ക്രിക്കറ്റ് താരം മഹേന്ദ്ര സിംഗ് ധോണി നിര്‍മ്മിക്കുന്ന ‘എല്‍ജിഎം’ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് ധോണി തന്നെയാണ് തന്റെ സോഷ്യല്‍ മീഡിയ പേജിലൂടെ പങ്കുവെച്ചത്. രമേശ് തമിഴ് മണിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.
‘ഷൂട്ടിംഗിന്റെ അവസാന ഷെഡ്യൂളില്‍ എത്തി നില്‍ക്കുകയാണ്. ഉടന്‍ തന്നെ പോസ്റ്റ് പ്രൊഡക്ഷനിലേക്ക് നീങ്ങും. തമിഴ് ഇന്‍ഡസ്ട്രിയിലേക്കുള്ള സുന്ദരമായ വരവിന് തുടക്കം കുറിക്കുന്നത് ചിത്രമാണ്. ഇതുവരെയുള്ള അനുഭവങ്ങള്‍ മനോഹരമായിരുന്നു’ എന്നാണ് സിനിമയുടെ ഒരു നിര്‍മ്മാതാവ് വിജയ് ഹസിഗ പറയുന്നത്.
‘ചിത്രത്തില്‍ നിരവധി സര്‍െ്രെപസ് എലമെന്റ്സുണ്ട്. ചിത്രത്തിന്റെ കാസ്റ്റും ക്രൂവും അത്രമേല്‍ പ്രഗത്ഭരാണ്. അവരുടെ കഴിവിന്റെ പരമാവധി സിനിമയ്ക്കായി ഓരോരുത്തരും പുറത്തെടുക്കുന്നുണ്ട്. സന്തോഷത്തോടെയുള്ള ഷൂട്ടിംഗ് പ്രോസസിലൂടെയാണ് ഞങ്ങള്‍ കടന്ന് പോകുന്നത്’എന്നാണ് ചിത്രത്തിന്റെ ക്രിയേറ്റീവ് പ്രൊഡ്യൂസര്‍ പറയുന്നത്.
ഒരു ഫീല്‍ ഗുഡ് ഫാമിലി എന്റര്‍ടെയ്നറായ എല്ജിഎമ്മില് ഹരീഷ് കല്യാണ്‍, നാദിയ, ഇവാന എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുമ്പോള്‍ യോഗി ബാബു, മിര്‍ച്ചി വിജയ് തുടങ്ങിയവരും ചിത്രത്തിന്റെ പ്രധാന ഭാഗമാകുന്നു. സംവിധായകന് രമേശ് തമിഴ്മണി തന്നെയാണ് ചിത്രത്തിന് സംഗീതം നല്‍കുന്നതും.
തെന്നിന്ത്യയിൽ തല എന്ന് ആരാധകര്‍ സ്നേഹത്തോടെ വിളിക്കുന്ന നടനാണ് അജിത്. താരം തന്റെ സമകാലികരില്‍ നിന്നും തീര്‍ത്തും വ്യത്യസ്തനാണ്. ചെയ്യുന്ന കഥാപാത്രങ്ങളിലും...