ആക്രമിച്ച് കളിക്കുന്ന കോഹ്ലിയെ ആക്രമിച്ചു നേരിടുക; കോഹ്ലിയെ പുറത്താക്കാനുള്ള കെണി ഒരുക്കി മൈക്കല്‍ വോണ്‍ ഓഫ് സറ്റമ്പിന് പുറത്ത് വേണം പന്തെറിയാന്‍. അതിനിടയില്‍ ഒരു പന്ത്
ഇന്ത്യന്‍ ക്രിക്കറ്റ് നായകന് വിരാട് കോഹ്ലിയെ പുറത്താക്കാനുള്ള കെണിയൊരുക്കി മുന്‍ ഇംഗ്ലീഷ് ക്യാപ്റ്റന്‍ മൈക്കല്‍ വോണ്‍. വിരാട് കോഹ്ലി ഫോമിലാണെങ്കില്‍ ബൗളര്‍മാര്‍ ഒരുപാട് വിയര്‍പ്പൊഴുക്കേണ്ടി വരും.
ട്വന്റി ട്വന്റി, ഏകദിന പരമ്പയ്ക്ക് ശേഷം ഇന്ത്യയ്ക്കെതിരെ ടെസ്റ്റിന് ഇറങ്ങുമ്പോള്‍ കോഹ്ലിയാണ് ഇംഗ്ലണ്ടിന് മുന്നിലെ പ്രധാന വെല്ലുവിളി. കോഹ്ലിയെ ഒതുക്കാനുള്ള തന്ത്രങ്ങള്‍ ഇംഗ്ലീഷ് ബൗളര്‍മാര്‍ക്ക് പറഞ്ഞു കൊടുക്കുയാണ് മൈക്കല്‍ വോണ്‍.
ആക്രമിച്ച് കളിക്കുന്ന കോഹ്ലിയെ ആക്രമിച്ച് തന്നെ നേരിടണം എന്നാണ് വോണിന്റെ ഉപദേശം. എഡ്ജ്ബാസ്റ്റണില് കളിക്കുന്നു എന്നതാണ് ഇംഗ്ലണ്ടിനുള്ള മുന്‍തൂക്കം. അവിടെ നമ്മള് തോല്‍ക്കില്ല. ബ്രോഡും ആന്‍ഡേഴ്സണും ഈ ഗ്രൗണ്ടില്‍ ബൗള്‍ ചെയ്യാന്‍ ഇഷ്ടപ്പെടുന്നവരാണ്. അവര്‍ കോഹ്ലിയെ ചലഞ്ച് ചെയ്ത് ഫ്രണ്ട് ഫൂട്ടില്‍ കളിക്കാന്‍ നിര്‍ബന്ധിതനാക്കണം. ഓഫ് സറ്റമ്പിന് പുറത്ത് വേണം പന്തെറിയാന്‍. അതിനിടയില്‍ ഒരു പന്ത് സ്ട്രൈറ്റായി ചെയ്യണം. അതോടെ കോഹ്ലി ലൈനിന് കുറുകെ കളിക്കാന്‍ നിര്‍ബന്ധിതനാകും. ആ സമയം മുതലെടുക്കണം. ഇപ്രകാരമാണ് വോണ്‍ ഇംഗ്ലീഷ് ബൗര്ളര്മാര്ക്ക് നല്കുന്ന ഉപദേശം.
ക്രിക്കറ്റ് താരം സർഫറാസ് ഖാൻ വിവാഹിതനായി. ജമ്മു കശ്മീരിലെ ഷോപിയാൻ സ്വദേശിനിയാണു വധു. ഭാര്യയോടൊപ്പമുള്ള ചിത്രം സർഫറാസ് സമൂഹമാധ്യമത്തിൽ പങ്കുവച്ചിട്ടുണ്ട്. ‘‘വിവാഹം...
എഡ്യൂടെക് ആപ്പായ ബൈജൂസിന്റെ അംബാസിഡറായി അര്‍ജന്റീനന്‍ ഫുട്ബോള്‍ സൂപ്പര്‍ സ്റ്റാര്‍ ലയണല്‍ മെസ്സിയെ നിയമിച്ചു. എല്ലാവര്ക്കും വിദ്യാഭ്യാസം എന്ന പദ്ധതിയുടെ അംബാസിഡറായി...
ബുധനാഴ്ച്ച കാര്യവട്ടത്ത് നടന്ന ടി20 പരമ്പരയിൽ ദക്ഷിണാഫ്രിക്കയെ തകർത്ത് ഇന്ത്യ. നീലക്കുപ്പായക്കാർ തകർത്ത ദിനം. ആരാധകരും ആർപ്പുവിളികളും…. ദക്ഷിണാഫ്രിക്കയ്ക്കെതിരായ ട്വന്റി 20...