Interviews
മറ്റുള്ളവരുടെ ബ്രഷ് ഉപയോഗിച്ച് പല്ല് തേച്ചിട്ടുണ്ടോ ?! മമ്മൂട്ടിയുടെ കിടിലൻ മറുപടി…
മറ്റുള്ളവരുടെ ബ്രഷ് ഉപയോഗിച്ച് പല്ല് തേച്ചിട്ടുണ്ടോ ?! മമ്മൂട്ടിയുടെ കിടിലൻ മറുപടി…
കൂടെ അഭിനയിച്ച നടിമാരോട് പ്രണയം തോന്നിയിട്ടുണ്ടോ ?! മറ്റുള്ളവരുടെ ബ്രഷ് ഉപയോഗിച്ച് പല്ല് തേച്ചിട്ടുണ്ടോ ?! മമ്മൂട്ടിയുടെ കിടിലൻ മറുപടി…
മമ്മൂട്ടി ജാഡക്കാരനാണ്, തലക്കനമാണ് എന്നൊക്കെ പല ആരോപണങ്ങളും നമ്മളെല്ലാവരും കേട്ടിട്ടുണ്ടാകും. ഇപ്പോഴും അങ്ങനെ പറഞ്ഞു നടക്കുന്നവർ ധാരാളമാണ്. പക്ഷേ സോഷ്യല്‍ മീഡിയ കൂടുതല്‍ ശക്തമായതോടെ മമ്മൂട്ടിക്കുണ്ടായിരുന്ന ഈ ആരോപണങ്ങളും മാറി. അദ്ദേഹത്തിന്റെ രസകരമായ വീഡിയോകളും, ഇടപെടലുകളുമൊക്കെ വൈറലായതോടെ മമ്മൂക്ക രസികനാണെന്ന് ആരാധകരും സമ്മതിച്ചു. ഈയടുത്ത് ഒരഭിമുഖത്തില്‍ കുസൃതി ചോദ്യങ്ങള്‍ക്ക് കുസൃതി ഉത്തരം നല്‍കി വീണ്ടും ആരാധകരെ കയ്യിലെടുത്തിരിക്കുകയാണ് അദ്ദേഹം.
ഇഷ്ടപ്പെടാത്ത സിനിമയെ പുകഴ്ത്തിപ്പറഞ്ഞിട്ടുണ്ടോ എന്ന് ചോദിച്ചപ്പോള്‍ നെവര്‍ എന്നായിരുന്നു ഉത്തരം. ഏതെങ്കിലും സിനിമയില്‍ അഭിനയിച്ചതില്‍ ഖേദം തോന്നിയിട്ടുണ്ടോ എന്ന അവതാരകന്റെ ചോദ്യത്തിന് ഉണ്ട് എന്നായിരുന്നു ഉത്തരം, പക്ഷെ പേര് ചോദിക്കരുതെന്നും പറഞ്ഞു.
സെലിബ്രിറ്റി സ്റ്റാറ്റസിന്റെ അഡ്വാന്റേജ് എടുക്കാറുണ്ടോ എന്നു ചോദിച്ചപ്പോള്‍ വിശദമായിപ്പറയേണ്ട ഉത്തരമാണെന്നും അതുകൊണ്ട് ഈ ചോദ്യം വിടുന്നുവെന്നും പറയുന്നു. ഏതെങ്കിലും സിനിമ കണ്ടു ഉറങ്ങിപ്പോയിട്ടുണ്ടോ എന്നു ചോദിച്ചപ്പോള്‍ സിനിമ ഉറങ്ങാതിരിക്കാനാണ് കാണുന്നതെന്നും ഒരിക്കലും സിനിമ കണ്ട് ഉറങ്ങിപ്പോയിട്ടില്ലെന്നും ഉത്തരം പറഞ്ഞു.
ആര്‍ക്കെങ്കിലും തെറ്റായ ഫോണ്‍ നമ്പര്‍ നല്‍കിയിട്ടുണ്ടോ എന്ന് ചോദിച്ചപ്പോള്‍ എന്റെ ഫോണ്‍ നമ്പര്‍ എല്ലാവര്‍ക്കും അറിയാമെന്നും അത് മാറിയിട്ടില്ലെന്നും മമ്മൂക്ക പറഞ്ഞു. ഫോണ്‍ നമ്പര്‍ നോക്കി ആരുടേയും കോളുകൾ എടുക്കുകയോ എടുക്കാതിരിക്കുകയോ ചെയ്യാറില്ലെന്നും തമാശ രൂപേണ മമ്മൂട്ടി ഉത്തരം നൽകി.
അഭിമുഖങ്ങളില്‍ നുണ പറയാറുണ്ടോ എന്ന് ചോദിച്ചാല്‍ കള്ളചോദ്യങ്ങള്‍ക്ക് കള്ള ഉത്തരം പറയുമെന്നും മമ്മൂട്ടി പറഞ്ഞു. കൂടെ അഭിനയിച്ച നടിമാരോട് പ്രണയം തോന്നിയിട്ടുണ്ടോ എന്ന് ചോദിച്ചപ്പോള്‍ ഒരുപാട് പ്രായമായാണ് സിനിമയിലേക്ക് വന്നതെന്നും അതുകൊണ്ട് തന്നോടാര്‍ക്കും പ്രേമം തോന്നിയിട്ടില്ലെന്നും തനിക്കും ആരോടും തോന്നിയിട്ടില്ലെന്നും മമ്മൂട്ടി പറയുന്നു.
മറ്റുള്ളവരുടെ ടൂത്ത് ബ്രഷ് ഉപയോഗിച്ചിട്ടുണ്ടോ എന്ന് ചോദിച്ചപ്പോള്‍ തങ്ങളുടെ വീട്ടില്‍ എല്ലാര്‍ക്കും സ്വന്തമായി ബ്രഷ് ഉണ്ടെന്നും എല്ലാവര്‍ക്കും തങ്ങളുടെ ബ്രഷ് കണ്ടാല്‍ തിരിച്ചറിയാമെന്നും ഇന്നുവരെ മാറിയിട്ടില്ലെന്നും പറഞ്ഞു. ചെറുപ്പകാലത്ത് ഉമിക്കരിയായിരുന്നു ഉപോയാഗിച്ചിരുന്നതെന്നും മമ്മൂട്ടി പറഞ്ഞു.
Mammootty Funny Interview
