Connect with us

പ്രണയത്തെക്കുറിച്ച്‌ തുറന്നു പറഞ്ഞ് നിമിഷ സജയനും ആന്റണിയും !!

Interviews

പ്രണയത്തെക്കുറിച്ച്‌ തുറന്നു പറഞ്ഞ് നിമിഷ സജയനും ആന്റണിയും !!

പ്രണയത്തെക്കുറിച്ച്‌ തുറന്നു പറഞ്ഞ് നിമിഷ സജയനും ആന്റണിയും !!

പ്രണയത്തെക്കുറിച്ച്‌ തുറന്നു പറഞ്ഞ് നിമിഷ സജയനും ആന്റണിയും !!

ലിജോ ജോസഫ് പല്ലിശ്ശേരിയുടെ അങ്കമാലി ഡയറീസ് എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയില്‍ ചുവടുറപ്പിച്ച ആന്റണി വര്‍ഗീസും തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്ന ചിത്രത്തിലൂടെ സിനിമയിലേക്കെത്തിയ നിമിഷ സജയനും പ്രണയത്തെക്കുറിച്ച്‌ തുറന്നു പറയുന്നു. മഴവില്ല് മനോരമയിൽ സംപ്രേക്ഷണം ചെയ്യുന്ന ഒരു ടോക്ക് ഷോയിലാണ് താരങ്ങള്‍ മനസ്സ് തുറന്നിരിക്കുന്നത്.

നർമ്മ രൂപത്തിലുളള ഒരു ടോക്ക് ഷോയാണിത്.ഇതില്‍ ഇവര്‍ തങ്ങളുടെ ക്രഷിനെ കുറിച്ചും പ്രണയത്തെ കുറിച്ചും സിനിമയെ കുറിച്ചുമൊക്കെ പങ്കുവെക്കുന്നുണ്ട്.ഈ ടോക്ക് ഷോയില്‍ ചോദിക്കുന്ന ചോദ്യങ്ങള്‍ക്ക് നെവര്‍, ഐ ഹാവ് എന്നുള്ള ഉത്തരങ്ങളാണ് നല്‍കണ്ടേത്. കൂടെ അഭിനയിച്ച സഹതാരത്തിനോട് പ്രണയം തോന്നിയിട്ടുണ്ടോ എന്ന ചോദ്യത്തിന് നെവര്‍ എന്നായിരുന്നു ഇവര്‍ മറുപടി നല്‍കിയത്. എന്നാല്‍ ഇല്ല തനിക്ക് ഇതുവരെ തോന്നിയിട്ടില്ലെന്ന് ആന്റണി പറയുമ്പോൾ നിമിഷ അടുത്തിരുന്ന് കളിയാക്കുന്നുണ്ടായിരുന്നു. താന്‍ ഇതുവരെ ചേട്ടന്മാര്‍ക്കൊപ്പമാണ് അഭിനയിച്ചിട്ടുളളതെന്നായിരുന്നു നിമിഷയുടെ മറുപടി.

ആദ്യ കാഴ്ചയില്‍ ഒരുപാട് പേരോട് പ്രണയം തോന്നിയിട്ടുണ്ടെന്നും ഇഷ്ടപ്പോലെ അനുഭവം ഉണ്ടെന്നും ആന്റണി പറഞ്ഞു. കൂടാതെ തനിയ്ക്ക് ഒന്നില്‍ കൂടുതല്‍ പ്രണയങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നും താരത്തിന് തുറന്നു സമ്മതിക്കേണ്ടി വന്നു. എന്നാല്‍ തനിയ്ക്ക് ആദ്യ കാഴ്ചയില്‍ ആരോടും പ്രണയം തോന്നിയിട്ടില്ലെന്നും ഒന്നില്‍ കൂടുതല്‍ പ്രണയം ജീവിതത്തില്‍ ഉണ്ടായിട്ടില്ലെന്നും നിമിഷ തുറന്നു പറഞ്ഞു.

Nimisha Sajayan and Antony about love life

Continue Reading
You may also like...

More in Interviews

Trending

Recent

To Top