Social Media
പത്തോ പതിനായിരമോ അല്ല… ലക്ഷങ്ങള്‍!!; വിരാട് കോഹ്ലിയുടെ പുത്തന്‍ ഹെയര്‍ സ്‌റ്റൈലിന്റെ ചിലവ് കേട്ടി ഞെട്ടി ആരാധകര്‍
പത്തോ പതിനായിരമോ അല്ല… ലക്ഷങ്ങള്‍!!; വിരാട് കോഹ്ലിയുടെ പുത്തന്‍ ഹെയര്‍ സ്‌റ്റൈലിന്റെ ചിലവ് കേട്ടി ഞെട്ടി ആരാധകര്‍
നിരവധി ആരാധകരുള്ള ക്രിക്കറ്റ് താരങ്ങളില്‍ ഒരാളാണ് വിരാട് കോഹ്ലി. കോഹ്‌ലിയുടെ വസ്ത്രധാരണവും സ്‌റ്റൈലിഷ് ലുക്കുമെല്ലാം പ്രേക്ഷകര്‍ക്കിഷ്ടമാണ്. ഇന്‍സ്റ്റഗ്രാം ഉള്‍പ്പെടെയുള്ള സമൂഹ മാധ്യമങ്ങളില്‍ കോടിക്കണക്കിന് ഫാന്‍സ് ഉള്ള കോഹ്ലി ചില വ്യത്യസ്തകളും ഇടയ്ക്ക് പരീക്ഷിക്കാറുണ്ട്. ഇപ്പോഴിതാ ഐപിഎല്‍ പതിനേഴാം സീസണില്‍ അത്തരമൊരു രൂപ മാറ്റവുമായാണ് കോഹ്ലി എത്തിയത്.
ആദ്യം പലര്‍ക്കും കാര്യം പിടി കിട്ടിയിരുന്നില്ല. എന്നാല്‍ സൂക്ഷിച്ചു നോക്കിയപ്പോഴാണ് കോഹ്‌ലിയുടെ ഹെയര്‍ സ്‌റ്റൈലിലെ മാറ്റം പ്രകടമായത്. ഇതോടെ ആരാധകര്‍ ഈ ലുക്കിനെ ഏറ്റെടുക്കുകയും ചെയ്തിരുന്നു. ഈ വേളയില്‍ ഈ ഹെയര്‍സ്‌റ്റൈലിന്റെ ചിലവിനെ കുറിച്ച് സംസാരിക്കുകയാണ് പ്രമുഖ സെലിബ്രിറ്റി ഹെയര്‍ ഡ്രസറും, ഒട്ടേറെ ആരാധകര്‍ ഉള്ളയാളുമായ ആലിം ഹക്കീം.
വിരാട് കോഹ്‌ലിയുടെ മാത്രമല്ല എംഎസ് ധോണിയുടെയും ഹെയര്‍ ഡ്രസര്‍ കൂടിയാണ് ആലിം ഹക്കീം. വിരാട് കോഹ്‌ലിയുടെ ഹെയര്‍സ്‌റ്റൈലിനായി താന്‍ എത്ര രൂപ ഈടാക്കിയെന്ന് നേരിട്ട് വെളിപ്പെടുത്തുന്നില്ലെങ്കിലും ഹക്കിം ഒരു ഏകദേശ സൂചന നല്‍കിയിട്ടുണ്ട്. ‘എന്റെ ഫീസ് വളരെ ലളിതമാണ്, ഞാന്‍ എത്ര തുക ഈടാക്കുമെന്ന് എല്ലാവര്‍ക്കും അറിയാം.
ഇത് ഒരു ലക്ഷം രൂപയില്‍ നിന്ന് ആരംഭിക്കുന്നു. അതാണ് എന്റെ ഏറ്റവും കുറഞ്ഞ തുക. മഹി സാറും വിരാടും എന്റെ വളരെ പഴയ സുഹൃത്തുക്കളാണ്, അവര്‍ വളരെക്കാലമായി മുടിവെട്ടാന്‍ എന്റെ അടുത്തേക്കാണ് വരാറുള്ളത്. ഐപിഎല്‍ വരുന്നതിനാല്‍, ഞങ്ങള്‍ രസകരമായതും വ്യത്യസ്തവുമായ എന്തെങ്കിലും ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു. കൂടാതെ വിരാടിന് എപ്പോഴും ഇത് നമ്മള്‍ പരീക്ഷിക്കണം, അടുത്ത തവണ എന്തായാലും നോക്കണം എന്നൊക്കെ പറയാറുണ്ട്’ എന്നും ഹക്കിം പറഞ്ഞു.
അതേസമയം, കോഹ്‌ലിയുടെ ഹെയര്‍ സ്‌റ്റൈലിന് ധാരാളം ആരാധകരാണ് ഇപ്പോള്‍ തന്നെ ഉണ്ടായിരിക്കുന്നത്. അതിനിടെയാണ് ആലിം ഹക്കീമിന്റെ തുറന്നുപറച്ചില്‍. കോഹ്‌ലിയുടെ ഹെയര്‍ സ്‌റ്റൈലിന് എത്ര രൂപ ഈടാക്കുന്നുവെന്ന് അദ്ദേഹം തീര്‍ത്തു പറഞ്ഞിട്ടില്ലെങ്കിലും അതില്‍ ഏകദേശ ധാരണ ഉണ്ടാക്കാന്‍ ഇടയുള്ള തന്റെ വരുമാനം വ്യക്തമാക്കി എന്നതാണ് ശ്രദ്ധേയം.
![](https://metromatinee.com/wp-content/uploads/2017/10/metromatinee-logo-11.png)