Interviews
ആ പന്ത്രണ്ട് ദിവസങ്ങൾ ഒരിക്കലും മറക്കാൻ കഴിയില്ല !! മോഹൻലാലിനെ കുറിച്ച് നിവിൻ പോളി…
ആ പന്ത്രണ്ട് ദിവസങ്ങൾ ഒരിക്കലും മറക്കാൻ കഴിയില്ല !! മോഹൻലാലിനെ കുറിച്ച് നിവിൻ പോളി…
“ആ പന്ത്രണ്ട് ദിവസങ്ങൾ ഒരിക്കലും മറക്കാൻ കഴിയില്ല” !! മോഹൻലാലിനെ കുറിച്ച് നിവിൻ പോളി…
കായംകുളം കൊച്ചുണ്ണിയില്‍ മോഹൻലാലിൻറെ കൂടെ ഒരുമിച്ചഭിനയിച്ച അനുഭവം പങ്കുവെച്ച് നിവിന്‍ പോളി. തന്റെ കരിയറിലെ ഒരിക്കലും മറക്കാൻ കഴിയാത്ത ദിവസങ്ങളെന്നായിരുന്നു ഖലീജ് ടൈംസിന് നൽകിയ അഭിമുഖത്തിൽ മോഹൻലാലിനൊപ്പമുണ്ടായിരുന്ന ദിവസങ്ങളെ നിവിൻ വിശേഷിപ്പിച്ചത്.
“12 ദിവസങ്ങളാണ് കായംകുളം കൊച്ചുണ്ണി എന്ന സിനിമക്കായി മോഹൻലാലിനൊപ്പം ഉണ്ടായിരുന്നത്. ആ ദിനങ്ങള്‍ എന്റെ കരിയറിലെ ഏറ്റവും മികച്ചവയായിരുന്നു. ഒരിക്കലും മറക്കാൻ കഴിയാത്ത 12 ദിവസങ്ങളായിരുന്നു അത്. അദ്ദേഹത്തെപ്പോലെയുള്ള ഒരു ഇതിഹാസതാരത്തില്‍ നിന്ന് അഭിനയ പാഠങ്ങള്‍ പഠിക്കാന്‍ കഴിയുക എന്നത് വലിയ കാര്യം തന്നെയാണ്. അദ്ദേഹത്തെ മറ്റാരോടും താരതമ്യപ്പെടുത്താന്‍ നമുക്ക് സാധിക്കില്ല.” – നിവിൻ പറഞ്ഞു.
കായംകുളം കൊച്ചുണ്ണിയുടെ പ്രീ പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ക്ക് മാത്രമായി നീണ്ട രണ്ടു വര്‍ഷങ്ങളാണ് വേണ്ടി വന്നതെന്നും റോഷന് ആന്‍ഡ്രൂസ് എന്ന സംവിധായകന്റെ കഴിവും അര്‍പ്പണബോധവുമാണ് ഇതിലൂടെ മനസ്സിലാക്കാന്‍ കഴിയുന്നതെന്നും നിവിന്‍ പറയുന്നു. മോഹൻലാലിന്റെ അഭിനയ മികവിനെ വാനോളം പുകഴ്ത്താനും നിവിൻ മറന്നില്ല.
‘കായംകുളം കൊച്ചുണ്ണി’യില്‍ കള്ളനായ കൊച്ചുണ്ണിയായി നിവിന്‍ പോളി എത്തുമ്പോൾ ഇത്തിക്കരപക്കിയായി മോഹന്‍ലാലാണ് അഭിനയിക്കുന്നത്. റോഷൻ ആൻഡ്രുസിന്റെ പ്രിയ തിരക്കഥാകൃത്തുക്കളായ ബോബി-സഞ്ജയ് ടീമാണ് കായംകുളം കൊച്ചുണ്ണിയുടെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.
Nivin Pauly about Mohanlal
