Cricket
എന്തൊരു തിരിച്ചുവരവ്…അഭിമാനം മാത്രം, ഇന്ത്യന്‍ ടീമിന് ആശംസകളുമായി മോഹന്‍ലാലും മമ്മൂട്ടിയും!
എന്തൊരു തിരിച്ചുവരവ്…അഭിമാനം മാത്രം, ഇന്ത്യന്‍ ടീമിന് ആശംസകളുമായി മോഹന്‍ലാലും മമ്മൂട്ടിയും!
11 വര്‍ഷത്തെ കാത്തിരിപ്പിന് വിരാമമിട്ടുകൊണ്ടായിരുന്നു ടി-20 ലോകകപ്പ് മത്സരത്തിൽ ഇന്ത്യൻ ടീം ചരിത്ര വിജയം സ്വന്തമാക്കിയത്. ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനും ക്രിക്കറ്റ് ആരാധകര്‍ക്കും തീര്‍ത്തും വൈകാരികമായിരുന്ന ഈ വിജയത്തിന്‍റെ ആഘോഷങ്ങള്‍ള്‍ ഇനിയും ഒടുങ്ങിയിട്ടില്ല.
ഈ വേളയില്‍ ആശംസകൾ അറിയിച്ച് രംഗത്തെത്തിയിരിക്കുകയാണ് മമ്മൂട്ടിയും മോഹൻലാലും. ഇന്ത്യൻ ടീമിന്റെ ചിത്രം പങ്കുവച്ചുകൊണ്ട് ഫെയ്സ്ബുക്കിലൂടെയാണ് ഇരുവരും ആശംസകൾ അറിയിച്ചത്.
മോഹൻലാൽ ഫെയ്സ്ബുക്കിൽ കുറിച്ചത് ഇങ്ങനെ,
ഐസിസി ട്രോഫിക്കായുള്ള ഇന്ത്യയുടെ 11 വർഷത്തെ കാത്തിരിപ്പ് ഇതോടെ അവസാനിക്കുകയാണ്. അവിശ്വസനീയമായ ടീം വർക്ക്. അതിലൂടെയാണ് ഇന്ത്യ ഈ വിജയ കിരീടത്തില്‍ മുത്തമിട്ടത്. വിരാട് കോഹ്‌ലിയുടെയും അക്സർ പട്ടേലിന്റെയും നിർണായകമായ പങ്കാളിത്തവും ജസ്പ്രീത് ബുംറയുടെ അത്ഭുതകരമായ പ്രകടനവും പറഞ്ഞറിയിക്കാനാവില്ല. അവസാന പന്ത് വരെ ആവേശം കൊള്ളിച്ച മത്സരമായിരുന്നു കഴിഞ്ഞത്. ഇവരെ ഓർത്ത് അഭിമാനിക്കാതിരിക്കാൻ കഴിയില്ല.
മമ്മൂട്ടി ഫെയ്സ്ബുക്കിൽ കുറിച്ചത് ഇങ്ങനെ,
വിജയ കിരീടം ചൂടിയ ഇന്ത്യൻ ടീമിന് ആശംസകള്‍. എന്തൊരു രാത്രി, എന്തൊരു തിരിച്ചുവരവ്. ഇന്ത്യ വീണ്ടും ലോക ചാമ്പ്യന്മാരായിരിക്കുന്നു. മുഴുവൻ ടീമിനും അഭിനന്ദനങ്ങള്‍.
അതേസമയം, ഏത് ലോകകപ്പ് ടൂര്‍ണമെന്റും അവസാനിക്കുമ്പോള്‍ ആരാധകരില്‍ ആകാംക്ഷയുണര്‍ത്തുന്ന കാര്യമാണ് അതിന്റെ സമ്മാനത്തുക എത്രയാണ് എന്നത്. ഇന്ത്യയെ ലോകത്തിന്റെ നെറുകയിലെത്തിച്ച ടീമിനും കിട്ടുന്നത് കോടികളാണ്.
ഇന്ത്യയ്ക്ക് മാത്രമല്ല, ഫൈനലില്‍ പൊരുതി തോറ്റ ദക്ഷിണാഫ്രിക്കയ്ക്കും സെമി ഫൈനല്‍ വരെ എത്തിയ ഇംഗ്ലണ്ടിനും അഫ്ഗാനിസ്ഥാനും ആകര്‍ഷകമായ തുക സമ്മാനമായി ലഭിക്കും.
ഇംഗ്ലണ്ടിനും അഫ്ഗാനിസ്ഥാനും 6.56 കോടി ഇന്ത്യന്‍ രൂപയും ദക്ഷിണാഫ്രിക്കന്‍ ടീമിന് 10.67 കോടി രൂപയും വിജയികളായ ഇന്ത്യയ്ക്ക് 20.42 കോടി രൂപയും ലഭിക്കും.