Actress
നായക നടനല്ലാത്തതിനാൽ പ്രിയങ്ക ചോപ്ര തന്നെ ചുംബിക്കാൻ വിസമ്മതിച്ചു; നടിയ്ക്കെതിരെ ടെലിവിഷൻ താരം
നായക നടനല്ലാത്തതിനാൽ പ്രിയങ്ക ചോപ്ര തന്നെ ചുംബിക്കാൻ വിസമ്മതിച്ചു; നടിയ്ക്കെതിരെ ടെലിവിഷൻ താരം
അന്താരാഷ്ട്ര തലത്തിൽ നിരവധി അംഗീകാരങ്ങൾ നേടിയ നടിയാണ് പ്രിയങ്ക ചോപ്ര. 2002-ൽ ദളപതി വിജയ്ക്കൊപ്പം ‘തമിഴൻ’ എന്ന തമിഴ് ചിത്രത്തിലൂടെയാണ് പ്രിയങ്ക ചോപ്ര അഭിനയ ജീവിതം ആരംഭിക്കുന്നത്. തമിഴിൽ നിന്നും അഭിനയജീവിതത്തിന് തുടക്കം കുറിച്ച പ്രിയങ്ക ഇന്ന് ബോളിവുഡിൽ തൻറേതായ സ്ഥാനം നേടിയെടുത്തു.
ഇപ്പോഴിതാ പ്രിയങ്ക ചോപ്രയ്ക്കെതിരെ രംഗത്തെത്തിയിരിക്കുകയാണ് നടനും ടെലിവിഷൻ താരവുമായ അന്നു കപൂർ. നായക നടനല്ലാത്തതിനാൽ പ്രിയങ്ക ചോപ്ര തന്നെ ചുംബിക്കാൻ വിസമ്മതിച്ചുവെന്നാണ് അന്നു കപൂർ പറയുന്നത്. വിശാൽ ഭരദ്വാജ് ചിത്രമായ ‘സാത് ഖൂൻ മാഫി’ൻറെ ചിത്രീകരണത്തിനിടയിലായിരുന്നു സംഭവം.
ഞാനൊരു നായകനായിരുന്നുവെങ്കിൽ പ്രിയങ്ക വിസമ്മതിക്കുകയില്ലായിരുന്നു. പ്രശസ്തനല്ലാത്തതിനാലാണ് പ്രിയങ്ക തയ്യാറാവാതിരുന്നത്. പ്രിയങ്കയ്ക്ക് താൽപര്യമില്ലാത്തതിനെ തുടർന്ന് ആ രംഗം ഒഴിവാക്കാൻ പരമാവധി ശ്രമിച്ചു. എന്നാൽ സംവിധായകൻറെ നിർബന്ധപ്രകാരം അത് ഒഴിവാക്കാൻ സാധിച്ചില്ല.
അതുകൊണ്ട് തന്നെ അത് സോളോ ഷോട്ടായി ചിത്രീകരിക്കുകയിരുന്നുവെന്നുമാണ് ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ അന്നു കപൂർ വെളിപ്പെടുത്തിയിരിക്കുന്നത്. ജോൺ എബ്രഹാം, നസറുദ്ദീൻ ഷാ, ഇർഫാൻ ഖാൻ, തുടങ്ങിയവരായിരുന്നു ചിത്രത്തിൽ മറ്റ് പ്രധാന കഥാപാത്രങ്ങളായി എത്തിയത്.
ചിത്രത്തിലെ അഭിനയത്തിന് പ്രിയങ്കയ്ക്ക് വ്യാപക പ്രശംസ ലഭിച്ചിരുന്നു. ഈ സിനിമയുടെ വിജയത്തിന് പിന്നാലെ വിശാലും പ്രിയങ്കയും വീണ്ടും ഒന്നിച്ചിരുന്നു. അതേസമയം, ഷാഹിദ് നായകനായ കാമിനിയിലും ചുംബന രംഗമുണ്ടായിരുന്നുവെന്നാണ് സോഷ്യൽ മീഡിയയിൽ പലരും ചൂണ്ടിക്കാട്ടുന്നത്.