Bollywood
‘മുപ്പതാം വയസിലെ തന്റെ അണ്ഡം ശീതികരിച്ചുവെച്ചു, ആ ഘട്ടങ്ങള്‍ വളരെ കഠിനമായിരുന്നു’; പ്രിയങ്ക ചോപ്ര
‘മുപ്പതാം വയസിലെ തന്റെ അണ്ഡം ശീതികരിച്ചുവെച്ചു, ആ ഘട്ടങ്ങള്‍ വളരെ കഠിനമായിരുന്നു’; പ്രിയങ്ക ചോപ്ര
ബോളിവുഡില്‍ നിരവധി ആരാധകരുള്ള താരമാണ് പ്രിയങ്ക ചോപ്ര. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരത്തിന്റെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. ബോളിവുഡില്‍ നിന്നും ഹോളിവുഡിലും തന്റേ സ്ഥാനം അറിയിച്ചിട്ടുണ്ട് പ്രിയങ്ക. പ്രിയങ്കയും റിച്ചാര്‍ഡ് മാഡനും കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന ‘സിറ്റാഡലി’ല്‍ എന്ന സീരിസിന് മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്.
ഈ വേളയില്‍ അണ്‍റാപ്പ്ഡ് എന്ന പോഡ്കാസ്റ്റില്‍ സംസാരിക്ക താരം പറഞ്ഞ ചില വ്യക്തിപരമായ കാര്യങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുന്നത്. പ്രിയങ്ക ചോപ്ര, തനിയ്ക്ക് കുട്ടി പിറന്നത് വാടക ഗര്‍ഭപാത്രത്തിലൂടെയാണ് എന്ന് കാര്യം പറയുന്നുണ്ട്. 39ാം വയസ്സിലാണ് പ്രിയങ്ക അമ്മയായത്.
മാലതി മേരി ചോപ്ര ജോനാസ് എന്നാണ് പ്രിയങ്കയുടെയും നിക് ജോനാസിന്റെയും മകളുടെ പേര്. എന്നാല്‍ വാടക ഗര്‍ഭപാത്രത്തിന് വേണ്ടി തന്റെ മുപ്പതാം വയസില്‍ തന്നെ അണ്ഡം ശീതികരിച്ചുവെന്ന് പ്രിയങ്ക പറയുന്നു. അതിന്റെ വിവിധ സ്‌റ്റെപ്പുകളില്‍ അനുഭവിച്ച പ്രയാസങ്ങള്‍ പ്രിയങ്ക പോഡ്കാസ്റ്റില്‍ തുറന്നു പറഞ്ഞു.
ക്വാണ്ടികോ എന്ന സീരീസ് ചെയ്യുന്നതിനിടെയാണ് എഗ് ഫ്രീസിംഗ് ചെയ്യുന്നത്. അന്ന് ഞാന്‍ മുപ്പതുകളുടെ തുടക്കത്തിലായിരുന്നു. അണ്ഡം ശീതികരിക്കുന്നതിന്റെ ഘട്ടങ്ങള്‍ വളരെ കഠിനമായിരുന്നു. ഒരു മാസത്തോളം ഇന്‍ജെക്ഷനുകള്‍ എടുക്കേണ്ടി വന്നു. ഹോര്‍മോണില്‍ വരുന്ന വ്യതിയാനങ്ങള്‍ മാനസികമായി ബുദ്ധിമുട്ടായിരുന്നു.
ഇത് ജോലിയെ ബാധിക്കാതെ മുന്നോട്ട് പോകുക എന്നത് വളരെ പ്രയാസകരമായിരുന്നു. എങ്കിലും ജോലി ചെയ്യുന്ന സ്ത്രീകള്‍, സിംഗിളായ സ്ത്രീകള്‍, കുട്ടികള്‍ വേണമെന്ന് ഉറപ്പില്ലാത്തവര്‍ തുടങ്ങിയവര്‍ക്ക് അണ്ഡം ശീതികരണം മികച്ചൊരു അവസരമാണെന്ന് പ്രിയങ്ക ഉറപ്പിച്ച് പറയുന്നു.
തന്റെ തീരുമാനത്തിന് മുമ്പ് ഡോക്ടര്‍ കൂടിയായ അമ്മയോടും മറ്റൊരു സുഹൃത്തിനോടും വിശദമായി സംസാരിച്ചിരുന്നു. അതിനാല്‍ ഇതിനെ ആശങ്കകള്‍ ഒഴിഞ്ഞു. എന്റെ കുഞ്ഞിന് പിതാവാകണമെന്ന് കരുതുന്ന ഒരാളെ എപ്പോ കണ്ടെത്താന്‍ കഴിയും എന്ന് ഉറപ്പില്ലാത്തതിനാലാണ് ഇത്തരം ഒരു കാര്യം ആലോചിച്ചതെന്നും പ്രിയങ്ക പറയുന്നു.
