അച്ഛന് പിറന്നാൾ ആശംസകൾ നേർന്ന് ഗായിക സിത്താര കൃഷ്ണകുമാർ പങ്കുവച്ച സമൂഹമാധ്യമ പോസ്റ്റ് വൈറലാകുന്നു. ഏറ്റവും മികച്ച അച്ഛനും ഭർത്താവും അധ്യാപകനും മുത്തച്ഛനുമാണ് അദ്ദേഹമെന്ന് സിത്താര കുറിച്ചു. അച്ഛനൊപ്പമുള്ള പഴയതും പുതിയതുമായ ചിത്രങ്ങളും ഗായിക പോസ്റ്റ് ചെയ്തിട്ടുണ്ട്.
‘എന്റെ അച്ഛക്കുട്ടൻ. അങ്ങേയറ്റം സ്നേഹവും കരുതലും കരുണയുമുള്ളയാളാണ് അദ്ദേഹം. അതുപോലെ സമർഥനും ബുദ്ധിമാനുമാണ്. ഏറ്റവും മികച്ച അച്ഛനും ഭർത്താവും അധ്യാപകനും മുത്തച്ഛനുമാണ് എന്റെ അച്ഛൻ. സത്യസന്ധനായ മനുഷ്യൻ. അദ്ദേഹത്തിന്റെ ഒരേയൊരു കുഞ്ഞാണ് ഞാൻ. അച്ഛന് ഒരായിരം പിറന്നാൾ മംഗളങ്ങൾ നേരുന്നു’, സിത്താര കൃഷ്ണകുമാർ സമൂഹമാധ്യമങ്ങളിൽ കുറിച്ചു.
സിത്താരയുടെ കുറിപ്പ് ഇപ്പോൾ ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്. നിരവധി പേർ കൃഷ്ണകുമാറിന് പിറന്നാൾ മംഗളങ്ങൾ നേർന്നു രംഗത്തെത്തി. അച്ഛനൊപ്പമുള്ള ചിത്രങ്ങളും വിഡിയോകളും സിത്താര പങ്കുവയ്ക്കാറുണ്ട്. കൃഷ്ണകുമാർ പാട്ടു പാടുന്നതിന്റെ വിഡിയോ വൈറലായിരുന്നു
സാമൂഹികമാധ്യമങ്ങളിൽ ദേശവിരുദ്ധ പരാമർശം നടത്തിയെന്നാരോപണത്തിന് പിന്നാലെ അഖിൽമാരാർക്കെതിരേ കേസെടുത്ത് പോലീസ്. ബിഎൻഎസ് 152 വകുപ്പ് പ്രകാരം ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്....
കേരളക്കരയെയാകെ പിടിച്ച് കുലുക്കിയ സംഭവമായിരുന്നു കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസ്. 2017 ഫെബ്രുവരി 17നാണ് തൃശൂരിൽ നിന്ന് കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ നടി...