Connect with us

696 ദിവസങ്ങൾക്ക് ശേഷം ധോണി വീണ്ടും ഇന്ത്യൻ ടീം ക്യാപ്റ്റൻ !!

Sports Malayalam

696 ദിവസങ്ങൾക്ക് ശേഷം ധോണി വീണ്ടും ഇന്ത്യൻ ടീം ക്യാപ്റ്റൻ !!

696 ദിവസങ്ങൾക്ക് ശേഷം ധോണി വീണ്ടും ഇന്ത്യൻ ടീം ക്യാപ്റ്റൻ !!

696 ദിവസങ്ങൾക്ക് ശേഷം ധോണി വീണ്ടും ഇന്ത്യൻ ടീം ക്യാപ്റ്റൻ !!

ഇന്ന് നടക്കുന്ന അഫ്‌ഗാനിസ്ഥാനെതിരായ മത്സരത്തിൽ ക്യാപ്റ്റനാകുന്നത് മഹേന്ദ്ര സിംഗ് ധോണി. ക്യാപ്റ്റനായുള്ള ധോണിയുടെ ഇരുന്നൂറാം മത്സരമാണിത്. നിലവിലെ ക്യാപ്റ്റനായ രോഹിത് ശർമ്മക് വിശ്രമം അനുവദിച്ചു.

ഏഷ്യ കപ്പ് ഫൈനലിലേക്ക് യോഗ്യത നേടിയ ഇന്ത്യക്കിന്ന് മത്സരം അത്ര പ്രാധാന്യമുള്ളതല്ല. അതിനാൽ തന്നെ മുഖ്യ താരങ്ങൾക്കൊക്കെ വിശ്രമം അനുവദിച്ച് ചെറിയ ടീമിനെയാണ് അഫ്ഗാനിസ്ഥാനെതിരെ ഇന്ത്യ കളത്തിൽ ഇറക്കുന്നത്.

കഴിഞ്ഞ മത്സരങ്ങളിലൊക്കെ വലിയ മാർജിനിലുള്ള വിജയങ്ങൾ സ്വന്തമാക്കിയയ ടീം ഇന്ത്യ ഇന്നത്തെ മത്സരവും ജയിച്ച് രാജകീയമായി തന്നെ ഫൈനലിലേക്ക് മുന്നേറാനുള്ള ഒരുക്കത്തിലാണ്. ക്യാപ്റ്റൻ അല്ലെങ്കിൽ പോലും ടീമിന്റെ എല്ലാ കാര്യങ്ങളിലും അവസാന വാക്കായ ധോണിയുടെ ക്യാപ്റ്റന്സിയിൽ കളിയ്ക്കാൻ യുവതാരങ്ങൾക്ക് ലഭിക്കുന്ന അവസരം കൂടിയാണിത്.

Dhoni again Indian Captain

More in Sports Malayalam

Trending