Connect with us

സാറ്റലൈറ്റ് മൂല്യം കുതിച്ചുയർന്നു വിനായകൻ – പെല്ലിശ്ശേരിയുടെ പോത്തിന് റെക്കോർഡ് തുക പ്രതിഫലം !!!

Malayalam Breaking News

കമ്മട്ടിപ്പാടത്തിനു ശേഷം വിനായകന്റെ കരിയർ ഗ്രാഫ് മുകളിലേക്ക് തന്നെയാണ്. മികച്ച അവസരങ്ങൾ തേടി വരുന്ന ദേശീയ ശ്രദ്ധ നേടിയ നടനായി വിനായകൻ ഉയർന്നു കഴിഞ്ഞു. ഇ മ യൗ വിനു ശേഷം ലിജോ ജോസ് പെല്ലിശ്ശേരിയുടെ ചിത്രമായ പോത്ത് എന്ന ചിത്രത്തിൽ വിനായകൻ നായകനാകുന്നതായി വാർത്തകൾ ഉണ്ടായിരുന്നു.

സെപ്റ്റംബറിൽ ഹൈറേഞ്ചിൽ ചിത്രീകരണം ആരംഭിക്കുന്ന ലിജോ ജോസ് പല്ലിശേരി ചിത്രത്തിലൂടെ വിനായകനെ ഒരു കോടി രൂപയുടെ ക്ലബിലേയ്ക്ക് പ്രവേശിക്കുകയാണെന്നാണ് പുതിയ വിശേഷം.കാരണം ഈ ചിത്രത്തിലെ കഥാപാത്രത്തെ അവതരിപ്പിക്കാനായി നടൻ ഒരു കോടി രൂപയാണ് പ്രതിഫലമായി വാങ്ങുന്നതെന്നാണ് റിപ്പോർട്ട്.പ്രതിഫലത്തിന്റെ കാര്യത്തിലും വിനായകൻ മുൻനിരയിലെത്തിയിരിക്കുകയാണ്.

ആട് രണ്ട്, ഇമയൗ തുടങ്ങിയ സിനിമകളുടെ വിജയം വിനായകന്റെ സാറ്റലൈറ്റ് വാല്യു കുതിച്ചു കയറ്റിയിരിക്കുകയാണ്. മലയാളത്തിലെ താരങ്ങളിൽ കൂടുതൽ ഫാൻസുള്ള നടനായി വിനായകൻ മാറിക്കഴിഞ്ഞു. വിനായകനൊപ്പം അങ്കമാലി ഡയറീസിലെ നായകനായ ആന്റണി വർഗ്ഗീസ് അടക്കം സിനിമയിലുണ്ട്. സിനിമയിൽ 40 ദിവസം നീണ്ടു നിൽക്കുന്ന ശാരീരിക അദ്ധ്വാനം വേണ്ടി വരും. ഏറെ സാഹസികമായാണ് ഹൈറേഞ്ചിൽ സിനിമ ചിത്രീകരിക്കുന്നത്.വിനായകൻ നായകനായി ലീല സന്തോഷ് ഒരുക്കുന്ന കരിന്തണ്ടൻ എന്ന വമ്പൻ ചിത്രവും അണിയറയിൽ തയാറാകുന്നുണ്ട്.

കൂടുതൽ വായിക്കുവാൻ >>>

ഷൂട്ടിങ്ങിനിടയിൽ മോഹന്‍ലാലിനെ ഭയപെടുത്തിയ റിപ്പര്‍ ചന്ദ്രന്‍ … അവസാനം സിനിമയിലും ഒരു നിമിത്തം പോലെ അത് സംഭവിച്ചു

vinayakans remuneration for poth movie by lijo jose pellissery

More in Malayalam Breaking News

Trending

Recent

To Top