Connect with us

ആ ദിലീപ് ചിത്രം ഒരുപാട് പാഴ്‌ച്ചെലവുകളാണ് വരുത്തിവച്ചത് !! വെളിപ്പെടുത്തലുമായി നിർമ്മാതാവ് രംഗത്ത്…

Interviews

വിജയ പരാജയങ്ങളുടെ ഇടമാണ് സിനിമ. ചില സിനിമകൾ വിജയിക്കാം ചിലത് പരാജയപ്പെടാം. വമ്പൻ പ്രതീക്ഷകളോടെ വരുന്ന ചില ചിത്രങ്ങൾ ബോക്സോഫിസിൽ തകർന്നടിയാറുണ്ട്. ഒരു പ്രതീക്ഷയും കൂടാതെ വരുന്ന ചിത്രങ്ങൾ വാൻ ഹിറ്റും ആകാറുണ്ട്. എന്നാല്‍ ഹിറ്റ് ചിത്രങ്ങള്‍ ഒരുക്കിയ തനിക്ക് വേദനകള്‍ തന്ന ചിത്രമാണ് ദിലീപ് നായകനായ കിങ് ലെയര്‍ എന്ന് നിര്‍മ്മാതാവ് ഔസേപ്പച്ചന്‍.

ഒരു പ്രമുഖ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇത് തുറന്നു പറഞ്ഞത്. തന്നെ ഏറെ വേദനിപ്പിച്ച സിനിമയാണ് ‘കിങ് ലെയര്‍’. ഇത്രയും വര്‍ഷത്തെ സിനിമാ ജീവിതത്തില്‍ അനാവശ്യമായി പാഴ്‌ച്ചെലവുണ്ടാക്കിയ സിനിമയായി കിങ്‌ലെയര്‍ മാറിയെന്നും ഔസേപ്പച്ചന്‍ പറയുന്നു. സിനിമയുടെ നല്ല സിറ്റുവേഷന് അനുസൃതമായി പണം എത്ര വേണമെങ്കിലും മുടക്കാന്‍ യാതൊരു മടിയുമില്ലാത്ത ആളാണ് ഞാന്‍.

പക്ഷേ കിങ്‌ലെയര്‍ പ്രതീക്ഷ തെറ്റിച്ചു. ഒരുവര്‍ഷം ചെലവഴിക്കേണ്ട പണം മൂന്നുമാസംകൊണ്ട് കിങ്‌ലെയര്‍ സിനിമയിലൂടെ ചെലവഴിക്കേണ്ടി വന്നു. അനാവശ്യ ചെലവുകള്‍ ഒഴിച്ചുനിര്‍ത്തിയാല്‍ കിങ്‌ലെയര്‍ താൻ നിർമ്മിച്ച നല്ല സിനിമകളിലൊന്നാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Producer about dileep movie

Continue Reading
You may also like...

More in Interviews

Trending