നിരവധി ആരാധകരുള്ള താരമാണ് പ്രിയങ്ക ചോപ്ര. ഇപ്പോഴിതാ നടിയുടെ പുതിയ ലുക്കാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. മുടി മുറിച്ച് പുത്തന്‍ ലുക്കിലാണ് താരം പ്രത്യക്ഷപ്പെട്ടത്. ഭര്‍ത്താവ് നിക്ക് ജൊനാസ് ഉള്‍പ്പടെ നിരവധി പേരാണ് താരത്തിന്റെ പുതിയ ലുക്കിനെ പ്രശംസിച്ചുകൊണ്ട് രംഗത്തെത്തിയത്. എന്നാല്‍ ഇപ്പോള്‍ ആരാധകരുടെ ശ്രദ്ധ പ്രിയങ്ക അണിഞ്ഞ നെക്ലെസിലാണ്.
ബള്‍ഗറിയുടെ 140ാം വാര്‍ഷിക ആഘോഷത്തിന്റെ ഭാഗമായി റോമില്‍ നടന്ന പരിപാടിയില്‍ പങ്കെടുക്കാനാണ് താരം എത്തിയത്. ഹോളിവുഡ് നടി ആന്‍ ഹാതവേ ഉള്‍പ്പടെയുള്ളവരും പങ്കെടുത്ത ചടങ്ങില്‍ വച്ച് ലക്ഷ്വറി ബ്രാന്‍ഡിന്റെ പുതിയ ഹൈ എന്‍ഡ് ജ്വല്ലറി കളക്ഷനും അവതരിപ്പിച്ചു.
ബള്‍ഗറിയുടെ പുതിയ കളക്ഷനില്‍ ഉള്‍പ്പെട്ട സര്‍പെന്റി നെക്ലെസാണ് പ്രിയങ്ക അണിഞ്ഞിരുന്നത്. ബള്‍ഗറിയുടെ 140 വര്‍ഷങ്ങള്‍ സൂചിപ്പിക്കുന്നതിനായി 140 കാരറ്റിന്റെ ഡയമണ്ട്സാണ് നെക്ലെസില്‍ ഉള്ളത്. ബ്രാന്‍ഡിന്റെ കളക്ഷനിലുള്ള ഏറ്റവും വിലമതിപ്പുള്ള കളക്ഷനാണ് ഇത്.
മലയാളികൾക്കേറെ ഇഷ്ട്ടമുള്ള താരകുടുംബമാണ് സുരേഷ് ഗോപിയുടേത്. സുരേഷ് ഗോപിയ്ക്ക് നൽകുന്ന അതെ സ്നേഹം കുടുംബത്തിനും മക്കൾക്കും ആരാധകർ നൽകുന്നുണ്ട്. അടുത്തിയിടെയാണ് നടന്റെ...