Connect with us

ഇങ്ങനെയുണ്ടോ ഒരു രൂപ സാദൃശ്യം; രൺവീറിന്റെ പുതിയ ലുക്ക് വൈറല്‍!

Bollywood

ഇങ്ങനെയുണ്ടോ ഒരു രൂപ സാദൃശ്യം; രൺവീറിന്റെ പുതിയ ലുക്ക് വൈറല്‍!

ഇങ്ങനെയുണ്ടോ ഒരു രൂപ സാദൃശ്യം; രൺവീറിന്റെ പുതിയ ലുക്ക് വൈറല്‍!

ഒരാളെ പോലെ ഒൻപത് പേരുണ്ടാകും എന്ന പഴമക്കാർ പറയാറുണ്ട്. എന്ന ഇവിടെ രൺവീറിന്റെ പുതിയ ലുക്ക് കണ്ടവർ ഒരു നിമിഷം ഇത് കപിൽ ദേവെന്ന് സംശയിക്കും. കപിൽ ദേവിനെ പകർത്തിവെച്ചപോലെയാണ് രൺവീറിന്റെ പുതിയ ലുക്ക്. ഇൻസ്റ്റാഗ്രാമിൽ നടരാജ ഷോട്ട് എന്നാണ് ചിത്രത്തിന് താഴെ കുറിച്ചിരിക്കുന്നത് .

ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച ഓള്‍റൗണ്ടര്‍ ആയ കപില്‍ദേവിന്റെയും ബയോപിക് ഇപ്പോള്‍ അണിയറയില്‍ ഒരുങ്ങുകയാണ്. ചിത്രത്തിന് 83 എന്നാണ് പേരിട്ടിരിക്കുന്നത് . കപിൽ ദേവായാണ് രൺവീർ എത്തുന്നത് . ചിത്രത്തിന്റെ പ്രമേയം ആകട്ടെ 1983- ലെ ലോക കപ്പ് വിജയത്തെ കുറിച്ചാണ് . ഏറെ ആകാംക്ഷയോടെപ്രേക്ഷകർ കാത്തിരിക്കുന്ന ചത്രം കൂടിയാണ് ഇത്.

തമിഴ് നടന്‍ ജീവയും ചിത്രത്തില്‍ ഇന്ത്യയുടെ മുന്‍ ക്യാപ്റ്റന്‍ കൃഷ്ണമാചാരി ശ്രീകാന്തായി എത്തുന്നുണ്ട് . കബീര്‍ ഖാനാണ് സംവിധാനം ചെയ്യുന്ന ചിത്രം മധു മന്‍ടേനയാണ് നിർമ്മിക്കുന്നത്
ചിരാഗ് പാട്ടില്‍, ഹാര്‍ദി സന്ധു, ആമി വിര്‍ക്ക്, സാക്യുബ് സലീം, പങ്കജ് ത്രിപാഠി, സര്‍താജ് സിംഗ്, താഹിര്‍ രാജ് ബാസിന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. 2020 ഏപ്രില്‍ 10- ന് ചിത്രം പുറത്തിറങ്ങും. രൺവീറിന്റെ മികച്ച ചിത്രങ്ങളിൽ ഒന്നായിരിക്കും ഈ ചിത്രം എന്ന കാര്യത്തിൽ സംശയം ഇല്ല.

RANVEER SINGH

More in Bollywood

Trending

Recent

To Top