News
സിനിമാരംഗത്ത് ചുവടുറപ്പിക്കാനൊരുങ്ങി മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം മഹേന്ദ്രസിങ് ധോണി
സിനിമാരംഗത്ത് ചുവടുറപ്പിക്കാനൊരുങ്ങി മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം മഹേന്ദ്രസിങ് ധോണി
സിനിമാരംഗത്ത് ചുവടുറപ്പിക്കാനൊരുങ്ങി മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം മഹേന്ദ്രസിങ് ധോണിയും ഭാര്യ സാക്ഷി ധോണിയും. തമിഴിലാണ് ധോണിയുടെ നിര്‍മാണ കമ്പനി ആദ്യ ചിത്രം നിര്‍മിക്കുന്നത്. സാക്ഷി സിംഗ് ധോണി എഴുതിയ ഫാമിലി എന്റര്‍ടെയ്‌നര്‍ കഥയില്‍, നവയുഗ ഗ്രാഫിക് നോവലായ ‘അഥര്‍വ ദി ഒറിജിന്‍’ രചിച്ച രമേശ് തമില്‍മണി ചിത്രം സംവിധാനം ചെയ്യും.
‘സാക്ഷിയുടെ കണ്‍സെപ്റ്റ് വായിച്ച നിമിഷം തന്നെ അറിയാമായിരുന്നു പ്രത്യേകതയുള്ളതാണെന്ന്. ആശയം പുതുമയുള്ളതും ഒരു ഫണ്‍ ഫാമിലി എന്റര്‍ടെയ്‌നര്‍ ആകാനുള്ള എല്ലാ സാധ്യതകളും ഒത്തുചേര്‍ന്നതുമാണ്’ സംവിധായകന്‍ തമില്‍മണി അഭിപ്രായപ്പെട്ടു.
അതേസമയം അഭിനേതാക്കളേയും, അണിയറ പ്രവര്‍ത്തകരേയും കുറിച്ചുള്ള വിവരങ്ങളൊന്നും ഇതുവരെ പുറത്തുവിട്ടിട്ടില്ല. തമിഴിന് പുറമെ മറ്റ് ഭാഷകളിലെ തിരക്കഥാകൃത്തുക്കള്‍, സംവിധായകര്‍ എന്നിവരുമായി ധോണി എന്റര്‍ടെയ്ന്‍മെന്റ് ചര്‍ച്ചകള്‍ നടത്തിയിരുന്നു.
സയന്‍സ് ഫിക്ഷന്‍, െ്രെകം ഡ്രാമ, കോമഡി, സസ്‌പെന്‍സ് ത്രില്ലര്‍ എന്നീ തരം സിനിമകള്‍ നിര്‍മിക്കാനാണ് ഇന്ത്യന്‍ താരത്തിന്റെ പേരിലുള്ള പ്രൊഡക്ഷന്‍ ഹൗസ് പദ്ധതിയിടുന്നത്. എന്ത് തന്നെയായാലും പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്.