News
തമിഴിലും അരങ്ങേറ്റം കുറിച്ച് കപില്‍ ദേവ്
തമിഴിലും അരങ്ങേറ്റം കുറിച്ച് കപില്‍ ദേവ്
തമിഴ് സിനിമയില്‍ അരങ്ങേറ്റം കുറിച്ച് മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപറ്റന്‍ കപില്‍ദേവ്. രജനീകാന്തിന്റെ മകള്‍ ഐശ്വര്യ രജനികാന്ത് സംവിധാനം ചെയ്യുന്ന ‘ലാല്‍സലാം’ എന്ന സിനിമയിലാണ് കപില്‍ അഭിനയിക്കുന്നത്. ചിത്രീകരണം അടുത്തിടെ അവസാനിച്ചിരുന്നു. ഇപ്പോള്‍ ഡബ്ബിങ്ങും പൂര്‍ത്തിയായി എന്ന വിവരമാണ് പുറത്തെത്തുന്നത്. ക്രിക്കറ്റിലെ ഇതിഹാസതാരം ലാല്‍സലാം ഡബ്ബിങ് പൂര്‍ത്തിയാക്കിയെന്ന് എക്‌സിലൂടെ സംവിധായിക ഐശ്വര്യ അറിയിച്ചു.
ഹിന്ദി, തെലുങ്ക് സിനിമകളില്‍ അഭിനയിച്ചിട്ടുള്ള കപില്‍ദേവിന്റെ ആദ്യ തമിഴ് ചിത്രം എന്ന പ്രത്യേകതയുള്ള ലാല്‍സലാമിന്റെ പ്രമേയം ക്രിക്കറ്റുമായി ബന്ധപ്പെട്ടതാണ്. വിഷ്ണു വിശാലാണ് നായകന്‍. ചിത്രത്തില്‍ രജനീകാന്തും പ്രത്യക്ഷപ്പെടുന്നുണ്ട്.
സെന്തില്‍, ജീവിത, തമ്പി രാമയ്യ, അനന്തിക സനില്‍കുമാര്‍, വിവേക് പ്രസന്ന, തങ്കദുരൈ എന്നിവരാണ് മറ്റുതാരങ്ങള്‍. എ.ആര്‍. റഹ്മാനാണ് സംഗീതസംവിധാനം. വിഷ്ണു രംഗസ്വാമിയുടേതാണ് കഥയും സംഭാഷണങ്ങളും. 3, വെയ് രാജാ വെയ് എന്നീ ചിത്രങ്ങള്‍ക്കും സിനിമാ വീരന്‍ എന്ന ഡോക്യുമെന്ററിക്കും ശേഷം ഐശ്വര്യാ രജനികാന്ത് സംവിധാനം ചെയ്യുന്ന ചിത്രമാണ് ലാല്‍ സലാം. ഗായികയും ഡബ്ബിങ് കലാകാരിയുമാണ് ഐശ്വര്യാ രജനികാന്ത്.
ഛായാഗ്രഹണം വിഷ്ണു രംഗസാമി, എഡിറ്റര്‍ പ്രവീണ്‍ ഭാസ്‌കര്‍, ആര്‍ട്ട് രാമു തങ്കരാജ്, കോറിയോഗ്രഫി ദിനേഷ്, സംഘട്ടനം അനല്‍ അരസ്, കിക്കാസ് കാളി, സ്റ്റണ്ട് വിക്കി, ഗാനരചനകബിലന്‍. ചിത്രം 2024 പൊങ്കല്‍ റിലീസായി തിയേറ്ററുകളിലെത്തും.
![](https://metromatinee.com/wp-content/uploads/2017/10/metromatinee-logo-11.png)