച്ചുമൊക്കെ മനസ് തുറക്കുകയാണ് താരങ്ങൾ. ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് നൂറിനും ഫഹീമും വിശേഷങ്ങള്‍ പങ്കുവെച്ചത്.
വിവാഹശേഷമുള്ള ജീവിതത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ നന്നായി പോകുന്നുവെന്നാണ് ഇരുവരും പറഞ്ഞത്. കല്യാണം കഴിഞ്ഞിട്ട് ഒരുമാസമാവാന്‍ പോവുകയാണ്. എടാ നമ്മുടെ കല്യാണം കഴിഞ്ഞതാണോ എന്ന് താൻ ഇടയ്ക്ക് ചോദിക്കാറുണ്ടെന്ന് നൂറിൻ പറയുന്നു. 24 മണിക്കൂറും ഒരുമിച്ചാണ് എന്നതാണ് കല്യാണം കഴിഞ്ഞതിന് ശേഷമുള്ള പ്രധാന മാറ്റം. നേരത്തെ ഇവരെപ്പോഴും ഒന്നിച്ചാണോ എന്നുള്ള ചോദ്യങ്ങളുണ്ടായിരുന്നു. എന്നാൽ ഇപ്പോള്‍ അതൊക്കെ മാറിയെന്നും നൂറിൻ പറഞ്ഞു.
ഞങ്ങള്‍ ബെസ്റ്റ് ഫ്രണ്ട്‌സായിരുന്നു. അതിലും കൂടുതല്‍ അടുത്തപ്പോഴാണ് ഒന്നിച്ച് ജീവിക്കാന്‍ തീരുമാനിച്ചത്. കുറേ കണ്‍ഫ്യൂഷന്‍സൊക്കെ ഉണ്ടായിരുന്നു. എന്നാൽ എല്ലാം നന്നായി വരും, ഇത് വര്‍ക്കൗട്ടാവുമെന്ന് കരുതിയാണ് ഞാന്‍ ഫഹീമിനോട് ഇഷ്ടം പറഞ്ഞത്. എന്റെ തീരുമാനം ശരിയാണെന്ന് തെളിയിക്കുന്ന സംഭവങ്ങളായിരുന്നു പിന്നീടങ്ങോട്ട് നടന്നതെന്നും നൂറിൻ പറയുന്നു.
എന്റെ മോശം സമയത്താണ് ഞാന്‍ ഫഹീമിനെ കണ്ടുമുട്ടിയത്. എല്ലാം പെര്‍ഫെക്ടാക്കിയിട്ട് പോയി ഇഷ്ടം പറഞ്ഞവരല്ല ഞങ്ങള്‍. ആദ്യം ഇഷ്ടം പറഞ്ഞത് ഫഹീമാണെന്നും നൂറിൻ കൂട്ടിച്ചേർത്തു. എന്റെ ബെസ്റ്റ്ഫ്രണ്ടാണ് അവള്‍. അങ്ങനെയാണ് പ്രൊപ്പോസ് ചെയ്തത്. അതുപോലെ രണ്ടുപേര്‍ക്കും സിനിമയും ഭയങ്കര ഇഷ്ടമാണ്, ഇഷ്ടം പറയാനുണ്ടായ കാരണത്തെ കുറിച്ച് ഫഹീം പറഞ്ഞു.
എന്നെ കാണുമ്പോള്‍ ആളുകള്‍ ഭര്‍ത്താവ് എവിടെ എന്ന് ചോദിക്കും. അവന്‍ തനിച്ചാണെങ്കില്‍ നൂറിന്‍ എവിടെ എന്നും ചോദിക്കും. ഞങ്ങളെ ഒന്നിച്ച് കാണാനാണ് ആളുകള്‍ക്ക് ഇഷ്ടം. അത് ഞാന്‍ മനസിലാക്കിയിട്ടുള്ള കാര്യമാണ്. ഞങ്ങളുടെ കാര്യങ്ങളൊക്കെ ആളുകള്‍ അന്വേഷിക്കാറുണ്ട്. ഇപ്പോള്‍ നെഗറ്റീവ് കമന്റുകള്‍ കുറവാണ്. ചുറ്റുമുള്ളവര്‍ നമ്മളെക്കുറിച്ച് നല്ലത് പറയുമ്പോള്‍ സന്തോഷമാണെന്നും നൂറിൻ പറഞ്ഞു.
രണ്ടുപേരുടെയും സ്വഭാവത്തെ കുറിച്ചും സംസാരിച്ചു. നൂറിന് പെട്ടെന്ന് ദേഷ്യം വരും. അതുപോലെ തന്നെ അതങ്ങ് പോവും. സെന്‍സിറ്റീവാണ് ആള്‍, പെട്ടെന്ന് തന്നെ അതില്‍ നിന്നും മാറും, ഫഹീം പറഞ്ഞു. പ്രശ്‌നങ്ങളില്‍ നിന്നെല്ലാം മാറി, സമാധാനം നിലനിര്‍ത്താന്‍ നോക്കുന്നയാളാണ് ഫഹീമെന്നാണ് നൂറിൻ പറഞ്ഞത്.
ആദ്യ രാത്രി കിട്ടിയ പണിയെക്കുറിച്ചും ഇരുവരും ഓർത്തു. കല്യാണ ദിവസം കുറേ ടാസ്‌ക്കുകളുണ്ടായിരുന്നു. കല്യാണം കഴിഞ്ഞ അന്ന് നൂറിന്റെ വീട്ടിലേക്കാണ് പോയത്. ഇവര്‍ക്ക് റമ്പുട്ടാന്‍ കൃഷിയുണ്ട്. അത് കസിന്‍സൊക്കെ കൊടുത്തതിന് ശേഷമാണ് അവർ ഞങ്ങളെ റൂമിലേക്ക് വിട്ടത്. അത് തന്നാലേ റൂമിലേക്ക് വിടുള്ളൂ എന്ന് അവര്‍ പറഞ്ഞിരുന്നുവെന്നും ഫഹീമും നൂറിനും പറഞ്ഞു
അടുത്തിടെ ഗൃഹലക്ഷ്‍മിക്ക് നൽകിയ അഭിമുഖത്തിൽ. തങ്ങളുടെ പ്രണയം രഹസ്യമായിരുന്നില്ലെന്ന് ഇരുവരും വ്യക്തമാക്കിയിരുന്നു. എനിക്കൊപ്പം പലപ്പോഴും ഫാഹിമുണ്ടായിരുന്നു. ഡാന്‍സ് പ്രോഗ്രാമുകള്‍ക്കും ഉദ്ഘാടനച്ചടങ്ങുകള്‍മെല്ലാം ഒന്നിച്ചാണ് പോയിരുന്നത്. പക്ഷേ, യാത്രയില്‍ എപ്പോഴും മറ്റാരെങ്കിലുമൊക്കെയുണ്ടാകും. ചിലപ്പോള്‍ ഫ്രണ്ട്‌സ്. അല്ലെങ്കില്‍ എന്റെ വീട്ടുകാര്‍. ആദ്യ ഡേറ്റിനുപോലും നൂറിന്റെ കുടുംബം കൂടെ വന്നിരുന്നുവെന്നും ഇരുവരും പറഞ്ഞു.