Connect with us

പതിവ് തെറ്റിച്ച് ഷാരൂഖ് ഖാന്‍; കൊല്‍ക്കത്ത നൈറ്റ് റൈഡേര്‍സിന്റെ എല്ലാ മത്സരത്തിലും എത്താനുള്ള കാരണം!; തുറന്ന് പറഞ്ഞ് നടന്‍

Cricket

പതിവ് തെറ്റിച്ച് ഷാരൂഖ് ഖാന്‍; കൊല്‍ക്കത്ത നൈറ്റ് റൈഡേര്‍സിന്റെ എല്ലാ മത്സരത്തിലും എത്താനുള്ള കാരണം!; തുറന്ന് പറഞ്ഞ് നടന്‍

പതിവ് തെറ്റിച്ച് ഷാരൂഖ് ഖാന്‍; കൊല്‍ക്കത്ത നൈറ്റ് റൈഡേര്‍സിന്റെ എല്ലാ മത്സരത്തിലും എത്താനുള്ള കാരണം!; തുറന്ന് പറഞ്ഞ് നടന്‍

പതിവില്ലാതെ ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേര്‍സിന്റെ എല്ലാ മത്സരത്തിലും ടീം ഉടമയായ ഷാരൂഖിന്റെ സാന്നിധ്യം ഇത്തവണയുള്ളത് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇപ്പോള്‍ പൊയന്റ് ടേബിളില്‍ രണ്ടാം സ്ഥാനത്താണ് കൊല്‍ക്കത്ത. ഇപ്പോഴിതാ എന്തുകൊണ്ടാണ് 2024 ഐപിഎല്‍ സീസണില്‍ എല്ലാ മത്സരത്തിലും താന്‍ കെകെആറിനെ പ്രോത്സാഹിപ്പിക്കാന്‍ എത്തുന്നത് എന്ന് വെളിപ്പെടുത്തുകയാണ് കിംഗ് ഖാന്‍.

സ്റ്റാര്‍ സ്‌പോര്‍ട്‌സിന് നല്‍കിയ അഭിമുഖത്തിലാണ് ഷാരൂഖ് ഇത് പറയുന്നത്. കഴിഞ്ഞ സീസണില്‍ കെകെആറിന്റെ ഒരു മത്സരത്തിലും ഷാരൂഖ് എത്തിയിരുന്നില്ല. കഴിഞ്ഞ വര്‍ഷം മൂന്ന് ചിത്രങ്ങളിലായി വളരെ തിരക്കിലായിരുന്നു.

എന്നാല്‍ മൂന്ന് ചിത്രങ്ങള്‍ക്ക് അപ്പുറം താന്‍ വലിയൊരു വിശ്രമം എടുത്തിരിക്കുകയാണ് എന്നാണ് ഷാരൂഖ് പറയുന്നത്. അത് ഐപിഎല്‍ സീസണ്‍ ടൈം അയതിനാല്‍ ടീമിനൊപ്പം തുടരാന്‍ സാധിക്കുന്നുവെന്നും ഷാരൂഖ് അഭിമുഖത്തില്‍ പറഞ്ഞു.

എനിക്ക് വിശ്രമം എടുക്കണമെന്ന് തോന്നി. ശാരീരിക ബുദ്ധിമുട്ടുള്ള മൂന്ന് സിനിമകളാണ് കഴിഞ്ഞവര്‍ഷം ഞാന്‍ ചെയ്തത്. എന്റെ ടീമിനോട് ഞാന്‍ അവരുടെ എല്ലാ മത്സരങ്ങള്‍ക്ക് വരുമെന്ന് നേരത്തെ വാക്കും നല്‍കിയിരുന്നു. ഭാഗ്യവശാല്‍, ആഗസ്റ്റ് അല്ലെങ്കില്‍ ജൂണ്‍ വരെ എനിക്ക് ഷൂട്ടിംഗ് ഇല്ല. അടുത്ത ചിത്രം ജൂണിലാണ് പ്ലാന്‍ ചെയ്തിരിക്കുന്നത്. അതിനാല്‍ എല്ലാ മത്സരത്തിനും വരാന്‍ പറ്റിയതില്‍ സന്തോഷമുണ്ട്’ എന്നും ഷാരൂഖ് അഭിമുഖത്തില്‍ പറഞ്ഞു.

കഴിഞ്ഞ വര്‍ഷം ബോളിവുഡ!ില്‍ വന്‍ ബോക്‌സോഫീസ് വിജയങ്ങളായ പഠാന്‍, ജവാന്‍, ഡങ്കി എന്നീ ചിത്രങ്ങളാണ് ഷാരൂഖിന്റെതായി റിലീസായത്. ഇതില്‍ ജവാനും, പഠാനും ബോക്‌സോഫീസ് റെക്കോഡുകള്‍ തകര്‍ത്ത വിജയം ആയിരുന്നു. ഇതിന് പിന്നാലെ സല്‍മാന്‍ ഖാന്‍ അഭിനയിച്ച ടൈഗര്‍ 3 ചിത്രത്തില്‍ ഗസ്റ്റ് റോളിലും ഷാരൂഖ് എത്തിയിരുന്നു.

More in Cricket

Trending

Recent

To Top