ധോണിയുടെ ഉജ്ജ്വല ഫോമിന് പിന്നിലെ കാരണം ഇതാണ് …..: വെളിപ്പെടുത്തി പരിശീലകൻ
എം എസ് ധോണി എന്ന കളിക്കാരനെ തുഴയനെന്ന് വിളിച്ചവരെ തിരുത്തിവിളിപിച്ചവനാണ് ധോണി. 162.59 ന്റെ സ്‌ട്രൈക്ക് റേറ്റുമായി ബാറ്റ് ചെയ്യുന്ന ധോണി ഇതിനോടകം 29 സിക്‌സുകളാണ് അടിച്ച് കൂട്ടിയത്. ഐപിഎല്ലില്‍ 12 മല്‍സരങ്ങളില്‍ നിന്നും 413 റണ്‍സുമായാണ് ധോണി തുടക്കകാലത്ത് മികച്ച പ്രകടനം കാഴ്ചവച്ചത്.
ചെന്നൈ സൂപ്പര്‍ കിങ്‌സ് നായകന്‍ എന്ന പദവി ഗംഭീരമായി ഉയർത്തിക്കാട്ടിയിരുന്നു ധോണി. മുംബൈയ്‌ക്കെതിരായ ഉദ്ഘാടന മല്‍സരത്തില്‍ തിളങ്ങാതെ പോയ ധോണി രണ്ടാം മല്‍സരത്തില്‍ കൊല്‍ക്കത്തയ്‌ക്കെതിരേയും കാര്യമായൊന്നും നടക്കില്ലെന്ന് പറഞ്ഞവരുടെ മുന്നിൽ ചങ്കുറപ്പോടെ നിൽക്കാൻ ധോണിക്ക് സാധിച്ചു.
പഞ്ചാബിനെതിരായ മല്‍സരത്തില്‍ ചെന്നൈ പരാജയപ്പെട്ടെങ്കിലും 79 റണ്‍സുമായി ധോണി തലയുയര്‍ത്തി തന്നെ നിന്നു.മല്‍സരങ്ങളിലെല്ലാം ഇത്തവണ ധോണി പോരാടി. ടീമിന് വേണ്ടി ഒറ്റക്ക് പോരാടി ധോണി. ധോണിയുടെ ബാറ്റിൽ നിന്ന് പന്തുകൾ അതിവേഗത്തിൽ ഗാലറിയിലേക്ക് ഒഴുകിയെത്തി.എന്നാൽ ധോണിയുടെ ഈ പെർഫോമൻസിന് പിന്നിൽ ഒരു കാര്യം ഉണ്ട് . അത് ധോണിയുടെ പരീശീലകൻ പറയുന്നു
ധോണിയുടെ ഈ ഉജ്ജ്വല ഫോമിന് പിന്നിലെ കാരണം വെളിപ്പെടുത്തുകയാണ് ചെന്നൈയുടെ പരിശീലകന്‍ സ്റ്റീഫന്‍ ഫ്‌ളെമ്മിങ്-’മാനസികമായി കൂടുതല്‍ തയ്യാറെടുത്ത ധോണി ഈ സീസണിന് മുന്നോടിയായി തന്നെ വളരെ കഠിനമായ പരിശീലനമാണ് നടത്തിയത്. എല്ലാവരെക്കാളും മുമ്പു തന്നെ ക്യാമ്പിലെത്തിയാണ് ധോണി പരിശീലനം ആരംഭിച്ചത്. തന്റെ ലക്ഷ്യത്തില്‍ ഉറച്ച് നിന്നു കൊണ്ട് അദ്ദേഹം നിരന്തരം പരിശീലിച്ചു,’ ഫ്‌ളെമ്മിങ് പറയുന്നു.
‘നേരത്തെ സിംഗിളെടുക്കുന്നതില്‍ പോലും അദ്ദേഹത്തിന് ആത്മവിശ്വസ കുറവുണ്ടായിരുന്നു. എന്നാല്‍ വന്‍ അടികള്‍ തുടങ്ങിയതോടെ ഓരോ ഷോട്ടും നൂറ് ശതമാനം കമ്മിറ്റ്‌മെന്റോടെയാണ് ധോണി കളിക്കുന്നത്. അദ്ദേഹം ഇന്നിങ്‌സ് തുടങ്ങുന്നത് തന്നെ വളരെ പോസിറ്റീവ് ആയാണ് ഇപ്പോള്‍. ഫൂട്ട് വര്‍ക്ക് വളരെ പോസിറ്റീവ് ആണ്. ഫിനിഷിങ് മികവ് വീണ്ടെടുത്തിരിക്കുന്നു. ഇപ്പോള്‍ ധോണിയുടെ ബാറ്റിങ് കാണുക തന്നെ സന്തോഷമുള്ള കാര്യമാണ്. അദ്ദേഹത്തിന്റെ കഠിനാധ്വാനത്തെ ഞാന്‍ അഭിനന്ദിക്കുന്നു,’ ഫ്‌ളെമ്മിങ് കൂട്ടിച്ചേര്‍ക്കുന്നു.
