Interviews
കുടുംബത്തെ ഒരിക്കലും മറക്കരുത് !! നിവിൻ പോളിയോട് മമ്മൂട്ടി അന്നങ്ങനെ പറഞ്ഞു….
കുടുംബത്തെ ഒരിക്കലും മറക്കരുത് !! നിവിൻ പോളിയോട് മമ്മൂട്ടി അന്നങ്ങനെ പറഞ്ഞു….
കുടുംബത്തെ ഒരിക്കലും മറക്കരുത് !! നിവിൻ പോളിയോട് മമ്മൂട്ടി അന്നങ്ങനെ പറഞ്ഞു….
മലയാള സിനിമയിൽ കമ്പ്ലീറ്റ് ഫാമിലി മാൻ എന്നറിയപ്പെടുന്നയാളാണ് മമ്മൂട്ടി. എത്ര തിരക്കുണ്ടെങ്കിലും കുടുംബത്തിനൊപ്പം ഓടിയെത്താൻ ശ്രമിക്കുന്ന, ഏതാണ് പറ്റിയില്ലെങ്കിൽ ഫോൺ വിളിച്ചു എപ്പോഴും വിശേഷങ്ങൾ തിരക്കുന്ന ആളുമാണദ്ദേഹം. നടൻ നിവിൻ പൊളിക്കും ഇങ്ങനെ ഒരുപദേശം മമ്മൂട്ടി നൽകുകയുണ്ടായി. അതിനൊരു കാരണവുമുണ്ട്.
ഷൂട്ടിംഗ് തിരക്കുകള്‍ക്കിടയിലും താന്‍ കുടുംബത്തെ ഇപ്പോഴും മുറുകെ പിടിക്കാറുണ്ടെന്ന് നിവിൻ ഈയിടെ ഒരു അഭിമുഖത്തിൽ പറയുകയുണ്ടായി. ഇതിന് തന്നെ സഹായിക്കുന്നത് മെഗാസ്റ്റാര്‍ മമ്മൂട്ടി നല്കിയ ഉപദേശമാണെന്നും ഒരു മാസികയ്ക്ക് നല്കിയ അഭിമുഖത്തില്‍ നിവിന്‍ പറഞ്ഞു.
ഒരു സെറ്റില്‍ നിന്ന് അടുത്ത സെറ്റിലേക്ക് ഓടുമ്പോഴും കുടുംബത്തെ മറന്നൊരു കളിയില്ല മമ്മൂക്കയ്ക്ക്. അതുതന്നെയാണ് മറ്റുള്ളവരില്‍ നിന്ന് അദ്ദേഹത്തെ വ്യത്യസ്തനാക്കുന്നതും. അത്തരത്തിലുള്ള ഉപദേശം അദ്ദേഹം യുവതാരങ്ങള്‍ക്ക് കൊടുക്കുകയും ചെയ്യാറുണ്ട്.
“സിനിമാതിരക്കുകളുമായി ബന്ധപ്പെട്ട് നമ്മള് പുറത്തൊക്കെ പോകുന്നവരാണ്, എന്നാല്‍ വീട്ടിലുള്ളവരുടെ കാര്യം അങ്ങനെയല്ല, അവര്‍ എങ്ങും പോകുന്നില്ല അവരുടെ ലോകം അതാണ്, അതിനാല്‍ എത്ര തിരക്കുണ്ടായാലും കുടുംബത്തെ പരിഗണിക്കണം” – മമ്മൂട്ടി നിവിൻ കൊടുത്ത ഉപദേശമാണിത്. ആ ഉപദേശം ഇന്നും ഞാന്‍ അതേപോലെ ഉള്‍ക്കൊള്ളുന്നുവെന്നും നിവിൻ പറഞ്ഞു.
Nivin Pauly about Mammootty’s advice
