Sports Malayalam
24 വര്‍ഷങ്ങള്‍ക്ക് ശേഷം സ്വന്തം രാജ്യത്തിന് വേണ്ടി വീണ്ടും മത്സരിക്കാന്‍ ഒരുങ്ങി കപില്‍ ദേവ്
24 വര്‍ഷങ്ങള്‍ക്ക് ശേഷം സ്വന്തം രാജ്യത്തിന് വേണ്ടി വീണ്ടും മത്സരിക്കാന്‍ ഒരുങ്ങി കപില്‍ ദേവ്
24 വര്‍ഷങ്ങള്‍ക്ക് ശേഷം സ്വന്തം രാജ്യത്തിന് വേണ്ടി വീണ്ടും മത്സരിക്കാന്‍ ഒരുങ്ങി കപില്‍ ദേവ്
24 വര്‍ഷങ്ങള്‍ക്ക് ശേഷം മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ കബില്‍ ദേവ് വീണ്ടും കളിക്കളത്തിലേയ്ക്ക്. അതും ഇന്ത്യയ്ക്ക് വേണ്ടി. ഇന്ത്യന്‍ ഗോള്‍ഫ് ടീമില്‍ ജപ്പാനില്‍ ഒക്ടോബറില്‍ നടക്കുന്ന ഏഷ്യ പെസഫിക് സീനിയര്‍ അമച്വര്‍ ചാമ്പ്യന്‍ഷിപ്പിനുള്ള ടീമിലേയ്ക്കാണ് കപില്‍ ദേവ് തിരഞ്ഞെടുക്കപ്പെട്ടത്. ക്രിക്കറ്റില്‍ നിന്നും വിരമിച്ച് 24 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് കപില്‍ ദേവ് വീണ്ടും സ്വന്തം രാജ്യത്തിനായി മത്സരിക്കാനിറങ്ങുന്നത്.
2015ല്‍ ചൈനയില്‍ നടന്ന എഡിഷനിലും കപില്‍ ദേവ് യോഗ്യത നേടിയിരുനനു. കഴിഞ്ഞ മാസം നോയിഡയില്‍ നടന്ന സീനിയര്‍ ഗോള്‍ഫ് ചാംപ്യന്‍ഷിപ്പില്‍ മൂന്നാം സ്ഥാനത്തായിരുന്നു കപില്‍ ദേവ്. ജപ്പാനിലെ ടോം വാട്ട്‌സണ്‍ ഗോള്‍ഫ് ക്ലബ്ബില്‍ ഒക്ടോബര്‍ 17 മുതല്‍ 19 വരെയാണ് ടൂര്‍ണമെന്റ്.
ഇതിനിടെ ഗോള്‍ഫിലേയ്ക്ക് വരാനുണ്ടായ സാഹചര്യങ്ങളും കപില്‍ ദേവ് അടുത്ത കാലത്ത് വ്യക്തമാക്കിയിരുന്നു. ഒരു സുഹൃത്താണ് തന്നെ ഗോള്‍ഫ് കളിക്കാനായി ആദ്യമായി ക്ഷണിച്ചതെന്നും എന്നാല്‍ ക്രിക്കറ്റിന് ശേഷം മറ്റൊരു കളിയില്‍ ജനങ്ങള്‍ക്ക് മുമ്പില്‍ കളിക്കാന്‍ ഇല്ലെന്നുമാണ് കപില്‍ ദേവ് പറഞ്ഞത്. എന്നാല്‍ ആദ്യം ഗോള്‍ഫ് ക്ലബ്ബിനകത്തുള്ളവര്‍ മാത്രമാണ് കാണുകയെന്നാണ് അദ്ദേഹം പറഞ്ഞത്. പിന്നീട് താന്‍ കളിച്ച് തുടങ്ങിയെന്നും അദ്ദേഹം വ്യക്തമാക്കി.
Once again Kapil Dev will play for Indian team
