Connect with us

‘നീ വേണമെങ്കിൽ പഠിച്ചാൽ മതി’ : ഉണ്ണിമുകുന്ദൻ പഠിത്തം നിർത്താനുള്ള കാരണം വെളിപ്പെടുത്തി…..

Malayalam Breaking News

‘നീ വേണമെങ്കിൽ പഠിച്ചാൽ മതി’ : ഉണ്ണിമുകുന്ദൻ പഠിത്തം നിർത്താനുള്ള കാരണം വെളിപ്പെടുത്തി…..

‘നീ വേണമെങ്കിൽ പഠിച്ചാൽ മതി’ : ഉണ്ണിമുകുന്ദൻ പഠിത്തം നിർത്താനുള്ള കാരണം വെളിപ്പെടുത്തി…..

മലയാള സിനിമയിലെ യുവാക്കളുടെ ഹരമാണ് ഉണ്ണിമുകുന്ദൻ. സൗന്ദര്യം കൊണ്ടും മസിൽ ബോഡികൊണ്ടും ഒരുപാട് ആരാധകർ ഉള്ള നടനാണ് ഉണ്ണിമുകുന്ദൻ. ഉണ്ണിമുകുന്ദന്റെ ഫാൻസിന്റെ എണ്ണം എടുത്തുനോക്കിയാൽ ആൺകുട്ടികളെക്കാൾ  കൂടുതൽ പെൺകുട്ടികളാണ്.
എന്നാൽ ഉണ്ണിമുകുന്ദന്  വിദ്യാഭ്യാസം കുറവാണെന്നുള്ളത് ആരാധകരെ മൊത്തത്തിൽ ഞെട്ടിച്ചിരിക്കുകയാണ്. ഉണ്ണിമുകുന്ദൻ തന്നെയാണ് ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചിരിക്കുന്നത്. ഉണ്ണി പ്ലസ് ടു വരെ മാത്രമേ പഠിച്ചിട്ടുള്ളൂ. അതിനുള്ള കാരണം വെളിപ്പെടുത്തിയിരിക്കുകയാണ് താരം ഇപ്പോൾ.
വളരെ സ്‌ട്രിക്‌ട് ആയ സ്‌കൂളുകളിൽ പഠിച്ചു വളർന്ന ഉണ്ണി കോളേജിൽ ബി.കോം പഠിക്കാനായെത്തിയപ്പോൾ  അവിടത്തെ സ്വാതന്ത്ര്യം നന്നായി ആസ്വദിച്ചു. അടിപൊളി ജീവിതവുമായി കോളേജിൽ തുടരുന്നതിനിടെ മൂന്നാം മാസം ഉണ്ടായ ഒരു സംഭവമാണ് തന്നെ പഠന വഴിയിൽ നിന്ന് മാറ്റി നിര്‍ത്താൻ കാരണമായത് എന്നാണ് ഉണ്ണി പറഞ്ഞത്.
ക്ലാസ്സിൽ ബഹളമുണ്ടാക്കി കൊണ്ടിരുന്ന ഉണ്ണിയോടും കൂട്ടുകാരോടും വേണമെങ്കിൽ പഠിച്ചാൽ മതിയെന്നും അല്ലേൽ ക്ലാസ്സിൽ നിന്ന് ഇറങ്ങി പോകാനും ടീച്ചർ പറഞ്ഞു. ഇതിഷ്ട്ടപെടാതെ ‘എങ്കിൽ ഞാൻ പഠിക്കുന്നില്ല’ എന്ന് പറഞ്ഞു ക്ലാസ്സിൽ നിന്ന് ഇറങ്ങിപോന്നുവെന്നും ബഡായ് ബംഗ്ലാവിൽ താരം വെളിപ്പെടുത്തി. 

Continue Reading
You may also like...

More in Malayalam Breaking News

Trending

Recent

To Top