Interviews
മമ്മൂട്ടിയെയും ദുൽഖറിനെയും കുറിച്ച് പുതിയ വെളിപ്പെടുത്തലുമായി പാർവ്വതി !!
മമ്മൂട്ടിയെയും ദുൽഖറിനെയും കുറിച്ച് പുതിയ വെളിപ്പെടുത്തലുമായി പാർവ്വതി !!
മമ്മൂട്ടിയെയും ദുൽഖറിനെയും കുറിച്ച് പുതിയ വെളിപ്പെടുത്തലുമായി പാർവ്വതി !!
മമ്മൂട്ടിയെയും മകൻ ദുൽഖറിനെയും കുറിച്ച് പുതിയ വെളിപ്പെടുത്തലുമായി നടി പാർവ്വതി രംഗത്ത്. ഒരു സ്വകാര്യ ടെലിവിഷൻ ചാനലിൽ സംപ്രേക്ഷണം ചെയ്യുന്ന ചാറ്റ് ഷോയിൽ അതിഥിയായെത്തിയപ്പോഴായിരുന്നു പാർവതിയുടെ വെളിപ്പെടുത്തൽ. വീഡിയോക്ക് താഴെ ചില വിരുതന്മാരുടെ കമന്റുകളും ഇതിനകം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.
മമ്മൂട്ടിയും ദുൽഖറും താരങ്ങളാണെന്ന തലക്കനം തീരെയില്ലാത്തവരാണെന്നും, അപൂർവം ചിലരിൽ മാത്രമേ അത്തരമൊരു ഗുണം കാണാൻ സാധിക്കൂ എന്നും പാർവ്വതി പറയുന്നു. ചാറ്റ് ഷോയിൽ അതിഥികളായെത്തിയത് പാർവ്വതിയും അപർണയുമായിരുന്നു. ഒരു പേര് സെലക്ട് ചെയ്‌ത് അവരെ പുകഴ്ത്തണം എന്ന് അവതാരിക പറഞ്ഞപ്പോൾ അപർണക്ക് കിട്ടിയത് മമ്മൂട്ടിയും, പാർവതിക്ക് കിട്ടിയത് ദുൽഖറുമായിരുന്നു.
മമ്മൂട്ടിയെ കുറിച്ച് വാതോരാതെ പുകഴ്ത്തിയ അപർണ തങ്ങൾ ഒരുമിച്ചഭിനയിച്ച ‘മുന്നറിയിപ്പ്’ എന്ന സിനിമയിലെ അനുഭവങ്ങളും പങ്കുവെക്കുകയുണ്ടായി. മമ്മൂട്ടിയെ പോലെ സിമ്പിൾ ആയ ഒരാളെ കാണാൻ സാധിക്കില്ലെന് പറഞ്ഞ അപർണ ഒരു ഫ്രീ ആക്ടിങ് ക്ലാസ് ആണ് ആ സിനിമയിൽ നിന്ന് തനിക്ക് ലഭിച്ചതെന്നും പറഞ്ഞു.
ശേഷം പാർവതിയുടെ ഊഴമായിരുന്നു. ദുൽഖറിനെ കുറിച്ച് ഒരുപാട് പറഞ്ഞ പാർവ്വതി ദുൽഖറിന്റെ സിംപ്ലിസിറ്റിയെ പറ്റിയും ഒരുപാട് സംസാരിച്ചു. മമ്മൂക്കയ്ക്കും ഉള്ള സിംപ്ലിസിറ്റിയാണ് ഇതെന്നും, ഇങ്ങനെയുള്ള ആളുകൾ ലോകത്ത് വളരെ ചുരുക്കമേ കാണൂ എന്നും പറയുകയുണ്ടായി.
Parvathy about Dulquer and Mammootty