Connect with us

ദുല്‍ഖറിന്റെ കാര്യത്തില്‍ മാത്രം എതിര്‍ ഭാഗത്തിന്റെ വായ മൂടിക്കെട്ടുന്ന തനി വക്കീലായി മമ്മൂട്ടി മാറും !!

Interviews

ഇന്റർവ്യൂവിൽ ക്ലീഷേ ചോദ്യങ്ങള്‍ ചോദിക്കുന്നത് തീരെ ഇഷ്ടമല്ലാത്ത ആളാണ് മമ്മൂട്ടി. അതുകൊണ്ടുതന്നെ മമ്മൂട്ടിയെ അഭിമുഖം ചെയ്യാൻ പോകുന്നതിന് മുമ്പേ ക്ലീഷേ ചോദ്യങ്ങളൊക്കെ ഇന്റർവ്യൂവർ പരമാവധി ഒഴിവാക്കും. എന്നാൽ പോലും, എത്ര ഒഴിവാക്കാൻ ശ്രമിച്ചാലും ദുല്‍ഖറിനെക്കുറിച്ചുള്ള ഒരു ചോദ്യം എങ്കിലും ചോദിക്കാത്തവർ കുറവായിരിക്കും. ഇനിയത് ദുല്‍ഖറിന്റെ അഭിമുഖമാണെങ്കിൽ ചോദ്യം മമ്മൂട്ടിയെ കുറിച്ചായിരിക്കുമെന്ന് മാത്രം.

അഭിമുഖങ്ങളില്‍ ദുല്‍ഖറിനെക്കുറിച്ച് ഒന്നും പറയാത്തതിനെ കുറിച്ച് ഈയടുത്ത് വനിതയ്ക്ക് നൽകിയ അഭിമുഖത്തിൽ ചോദിച്ചപ്പോള്‍ മമ്മൂട്ടി നല്‍കിയ മറുപടി ഇങ്ങനെയാണ്, “അതെന്തിനാ ഞാൻ പറയുന്നത്, ദുൽഖറിന്റെ വിശേഷങ്ങൾ അവനല്ലേ പറയേണ്ടത്…” ഇങ്ങനെയൊരു മറുപടി കിട്ടിയാല്‍ സ്വാഭാവികമായും മറ്റൊരു ചോദ്യം ആരും തന്നെ ചോദിക്കാൻ ഇടയില്ല. അവിടെയാണ് തനി വക്കീല്‍ ബുദ്ധി മമ്മൂട്ടി ഉപയോഗിക്കുന്നത്.

മകനെക്കുറിച്ച് വാചാലനാകാന്‍ മമ്മൂക്കയ്‌ക്ക് ഇഷ്‌ടമല്ല. എങ്കിലും ദുല്‍ഖറിന് മമ്മൂട്ടി കട്ട സപ്പോര്‍ട്ടാണ് നല്‍കുന്നത്. അത് പരസ്യമായിട്ടല്ല എന്നുമാത്രം. അച്ഛന്‍ – മകന്‍ എന്ന നിലയില്‍ പിറകില്‍ നിന്ന് നൽകുന്ന പിന്തുണ വളരെ വലുതാണെങ്കിലും അത് പരസ്യമല്ല. അഭിമുഖങ്ങളില്‍ വാപ്പച്ചിയോട് എന്നെക്കുറിച്ച് ചോദിച്ചാല്‍ ഒരു നടന്‍ എന്ന രീതിയിലായിരിക്കും പറയുക എന്ന് ദുല്‍ഖറും മുമ്പ് പറഞ്ഞിരുന്നു. പരസ്യമായ രഹസ്യ പിന്തുണയാണ് ഈ അച്ഛന്റേയും മകന്റേയും പിന്നിലുള്ളത്. അതുകൊണ്ടുതന്നെയാണ് പ്രേക്ഷകര്‍ക്ക് ഇവർ ഇത്ര പ്രിയപ്പെട്ടവരാകുന്നതും.

Mammootty about Dulquer Salman

Continue Reading
You may also like...

More in Interviews

Trending

Recent

To Top