Box Office Collections
റിലീസ് ചെയ്തിട്ട് രണ്ട് ദിനം മാത്രം; കളക്ഷന്‍ റെക്കോര്‍ഡുകള്‍ ഭേദിച്ച് പൊന്നിയിന്‍ സെല്‍വന്‍ 2
റിലീസ് ചെയ്തിട്ട് രണ്ട് ദിനം മാത്രം; കളക്ഷന്‍ റെക്കോര്‍ഡുകള്‍ ഭേദിച്ച് പൊന്നിയിന്‍ സെല്‍വന്‍ 2
മണിരത്‌നത്തിന്റെ സ്വപ്‌ന ചിത്രമായ പൊന്നിയന്‍ സെല്‍വന്‍ 2 കഴിഞ്ഞ ദിവസമാണ് റിലീസിനെത്തിയത്. പ്രേക്ഷകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന ചിത്രത്തിന് വന്‍ സ്വീകരണമാണ് ലഭിച്ചതും. തമിഴ്‌നാട്ടിലെ നടപ്പ് വര്‍ഷത്തെ ഏറ്റവും വലിയ ഓപ്പണിംഗ് ആണ് ‘പൊന്നിയിന്‍ സെല്‍വന്റേത് എന്നാണ് റിപ്പോര്‍ട്ടുകള്‍.
‘പൊന്നിയിന്‍ സെല്‍വന്‍’ ചിത്രത്തിന്റെ രണ്ടാം ഭാഗം തമിഴ്‌നാട്ടില്‍ നിന്ന് റിലീസിന് നേടിയിരിക്കുന്നത് 21.37 കോടി രൂപയാണ്. ഇപ്പോഴിതാ രണ്ടാം ദിനത്തിലെ കണക്കുകളും പുറത്തുവരുകയാണ്. വാരാന്ത്യത്തിലെ ആദ്യദിനത്തില്‍ തന്നെ കളക്ഷനില്‍ 50 കോടി കടക്കും’പൊന്നിയിന്‍ സെല്‍വന്‍’ എന്നാണ് ആദ്യകണക്കുകള്‍ പറയുന്നത്.
രണ്ടാം ദിനത്തില്‍ എല്ലാ ഭാഷകളില്‍ നിന്നും 2830 കോടി രൂപയാണ് പൊന്നിയിന്‍ സെല്‍വന്‍ 2 നേടിയത് എന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ കണക്ക്. ആദ്യദിനത്തിലെ കളക്ഷനില്‍ നിന്നും മികച്ച വളര്‍ച്ച ചിത്രം ഉണ്ടാക്കിയെന്നാണ് ഇത് കാണിക്കുന്നത്. മൊത്തത്തിലുള്ള കളക്ഷന്‍ ഇപ്പോള്‍ 5355 കോടി കടന്നുവെന്നാണ് കണക്കുകള്‍. ഞായറാഴ്ച ചിത്രം 30 കോടിക്ക് മുകളില്‍ നേടിയേക്കും എന്നാണ് കണക്കാക്കപ്പെടുന്നത്.
കേരളത്തില്‍ വിജയ് ചിത്രം വാരിസിന് തൊട്ടുപിന്നിലായി രണ്ടാം സ്ഥാനത്താണ് റിലീസ് കളക്ഷനില്‍ ‘പൊന്നിയിന്‍ സെല്‍വന്‍ 2’ ഇടംപിടിച്ചിരിക്കുന്നത്. എന്തായാലും മണിരത്‌നം ചിത്രത്തിന്റെ ഔദ്യോഗിക കളക്ഷന്‍ കണക്കുകള്‍ക്കായി കാത്തിരിക്കുകയാണ് ആരാധകര്‍.
വിക്രം, കാര്‍ത്തി, ജയം രവി, ഐശ്വര്യ റായ് ബച്ചന്‍, തൃഷ കൃഷ്ണന്‍, റഹ്മാന്‍, പ്രഭു, ജയറാം, ശരത് കുമാര്‍, വിക്രം പ്രഭു, ബാബു ആനറണി, റിയാസ് ഖാന്‍, ലാല്‍, അശ്വിന്‍ കാകുമാനു, റിയാസ് ഖാന്‍, ശോഭിത ധൂലിപാല, ഐശ്വര്യ ലക്ഷ്മി, ജയചിത്ര തുടങ്ങി ഇന്ത്യന്‍ സിനിമയിലെ തന്നെ നിരവധി പ്രമുഖ താരങ്ങള്‍ ചിത്രത്തിലെത്തുന്നുണ്ട്.
ലൈക്ക പ്രൊഡക്ഷന്‍സും മദ്രാസ് ടാക്കീസും സംയുക്തമായി നിര്‍മ്മിച്ച ചിത്രമാണ് ‘പൊന്നിയിന്‍ സെല്‍വന്‍’. തമിഴ്, മലയാളം, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലാണ് റിലീസ്. ബി ജയമോഹഹനും ഇളങ്കോ കുമാരവേലുമാണ് ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത്. എ ആര്‍ റഹ്മാന്‍ സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നു. ശ്രീകര്‍ പ്രസാദാണ് ചിത്രത്തിന്റെ എഡിറ്റര്‍. രവി വര്‍മ്മനാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം. പ്രൊഡക്ഷന്‍ ഡിസൈനര്‍ തോട്ട തരണി, വസ്ത്രാലങ്കാരം ഏക ലഖാനി എന്നിവരുമാണ്.
