Connect with us

ഭാര്യ അഞ്ജലിക്ക് വേണ്ടി സച്ചിൻ വാങ്ങിയത് ഏഴു കോടിയുടെ വീട് !!

Sports Malayalam

ഭാര്യ അഞ്ജലിക്ക് വേണ്ടി സച്ചിൻ വാങ്ങിയത് ഏഴു കോടിയുടെ വീട് !!

ഭാര്യ അഞ്ജലിക്ക് വേണ്ടി സച്ചിൻ വാങ്ങിയത് ഏഴു കോടിയുടെ വീട് !!

ഭാര്യ അഞ്ജലിക്ക് വേണ്ടി സച്ചിൻ വാങ്ങിയത് ഏഴു കോടിയുടെ വീട് !!

ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെണ്ടുൽക്കറിനെ കുറിച്ചുള്ള ഓരോ വാർത്തയും ആരാധകർ ആഘോഷമാക്കാറുണ്ട്. ഇന്ത്യയിലുടനീളം ഒരുപാട് റിയൽ എസ്റ്റേറ്റ് പ്രോപ്പർട്ടികൾ സ്വന്തമായുള്ള സച്ചിൻ തന്റെ പ്രിയതമ അഞ്ജലിക്കായി വാങ്ങിയ പുതിയ വീടാണ് ഇപ്പോൾ വാർത്തകളിലെ താരം.

മുംബൈയിലെ റസ്റ്റംജീ സീസണ്‍സ് ബികെസിയിലാണ് സച്ചിന്റെ ഈ പുതിയ ഭവനം. വീടിനായി ഒന്നും രണ്ടുമല്ല, ഏഴേകാല്‍ കോടി രൂപയാണ് സച്ചിന്‍ മുടക്കിയത്. 1600 സ്‌ക്വയര്‍ ഫീറ്റ് അപാര്‍ട്മെന്റില്‍ രണ്ടു കാര്‍പാര്‍ക്കുകളും 1459.38 സ്‌ക്വയര്‍ ഫീറ്റിന്റെ കാര്‍പെറ്റ് ഏരിയയുമുണ്ട്.

പതിനാറാമത്തെ നിലയിലെ ബി വിങ്ങിലാണ് സച്ചിന്റെ ഫ്ലാറ്റ് സ്ഥിതി ചെയ്യുന്നത്. 5.79 ലക്ഷം മുടക്കിയാണ് രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കിയത്. മേയിലാണ് അഞ്ജലിയുടെ പേരില്‍ ബാന്ദ്രയില്‍ വീടുവാങ്ങാന്‍ തീരുമാനമായത്.

ഇന്ത്യനും പാശ്ചാത്യ ഡിസൈനും കൂടിക്കലര്‍ന്ന ഡിസൈനിലാണ് അപാര്‍ട്മെന്റ് നിര്‍മിച്ചിരിക്കുന്നത്. ദി ന്യൂ ഏജ് എന്ന തീം നല്‍കിയാണ് അപാര്‍ട്‌മെന്റ് ഡിസൈന്‍ ചെയ്തിരിക്കുന്നത്. ദ്രുതഗതിയിലുള്ള ലോകത്തിന്റെ മാറ്റത്തെ ഉള്‍ക്കൊണ്ടുകൊണ്ടുള്ള ഡിസൈന്‍ ആണ് അപാര്‍ട്‌മെന്റില്‍ സ്വീകരിച്ചതെന്ന് ഇന്റീരിരിയര്‍ ഡിസൈനേഴ്‌സായ എതോസ്‌പേസ് വ്യക്തമാക്കി.


Sachin Tendulkar buy a new property in Bandra

More in Sports Malayalam

Trending

Recent

To Top