Connect with us

ഞാൻ നാലാമത് ഇറങ്ങിക്കൊള്ളാം നിങ്ങൾ മൂന്നാമതു ഇറങ്ങൂ … ഗാംഗുലി വഴി ധോണിക്ക് കിട്ടിയ ആ പ്രൊമോഷൻ .. പിന്നീട് നടന്നത് ചരിത്രം

Sports Malayalam

ഞാൻ നാലാമത് ഇറങ്ങിക്കൊള്ളാം നിങ്ങൾ മൂന്നാമതു ഇറങ്ങൂ … ഗാംഗുലി വഴി ധോണിക്ക് കിട്ടിയ ആ പ്രൊമോഷൻ .. പിന്നീട് നടന്നത് ചരിത്രം

ഞാൻ നാലാമത് ഇറങ്ങിക്കൊള്ളാം നിങ്ങൾ മൂന്നാമതു ഇറങ്ങൂ … ഗാംഗുലി വഴി ധോണിക്ക് കിട്ടിയ ആ പ്രൊമോഷൻ .. പിന്നീട് നടന്നത് ചരിത്രം

ഞാൻ നാലാമത് ഇറങ്ങിക്കൊള്ളാം നിങ്ങൾ മൂന്നാമതു ഇറങ്ങൂ … ഗാംഗുലി വഴി ധോണിക്ക് കിട്ടിയ ആ പ്രൊമോഷൻ .. പിന്നീട് നടന്നത് ചരിത്രം

ഇന്ത്യയുടെ എക്കാലത്തെയും മികച്ച രണ്ടു ക്യാപ്റ്റന്മാരാണ് ധോണിയും ഗാംഗുലിയും. രണ്ടു പേരും ഒരുപാട് വിജയങ്ങൾ ഇന്ത്യക്ക് സമ്മാനിച്ചവരാണ്‌. ഇവരിൽ ആരാണ് ഏറ്റവും മികച്ചതെന്ന് ചോദ്യത്തിന് ഇന്നും ഉത്തരം കണ്ടെത്താൻ കഴിഞ്ഞിട്ടില്ല, കഴിയുകയുമില്ല. എന്നാൽ ഗാംഗുലി കാരണം നിരവധി കളിക്കാരുടെ കരിയർ തന്നെ മാറി മറിഞ്ഞിട്ടുണ്ട്. അവരിൽ ഒരാളാണ് ധോണിയും. ധോണിയിലെ കളിക്കാരനെ എങ്ങനെയാണ് കണ്ടെത്തിയത് എന്ന് വിശദീകരിക്കുകയാണ് ഗാംഗുലി.

“2004 ലാണ് ധോണി ഇന്ത്യൻ ടീമിൽ എത്തുന്നത്. ആദ്യ രണ്ടു മൽസരങ്ങളിലും ഏഴാമനായിട്ടാണ് ധോണി ഇറങ്ങിയത്. അതിനാൽ തന്നെ തന്റെ മികവ് പുറത്തെടുക്കാൻ അയാൾക്ക് സാധിച്ചില്ല. പാക്കിസ്ഥാനതിരായ മൽസരത്തിനുളള ടീം പ്രഖ്യാപിച്ചപ്പോഴും ധോണിയുടെ സ്ഥാനം ഏഴാമതായിരുന്നു” – ഗാംഗുലി പറഞ്ഞു.

“എന്റെ റൂമിലിരുന്ന് ഞാൻ വാർത്ത കാണുകയായിരുന്നു. ധോണിയിലെ കളിക്കാരനെ എങ്ങനെ ലോകത്തിനു കാണിച്ചുകൊടുക്കാം എന്ന ചിന്തയിലായിരുന്നു ഞാനപ്പോൾ.ധോണിയുടെ ഉളളിൽ മികച്ചൊരു കളിക്കാരനുണ്ടെന്നും ഇന്ത്യൻ ടീമിലെ തന്നെ മികച്ച കളിക്കാരനായി മാറാനുളള കഴിവ് ധോണിക്കുണ്ടെന്നും എനിക്ക് ഉറപ്പായിരുന്നു.”

“അടുത്ത ദിവസം ടോസ് ലഭിച്ചത് ഇന്ത്യക്കായിരുന്നു. ഞാൻ ധോണിയെ മൂന്നാമനായി ഇറക്കാൻ തീരുമാനിച്ചു. അതിന്റെ മേൽ ഇനി എന്തു സംഭവിച്ചാലും നേരിടാമെന്നും ഞാൻ ഉറപ്പിച്ചു.” – ബ്രേക്ക് ഫാസ്റ്റ് വിത്ത് ചാംപ്യൻസ് പരമ്പരയിൽ ഗാംഗുലി വെളിപ്പെടുത്തി.


“ഈ സമയം ധോണി വെറുതെ അവിടെ ഇരിക്കുകയായിരുന്നു. താൻ ഇറങ്ങേണ്ടത് ഏഴാമതാണെന്ന് അറിയാവുന്നതുകൊണ്ട് ധോണി ബാറ്റിങ്ങിന് ഒരുങ്ങിയിരുന്നില്ല. ഞാൻ ധോണിയോട് പറഞ്ഞു, ‘എംഎസ് നീ മൂന്നാമനായി ബാറ്റ് ചെയ്യൂ?’ അപ്പോൾ ധോണി തിരിച്ച് എന്നോട് ‘ഞാൻ എപ്പോഴാണ് ഇറങ്ങുകയെന്ന്’ ചോദിച്ചു. ‘ഞാൻ നാലാമനായി ഇറങ്ങിക്കോളാം, നീ മൂന്നാമനായി ഇറങ്ങൂ’വെന്ന് ഞാൻ മറുപടി കൊടുത്തു”.

ഗാംഗുലിയുടെ അന്നത്തെ തീരുമാനം വലിയ മാറ്റമാണ് ഉണ്ടാക്കിയത്. ആ ഒരൊറ്റ തീരുമാനത്തിലൂടെ ഇന്ത്യക്ക് ലഭിച്ചത് പുതിയൊരു താരത്തിനെയായിരുന്നു. മൂന്നാമനായി ഇറങ്ങിയ ധോണി തന്റെ ഉളളിലെ കളിക്കാരനെ ലോകത്തിനു കാണിച്ചുകൊടുത്തു. പാക്കിസ്ഥാൻ ബോളർമാരെ തലങ്ങും വിലങ്ങും പായിച്ച് ധോണി അടിച്ചു കൂട്ടിയത് 148 റൺസ്. 15 ഫോറുകളും 4 സിക്സുകളും ഉൾപ്പെടുന്നതായിരുന്നു ധോണിയുടെ ഇന്നിങ്‌സ്. മൽസരം ഇന്ത്യ 58 റൺസിന് വിജയിക്കുകയും ധോണി മാൻ ഓഫ് ദി മാച്ച് ആവുകയും ചെയ്‌തു.

MS Dhoni was asked to change his batting position by Sourav Ganguly

More in Sports Malayalam

Trending

Recent

To Top