Malayalam Breaking News
കപിൽ ദേവായി രൺവീർ സിംഗ് ; വെടിക്കെട്ട് ബാറ്റ്സ്മാൻ ശ്രീകാന്ത് ആയി ജീവ എത്തും !
കപിൽ ദേവായി രൺവീർ സിംഗ് ; വെടിക്കെട്ട് ബാറ്റ്സ്മാൻ ശ്രീകാന്ത് ആയി ജീവ എത്തും !
By
ഇന്ത്യൻ ക്രിക്കറ്റ് ചരിത്രത്തിൽ അടയാളപ്പെടുത്തപ്പെട്ട പേരാണ് കപില്ദേവിന്റേത് . ബയോപിക്കുകളുടെ കാലമായ ബോളിവുഡിൽ ഇപ്പോൾ അണിയറയിൽ ഒരുങ്ങുന്നത് ഒട്ടേറെ കായിക താരങ്ങളുടെ ജീവിത ചിത്രങ്ങളാണ് . ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച ഓൾ റൗണ്ടർ ആയ കപിൽ ദേവിന്റെയും ബയോപിക് അണിയറയിൽ ഒരുങ്ങുകയാണ്.
കപില്‍ ദേവിന്റെ ജീവിതം സിനിമയാകുന്നുവെന്ന് അടുത്തിടെയായിരുന്നു റിപ്പോര്‍ട്ടുകള്‍ വന്നത്. സൂപ്പര്‍താരം രണ്‍വീര്‍ സിങാണ് ചിത്രത്തില്‍ കപില്‍ ദേവായി വേഷമിടുന്നത്. 83 എന്ന് പേരിട്ടിരിക്കുന്ന ചിത്രം കബീര്‍ ഖാനാണ് സംവിധാനം ചെയ്യുന്നത്. ഇപ്പോഴിതാ തമിഴില്‍ നിന്നും നടന്‍ ജീവയും ചിത്രത്തില്‍ അഭിനയിക്കുമെന്ന റിപ്പോര്‍ട്ടുകള്‍ വന്നിരിക്കുകയാണ്.
കപില്‍ ദേവ് ബയോപിക്കില്‍ ഇന്ത്യയുടെ മുന്‍ ഓപ്പണിംഗ് ബാറ്റ്‌സ്മാന്‍ കൃഷ്ണമചാരി ശ്രീകാന്തായിട്ടാണ് ജീവ എത്തുന്നത്. ആക്രമണകാരിയായ ഓപ്പണിങ്ങ് ബാറ്റ്സ്മാനായിരുന്ന ശ്രീകാന്ത് 1981 മുതല്‍ 1993 വരെ ഇന്ത്യയ്ക്കു വേണ്ടി കളിച്ചിട്ടുണ്ട്.
ജീവയുടെ ബോളിവുഡ് അരങ്ങേറ്റ ചിത്രം കൂടിയാകും ഇത്. സിനിമയില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം കോച്ചായി നവാസുദ്ദീന്‍ സിദ്ധിഖി എത്തുമെന്നും അറിയുന്നു. ചിത്രത്തില്‍ ദീപിക പദുകോണും അഭിനയിക്കുമെന്ന് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.
Jeeva to play the role of cricketer srikanth in kapil dev’s bio pic
