Actor
ആറ് വർഷങ്ങൾക്ക് ശേഷം അത് സംഭവിച്ചു; പ്രിയങ്കയെ ഞെട്ടിച്ച് നിക്ക്; ഒടുവിൽ മറുപടിയുമായി നടി
ആറ് വർഷങ്ങൾക്ക് ശേഷം അത് സംഭവിച്ചു; പ്രിയങ്കയെ ഞെട്ടിച്ച് നിക്ക്; ഒടുവിൽ മറുപടിയുമായി നടി
ലോക സിനിമ പ്രേമികളെയും ആരാധകരെയും ഒന്നടങ്കം ഞെട്ടിച്ചു കൊണ്ടുള്ള വിവാഹമായിരുന്നു അമേരിക്കന്‍ ഗായകനും നടനുമായ നിക്ക് ജൊനാസിന്റെയും പ്രിയങ്ക ചോപ്രയുടെയും. പിന്നീട് ഇവരുടെ ഓരോ വിശേഷങ്ങളും പ്രേക്ഷകർ ഇരുകയ്യും നീട്ടി സ്വീകരിച്ചു.
ഇപ്പോഴിതാ വൈറലാവുന്നത് പ്രിയങ്കയെ പ്രപ്പോസ് ചെയത ദിവസത്തിന്റെ ഓര്‍മ പങ്കുവെച്ചെത്തിയ നിക്കിന്റെ പുതിയ സോഷ്യൽ മീഡിയ പോസ്റ്റാണ്.
”6 വർഷം മുമ്പ് ഇതേ ദിവസമാണ് ഞാൻ ഈ ലോകത്തിലെ ഏറ്റവും മികച്ച സ്ത്രീയോട് എന്നെ വിവാഹം കഴിക്കുമോ എന്ന് ചോദിച്ചത്. അതെ എന്ന് പറഞ്ഞതിന് നന്ദി” എന്നാണ് നിക്ക് കുറിച്ചത്. മാത്രമല്ല ഇരുവരുടെയും അന്നത്തെ ചിത്രവും താരം പങ്കുവെച്ചിട്ടുണ്ട്.
കൈയ്യില്‍ വജ്ര മോതിരം അണിഞ്ഞിരിക്കുന്ന പ്രിയങ്കയ്‌ക്കൊപ്പമുള്ള ചിത്രത്തിനൊപ്പമാണ് പോസ്റ്റ് ചെയ്തിരിക്കുന്നത്.
ഈ പോസ്റ്റിന് പിന്നാലെ നിക്കിന് മറുപടിയുമായി പ്രിയങ്കയും എത്തി. ആ ദിവസം കഴിഞ്ഞിട്ട് ആറ് വര്‍ഷമായെന്ന് വിശ്വസിക്കാനാവുന്നില്ലെന്നാണ് പ്രിയങ്ക കുറിച്ചത്. ചിത്രം വൈറലായതോടെ നിരവധി ആരാധകരാണ് ആശംസയുമായെത്തിയത്. ഏറ്റവും മികച്ച ദമ്പതികള്‍ എന്നാണ് ആരാധകര്‍ കുറിക്കുന്നത്.