Connect with us

നയൻസിന് പോലും കിട്ടാത്ത ഭാഗ്യം; വിവാഹ വേദിയിൽ ജയറാമിന്റെ മകൾക്ക് കിടിലൻ സർപ്രൈസ്!!

Malayalam

നയൻസിന് പോലും കിട്ടാത്ത ഭാഗ്യം; വിവാഹ വേദിയിൽ ജയറാമിന്റെ മകൾക്ക് കിടിലൻ സർപ്രൈസ്!!

നയൻസിന് പോലും കിട്ടാത്ത ഭാഗ്യം; വിവാഹ വേദിയിൽ ജയറാമിന്റെ മകൾക്ക് കിടിലൻ സർപ്രൈസ്!!

ദിവസങ്ങള്‍ക്ക് മുമ്പായിരുന്നു മലയാളികളുടെ പ്രിയനടന്‍ ജയറാമിന്റെ മകള്‍ മാളവികയുടെ വിവാഹം നടന്നത്. ഗുരുവായൂരമ്പല നടയില്‍ വെച്ചായിരുന്നു പാലക്കാട് സ്വദേശിയായ നവനീത് ഗിരീഷ് മാളവികയ്ക്ക് താലി ചാര്‍ത്തിയത്. പിന്നാലെ തന്റെ സഹപ്രവര്‍ത്തകര്‍ക്കും സുഹൃത്തുക്കള്‍ക്കുമായി രണ്ട് മൂന്ന് ദിവസങ്ങളിലായി വിവാഹ റിസപ്ഷനും നടത്തിയിരുന്നു.

മൂന്നിലും വ്യത്യസ്ത ലുക്കിലാണ് മാളവിക എത്തിയത്. ആഢംബരത്തോടെ നടന്ന വിവാഹത്തില്‍ പങ്കെടുക്കാന്‍ നിരവധി താരങ്ങളാണ് എത്തിയിരുന്നത്. വിവാഹം കഴിഞ്ഞ് ഒരാഴ്ച ആയെങ്കിൽ പോലും ഇപ്പോഴും സോഷ്യൽ മീഡിയയിലെ ചർച്ച മാളവികയുടെ വിവാഹവിശേഷങ്ങൾ തന്നെയാണ്. വിവാഹത്തിന് പിന്നാലെ വിവാഹം രജിസ്ട്രർ ചെയ്ത സർട്ടിഫിക്കറ്റും മാളവിക ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിരുന്നു.

ഇപ്പോഴിതാ മറ്റൊരു സന്തോഷം കൂടി പങ്കുവെച്ചിരിക്കുകയാണ് മാളവിക. വിവാഹം കഴിഞ്ഞ് അതിവേഗത്തിൽ വിവാഹ ആൽബം സന്തോഷമാണ് സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചത്. സാധാരണ വിവാഹം കഴിഞ്ഞ് വർഷങ്ങളായാലും വിവാഹ ആൽബം ലഭിക്കാത്തവരുണ്ട്.

തെന്നിന്ത്യൻ സൂപ്പർ നായിക നയൻതാരയക്കും ഭർത്താവ് വിഘ്നേശിനും അവരുടെ വിവാഹ ആൽബം ഇതുവരെ ലഭിച്ചിട്ടില്ലെന്നാണ് പറയുന്നത്. എന്തായാലും ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ദിവസത്തിന്റെ ഏറ്റവും മനോഹരമായ ഓർമകൾ മാളവികയ്ക്ക് വിവാഹം കഴിഞ്ഞ് ദിവസങ്ങൾക്കുള്ളിൽ തന്നെ കയ്യിലേക്ക് കിട്ടി.

വിവാഹം കഴിഞ്ഞ് ദിവസങ്ങൾക്കുള്ളിൽ ഫോട്ടോഗ്രാഫർ സെയ്നുൽ ആബിദിന്റെ നേതൃത്വത്തിലുള്ള ടീം ആണ് മാളവികയുടെ വിവാഹ ആൽബം എത്തിച്ച് നൽകിയത്. മാഗസിൻ രൂപത്തിലാണ് ആൽബം തയ്യാറാക്കിയിരിക്കുന്നത്. മാളവികയുടെ വിവാഹ സൽക്കാരങ്ങളിൽ ഒന്നിൽ വെച്ച് തന്നെ ഈ ആൽബം കിട്ടി എന്നത് തന്നെയാണ് വലിയ പ്രത്യേകത. ഈ പോസ്റ്റ് ഷെയർ ചെയ്ത് മാളവിക അപർണ ബാലമുരളിക്ക് നന്ദി പറഞ്ഞു.

മാളവികയുടെ വിവാഹം മൊത്തത്തിൽ അടിപൊളിയായിരുന്നു. ഗുരുവായൂർ വെച്ച് നടന്ന ചടങ്ങിൽ ജയറാമും പാർവതിയും കാളിദാസും കാളിദാസിന്റെ ഭാവി വധു തരിണിയും സുരേഷ് ഗോപിയും ഭാര്യയും ഉൾപ്പെടെ വളരെ കുറച്ച് പേർ മാത്രമാണ് ഉണ്ടായിരുന്നത്. അച്ഛൻ ജയറാമിന്റെ മടിയിലിരുത്തിയാണ് മാളവികയുടെ കഴുത്തിൽ വരൻ നവനീത് താലികെട്ടിയത്.

യു എന്നിലെ മുൻ ഉദ്യോഗസ്ഥൻ ഗിരീഷ് മേനോന്റെയും വത്സല മേനോന്റെയും മകൻ ആണ് നവനീത്. നവനീത് വിദേശത്താണ് ജോലി ചെയ്യുന്നത്. പാലക്കാട് നെന്മാറയാണ് നവനീതിന്റെ സ്വദേശം. നവനീത് യു കെയിൽ ചാർട്ടേഡ് അക്കൗണ്ടന്റാണ്. മാളവികയുടെ മേക്കപ്പും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

സെലിബ്രിറ്റി മേക്കപ്പ് ആർട്ടിസ്റ്റ് സെലിബ്രിറ്റി വികാസ് ആണ് മാളവികയെ അണിയിച്ചൊരുക്കിയത്. സ്കിൻ വിസിബിൾ മേക്കപ്പാണ് മാളവികയക്ക് ചെയ്തത്. ഇപ്പോഴത്തെ ട്രെന്റാണ് അത്. സ്കിൻ കാണാൻ പറ്റുന്ന രീതിയിലാണ് ഈ മേക്കപ്പ്. ഐ മേക്കപ്പ് പോലും ബ്ലെൻഡ് ചെയ്ത് സ്വന്തം കണ്ണ് പോലെയാണ് ചെയ്യുന്നത്. സ്കിന്നുമായി ഏറ്റവും യോജിച്ച് പോകുന്ന രീതിയാണ് ഈ മേക്കപ്പ്.

പ്രേക്ഷകരും സിനിമ പ്രേമികളും, മാധ്യമങ്ങളും ഒന്നടങ്കം ആഘോഷിച്ച വിവാഹം ആയിരുന്നു മാളവിക ജയറാമിന്റെയും നവനീതിന്റേയും. ഒരാഴ്ചയോളം നീണ്ടുനിന്ന ചടങ്ങുകൾ കഴിഞ്ഞദിവസമാണ് അവസാനിച്ചത്. എന്നാൽ ഇത് ഇത്ര പെട്ടെന്ന് അവസാനിച്ചു എന്ന് വിശ്വസിക്കാൻ കഴിയുന്നില്ല എന്നാണ് കഴിഞ്ഞ ദിവസം കാളിദാസ് ജയാറാം പോസ്റ്റ് പങ്കിട്ടുകൊണ്ട് കുറിച്ചത്.

മലയാള സിനിമയിലെ മെഗാസ്റ്റാറുകൾ, മന്ത്രിമാർ, ഗവർണർ, സാംസ്‌കാരിക സാമൂഹിക രംഗത്തെ പ്രമുഖർ എന്നിവരെല്ലാം അണിനിരന്ന വിവാഹ മാമാങ്കം ആഴ്ചകൾക്ക് മുൻപേ തന്നെ തുടങ്ങിയിരുന്നു. ചെന്നൈയിൽ സ്ഥിര താമസമാക്കിയ ജയറാമും കുടുംബവും വിവാഹത്തിനായി തെരെഞ്ഞെടുത്തത് കേരളത്തെയാണ്. ഗുരുവായൂർ കണ്ണന്റെ ഭക്തനായ ജയറാം, മകളുടെ വിവാഹത്തിന് സ്വന്തം വിവാഹവേദി തന്നെയാണ് തെരഞ്ഞെടുത്തതും.  

More in Malayalam

Trending

Recent

To Top