Interviews
വെങ്കിടേഷിന്റെ തുറന്നടിച്ചുള്ള ആ ചോദ്യത്തിന് മമ്മൂട്ടി നൽകിയത് ഒരു അഡാറ് മറുപടി !!
വെങ്കിടേഷിന്റെ തുറന്നടിച്ചുള്ള ആ ചോദ്യത്തിന് മമ്മൂട്ടി നൽകിയത് ഒരു അഡാറ് മറുപടി !!
വെങ്കിടേഷിന്റെ തുറന്നടിച്ചുള്ള ആ ചോദ്യത്തിന് മമ്മൂട്ടി നൽകിയത് ഒരു അഡാറ് മറുപടി !!
മമ്മൂട്ടിയുടെ കരിയറിലെ ആദ്യ അൻപത് കോടി ചിത്രമാണ് ഗ്രേറ്റ് ഫാദർ. ഒരുപാട് പരാജയങ്ങൾ രുചിച്ച ശേഷം മമ്മൂട്ടിയുടെ ശക്തമായ തിരിച്ചു വരവായിരുന്നു ഈ ചിത്രം. മലയാളത്തിലെ എക്കാലത്തെയും വലിയ ആദ്യ ദിന കളക്ഷൻ നേടിയ ചിത്രം ഒരു പിടി മറ്റു റെക്കോർഡുകളും കൈപ്പിടിയിൽ ഒതുക്കിയിരുന്നു.ചിത്രം തമിഴ്, തെലുങ്ക് അടക്കമുള്ള മറ്റു ഭാഷകളിലേക്ക് റീമേക്കിന് ഒരുങ്ങുകയാണ്. അതിനിടെ തെലുങ്കിൽ ഈ വേഷം അനശ്വരമാകാനൊരുങ്ങുന്ന വെങ്കിടേഷ് മമ്മൂട്ടിയോട് വെട്ടിത്തുറന്ന് ഒരു ചോദ്യം ചോദിച്ചു. അതിന് മമ്മൂട്ടി ഒരു നല്ല മറുപടിയും നൽകി.
ഒരു തെലുങ്ക് വാരികയ്ക്ക് നൽകിയ അഭിമുഖത്തിലാണ് താൻ മമ്മൂട്ടിയെ വിളിച്ച കാര്യം വെങ്കടേഷ് തുറന്നു പറഞ്ഞത്. ദി ഗ്രേറ്റ് ഫാദർ എന്ന മമ്മൂട്ടി ചിത്രം കണ്ട് ഏറെ ഇഷ്ടപെട്ടാണ് ആ വേഷം ചെയ്യാൻ തയ്യാറായതെന്ന് വെങ്കിടേഷ് പറയുന്നു. ആ സിനിമ കണ്ടിട്ട് തനിക്ക് രണ്ടു ദിവസം ഉറങ്ങാൻ ആയില്ലെന്നും, മമ്മൂട്ടിയുടെ പ്രകടനം മികച്ചതായിരുന്നെന്നും വെങ്കടേഷ് പറഞ്ഞു.
അത് പറയാൻ വേണ്ടി താൻ മമ്മൂട്ടിയെ വിളിക്കുകയും എങ്ങനെയാണ് ഇത്ര പ്രസന്നതയോടെ, ചുറു ചുറുക്കോടെ, മനോഹരമായി ആ കഥാപാത്രം ചെയ്തതെന്ന് മമ്മൂട്ടിയോട് ചോദിച്ചെന്നും വെങ്കടേഷ് അഭിമുഖത്തിൽ പറഞ്ഞു.
ഒരു ചിരി ആയിരുന്നത്രേ മമ്മൂട്ടിയുടെ ഉത്തരം. മാത്രമല്ല തന്റെ പുതിയ സിനിമക്ക് എല്ലാ വിധ ഭാവുകങ്ങളും അദ്ദേഹം നേർന്നെന്നും വെങ്കടേഷ് കൂട്ടിച്ചേർത്തു.
Venkatesh about Mammootty
