Connect with us

രചന നാരായണന്‍കുട്ടിക്ക് യുഎഇ ഗോള്‍ഡന്‍ വിസ

News

രചന നാരായണന്‍കുട്ടിക്ക് യുഎഇ ഗോള്‍ഡന്‍ വിസ

രചന നാരായണന്‍കുട്ടിക്ക് യുഎഇ ഗോള്‍ഡന്‍ വിസ

നടിയും അവതാരകയുമായ രചന നാരായണന്‍കുട്ടിക്ക് യുഎഇ ഗോള്‍ഡന്‍ വിസ. ദുബായിലെ സര്‍ക്കാര്‍ സേവന ദാതാക്കളായ ഇസിഎച്ച് സിഇഒ ഇഖ്ബാല്‍ മാര്‍ക്കോണിയില്‍ നിന്നുമാണ് താരം ഗോള്‍ഡന്‍ വിസ ഏറ്റുവാങ്ങിയത്.

ഗോള്‍ഡന്‍ വിസ ഏറ്റുവാങ്ങാനെത്തിയ രചന ദുബായില്‍ നിന്നുള്ള ചിത്രങ്ങള്‍ കഴിഞ്ഞ ദിവസം സോഷ്യല്‍ മിഡിയയില്‍ പങ്കുവച്ചിരുന്നു. ജയറാം നായകനായ ലക്കിസ്റ്റാര്‍ എന്ന ചിത്രമായിരുന്നു രചന നാരായണന്‍ കുട്ടിയുടെ സിനിമാ ജീവിതത്തിലെ ആദ്യ നായികാ കഥാപാത്രം. തുടര്‍ന്ന് സിനിമാ രംഗത്ത് സജീവമാകുകയായിരുന്നു. നൃത്തരംഗത്തും സജീവമാണ് രചന.

നേരത്തെ മലയാളം ഉള്‍പ്പെടെ നിരവധി ചലച്ചിത്ര സംഗീത മേഖലയില്‍ നിന്നും വലിയൊരു വിഭാഗം താരങ്ങള്‍ക്ക് ഗോള്‍ഡന്‍ വിസ നേടിക്കൊടുത്തത് ഇ.സി.എച്ച് ഡിജിറ്റല്‍ മുഖേനയായിരുന്നു. വിവിധ രംഗങ്ങളില്‍ മികവ് തെളിയിച്ചവര്‍ക്കും നിക്ഷേപകര്‍ക്കും ബിസിനസുകാര്‍ക്കുമൊക്കെ യുഎഇ ഭരണകൂടം അനുവദിക്കുന്നതാണ് ഗോള്‍ഡന്‍ വിസകള്‍. പത്ത് വര്‍ഷത്തെ കാലാവധിയുള്ള ഈ വിസകള്‍, കാലാവധി പൂര്‍ത്തിയാവുമ്പോള്‍ പുതുക്കി നല്‍കുകയും ചെയ്യും.

More in News

Trending